AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: മുതിര്‍ന്ന പൗരന്മാര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് അപകടമാണോ?

Mutual Funds for Senior Citizens: എങ്ങനെ പണം ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പല മുതിര്‍ന്ന പൗരന്മാരും വെല്ലുവിളി നേരിടുന്നു. എന്നാല്‍ മികച്ച വരുമാനം സൃഷ്ടിക്കുന്നതിനും പണം സംരക്ഷിക്കുന്നതിനും മ്യച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നവരും ധാരാളം

Mutual Funds: മുതിര്‍ന്ന പൗരന്മാര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് അപകടമാണോ?
പ്രതീകാത്മക ചിത്രം Image Credit source: MoMo Productions/DigitalVision/Getty Images
shiji-mk
Shiji M K | Updated On: 18 Sep 2025 10:55 AM

വിരമിക്കലിന് ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് എങ്ങനെ പണം ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പല മുതിര്‍ന്ന പൗരന്മാരും വെല്ലുവിളി നേരിടുന്നു. എന്നാല്‍ മികച്ച വരുമാനം സൃഷ്ടിക്കുന്നതിനും പണം സംരക്ഷിക്കുന്നതിനും മ്യച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നവരും ധാരാളം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളിലെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തെ കുറിച്ചുള്ള ആശങ്കകള്‍ വലുതാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്കായി

ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വ്യത്യസ്ത ആസ്തികളിലാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം വ്യാപിപ്പിക്കുന്നത്. എന്നാല്‍ റിസ്‌ക്കെടുക്കാന്‍ നിക്ഷേപകന്‍ തയാറെടുക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ നിങ്ങളെ സഹായിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിഗണിക്കാവുന്ന ചില ഫണ്ടുകള്‍ പരിചയപ്പെടാം.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മള്‍ട്ടി അസ്റ്റ് ഫണ്ട്

അസറ്റ് അലോക്കേഷന്‍ മോഡല്‍ ഉപയോഗിച്ച് ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണ നിക്ഷേപങ്ങളുടെ മിശ്രിതം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലയില്‍ ഈ ഫണ്ട് നിക്ഷേപം നടത്തുന്നു. വളര്‍ച്ച സൃഷ്ടിക്കുന്നതിനൊപ്പം റിസ്‌ക് കൈകാര്യം ചെയ്യാനും ഈ ഫണ്ട് മികച്ചതാണ്.

എസ്ബിഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ട്

ഈ ഹൈബ്രിഡ് ഫണ്ട് ഇക്വിറ്റി, ഡെറ്റ് മേഖലകളെ കൂട്ടിച്ചേര്‍ത്ത് വളര്‍ച്ചാ സാധ്യതയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു. തുല്യമായ റിസ്‌ക്-റിവാര്‍ഡ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫണ്ട് തിരഞ്ഞെടുക്കാം.

എഡല്‍വീസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്

വിപണിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇക്വിറ്റിയിലേക്കും ഡെറ്റിലേക്കും ഈ ഫണ്ട് സ്വയം മാറും. കുറഞ്ഞ റിസ്‌കും മികച്ച വരുമാനവും വാഗ്ദാനം ചെയ്യുന്നു. റിസ്‌ക് നിലനിര്‍ത്തിക്കൊണ്ട് പണപ്പെരുപ്പത്തെ മറികടക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

കൊട്ടക് ഡെറ്റ് ഹൈബ്രിഡ് ഫണ്ട്

ഈ ഫണ്ട് പ്രധാനമായും 35 ശതമാനം കടബാധ്യതയുള്ള ഇക്വിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പണപ്പെരുപ്പത്തെ മറികടക്കാന്‍ സാധ്യതയുള്ള വളര്‍ച്ചയും സ്ഥിരതയും ഈ ഫണ്ട് നല്‍കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. റിസ്‌ക് ടോളറന്‍സ്

മുതിര്‍ന്ന പൗരന്മാര്‍ തങ്ങളുടെ റിസ്‌ക് ടോളറന്‍സ് അതായത് വിപണിയിലെ അപകട സാധ്യതകള്‍ എത്രത്തോളം സഹിക്കാനാകും എന്നത് തീരുമാനിക്കുക. സ്ഥിരമായ വരുമാനവും അവയുടെ സംരക്ഷണവുമാണ് പലരുടെയും പ്രധാന ആവശ്യം. അതിനാല്‍ കുറഞ്ഞ റിസ്‌കുള്ള ഡെബ്റ്റ് ഫണ്ടുകള്‍, എസ്ഡിബിഐ, ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ മുതലായവ പരിഗണിക്കാവുന്നതാണ്.

Also Read: Post Office Savings Scheme: ചെറിയ തുകകൊണ്ട് മികച്ച നേട്ടം! വഴികാട്ടിയാകുന്ന പോസ്റ്റ് ഓഫീസ്

2. നിക്ഷേപ കാലാവധി

മുതിര്‍ന്നവര്‍ക്ക് കുറഞ്ഞ നിക്ഷേപ കാലാവധി മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനാല്‍ തന്നെ, ചുരുങ്ങിയ കാലംകൊണ്ട് ലാഭം നല്‍കുകയും ആവശ്യം വന്നാല്‍ എളുപ്പത്തില്‍ പിന്‍വലിക്കാനാവുന്നതുമായ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് ഉചിതം. അതായത് ലിക്വിഡിറ്റി ഉണ്ടാകണം.

3. സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം

വ്യക്തിപരമായ ആവശ്യങ്ങള്‍, വരുമാന ഉറവിടങ്ങള്‍, രോഗം, ചെലവുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ച് മികച്ച പദ്ധതി തിരഞ്ഞെടുക്കാന്‍ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം അനിവാര്യമാണ്. അവര്‍ അനുയോജ്യമായ ഫണ്ടുകള്‍ നിര്‍ദ്ദേശിക്കുകയും, നികുതി ബാധ്യതയും ചെലവുകളും മനസിലാക്കാന്‍ സഹായിക്കുകയും ചെയ്യും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.