Lifestyle Hidden Cost: ജീവിതശൈലി മാറിയാല്‍ മതി പണം പോകുന്ന വഴി കാണില്ല; ഇക്കാര്യം പിന്തുടരൂ
How To Control Lifestyle Cost: ഓണ്‍ലൈനിലൂടെ പതിവായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വരെ നിങ്ങളുടെ ബജറ്റിനെ നശിപ്പിച്ചേക്കാം. ഇത് അധികം വൈകാതെ തന്നെ നിങ്ങളില്‍ സാമ്പത്തിക സമ്മര്‍ദത്തിന് കാരണമാകുന്നു.

പ്രതീകാത്മക ചിത്രം
വലിയ തോതില്‍ ഷോപ്പിങ് നടത്തുന്ന ശീലം ഇന്ന് ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ട്. ഇത് നമ്മുടെ കയ്യില്‍ നിന്നും പണം ചോരുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇത് മാത്രമല്ല പ്രശ്‌നം, ഷോപ്പിങ്ങിന് പുറമേ ഒരാളുടെ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും ആ വ്യക്തിയുടെ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഓണ്‍ലൈനിലൂടെ പതിവായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വരെ നിങ്ങളുടെ ബജറ്റിനെ നശിപ്പിച്ചേക്കാം. ഇത് അധികം വൈകാതെ തന്നെ നിങ്ങളില്‍ സാമ്പത്തിക സമ്മര്‍ദത്തിന് കാരണമാകുന്നു. എന്നാല്‍ ഇവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് ബജറ്റിന്മേല്‍ നിയന്ത്രണം കൊണ്ടുവരുന്നതിലുള്ള ആദ്യപടിയാണ്.
നമ്മുടെ രാജ്യത്ത് അമിത ചെലവ് വര്‍ധിച്ച് വരികയാണ്. പലചരക്ക് സാധനങ്ങളോ ഗാഡ്‌ജെറ്റുകളോ ആകട്ടെ എന്തും വിരല്‍ത്തുമ്പില്‍ ലഭ്യമാണെന്നത് പോലും ചെലവ് ഇരട്ടിയാക്കും. ഈ സൗകര്യങ്ങള്‍ക്കെല്ലാം അധിക വില നല്‍കണം. പലപ്പോഴും ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം പോലും ആളുകള്‍ മറക്കുന്നു.
സൊമാറ്റോ, സ്വിഗ്ഗി, റൈഡ് ഹെയ്‌ലിങ്, ഓണ്‍ലൈന്‍ ഷോപ്പിങ് എന്ത് തന്നെ ആകട്ടെ എല്ലാം തന്നെ ഡിജിറ്റല്‍ മാര്‍ഗം ലഭ്യമാകുന്നതിനാല്‍ മാസാവസാനം ക്രെഡിറ്റ് കാര്‍ഡ് ബില്ല് വരുമ്പോഴാണ് പലരും കാര്യങ്ങളുടെ ഗൗരവും മനസിലാക്കുന്നത്.
വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുമ്പോള്‍ അത് നിങ്ങളെ മികച്ച വാഹനത്തിനോ, പുതിയ വസ്ത്രത്തിനോ അല്ലെങ്കില്‍ സാമൂഹികമായ ചുറ്റുപാട് അപ്‌ഗ്രേഡ് ചെയ്യുന്നതിനോ പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ഭവിഷത്തുക്കള്‍ മനസിലാക്കാതെയുള്ള അപ്‌ഗ്രേഡുകള്‍ നിങ്ങളുടെ സമ്പത്ത് വളരെ വേഗത്തില്‍ ഇല്ലാതാക്കും.
സമ്പാദ്യമോ നിക്ഷേപമോ നഷ്ടപ്പെടാന്‍ ഇത് കാരണമാകുന്നു. ശമ്പളം വര്‍ധിച്ചിട്ടും സേവിങ്‌സ് അക്കൗണ്ടില്‍ മാറ്റങ്ങളേതും തന്നെ സംഭവിക്കുന്നില്ലെങ്കില്‍ അത് ജീവിതം ഇഴഞ്ഞു നീങ്ങുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ചെലവഴിക്കും മുമ്പ് ഒരു മാസം പ്രതീക്ഷിക്കാവുന്ന ചെലവുകള്‍ ട്രാക്ക് ചെയ്യുക. ഒടിടി, വാടക, ഭക്ഷണം എന്നിവയ്ക്കായി പണം മാറ്റിവെക്കാം. 50-30-20 എന്ന അനുപാതത്തിലായിരിക്കണം പണം ചെലവഴിക്കാന്‍. വരുമാനത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കായും 30 ശതമാനം ആഗ്രഹങ്ങള്‍ക്കായും 20 ശതമാനം സമ്പാദ്യത്തിനായും മാറ്റിവെക്കണം.