Silver ETF: വെള്ളിയ്ക്കാണ് തിളക്കം; 5 ഇടിഫുകള്‍ സമ്മാനിച്ചത് 50% ത്തിലധികം വരുമാനം
Top Performing Silver ETFs: വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. 60 ശതമാനത്തിലധികം ഡിമാന്‍ഡാണ് വെള്ളി ഇടിഎഫുകള്‍ക്ക് വര്‍ധിച്ചത്. അവ മികച്ച വരുമാനവും വാഗ്ദാനം ചെയ്യുന്നു.
സ്വര്‍ണത്തിന് വില വര്‍ധിക്കുന്നുണ്ടെങ്കിലും അതിനെ പിന്നിലാക്കി ഒരു വശത്ത് കൂടി വെള്ളി കുതിക്കുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഔണ്‍സിന് വെറും 28.92 ഡോളറില്‍ ആരംഭിച്ച വെള്ളി സെപ്റ്റംബര്‍ അവസാനത്തോടെ ഔണ്‍സിന് 46 ഡോളര്‍ പിന്നിട്ടു. 61 ശതമാനം റിട്ടേണും വെള്ളി സമ്മാനിച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍, യുഎസ് ഫെഡ് നിരക്ക്, വെള്ളിയുടെ 5 വര്‍ഷത്തെ കമ്മി, രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങി വിവിധ ഘടകങ്ങള്‍ വെള്ളിയെ സ്വാധീനിച്ചിട്ടുണ്ട്.
വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. 60 ശതമാനത്തിലധികം ഡിമാന്‍ഡാണ് വെള്ളി ഇടിഎഫുകള്‍ക്ക് വര്‍ധിച്ചത്. അവ മികച്ച വരുമാനവും വാഗ്ദാനം ചെയ്യുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തിലധികം വരുമാനം നല്‍കിയ അഞ്ച് വെള്ളി ഇടിഎഫുകള്‍ പരിചയപ്പെടാം.
ആദിത്യ ബിര്‍ള സണ്‍ ലൈഫ് സില്‍വര്‍ ഇടിഎഫ്
വിപണി വില- 145.83
എന്‍എവി- 144.89
മൂല്യം- 30,36,136
റിട്ടേണ്‍- 56.39 ശതമാനം




ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ സില്‍വര്‍ ഇടിഎഫ്
വിപണി വില- 145
എന്‍എവി- 144.80
മൂല്യം- 1,29,30,799
റിട്ടേണ്‍- 56.37 ശതമാനം
ആക്‌സിസ് സില്‍വര്‍ ഇടിഎഫ്
വിപണി വില- 144.33
എന്‍എവി- 144.49
മൂല്യം- 19,58,787
റിട്ടേണ്‍- 56.26 ശതമാനം
മിറേ അസറ്റ് സില്‍വര്‍ ഇടിഎഫ്
വിപണി വില- 142.48
എന്‍എവി- 141.55
മൂല്യം- 9,59,206
റിട്ടേണ്‍- 56.21 ശതമാനം
Also Read: SIF: എസ്‌ഐഎഫില്‍ ഒരു കൈ നോക്കിയാലോ? ക്വാണ്ട്, എഡല്‍വീസ്, എസ്ബിഐയെല്ലാം അങ്കത്തട്ടിലേക്ക്
കൊട്ടക് സില്‍വര്‍ ഇടിഎഫ്
വിപണി വില- 141.29
എന്‍എവി- 140.85
മൂല്യം- 19,27,826
റിട്ടേണ്‍- 56.18 ശതമാനം