Penny Stocks: ആറ് മാസത്തിനുള്ളില്‍ 400% വരെ നേട്ടം; ഈ പെന്നി സ്റ്റോറ്റുക്കള്‍ വാങ്ങിച്ചാലോ?
High Return Penny Stocks: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ പെന്നി സ്റ്റോക്കുകളുടെ വളര്‍ച്ച വളരെ ഉയരത്തിലാണ്. ആറ് മാസത്തിനുള്ളില്‍ 75 ശതമാനത്തിനും 400 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിച്ച നിരവധി സ്‌റ്റോക്കുകളുണ്ട്.
നിക്ഷേപം നടത്തുന്നതിന് ഒട്ടേറെ മാര്‍ഗങ്ങളുള്ള കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. പണം നിക്ഷേപിക്കുന്നതിനോടുള്ള സമീപനം മാറി, റിസ്‌ക്കെടുത്തും നേട്ടമുണ്ടാക്കാമെന്ന ചിന്തയിലാണ് പലരും. അതിനായി ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളിലും വ്യത്യസ്ത രീതിയില്‍ നിക്ഷേപം നടത്താം. അതിലൊരു മാര്‍ഗമാണ് പെന്നി സ്റ്റോക്കുകള്‍ വാങ്ങിക്കുന്നത്.
2025-26 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ പെന്നി സ്റ്റോക്കുകളുടെ വളര്‍ച്ച വളരെ ഉയരത്തിലാണ്. ആറ് മാസത്തിനുള്ളില്‍ 75 ശതമാനത്തിനും 400 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച കൈവരിച്ച നിരവധി സ്‌റ്റോക്കുകളുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ച പെന്നി സ്റ്റോക്കുകളെ കുറിച്ചറിയും മുമ്പ് എന്താണ് പെന്നി സ്റ്റോക്ക് എന്ന കാര്യം മനസിലാക്കാം.
എന്താണ് പെന്നി സ്റ്റോക്ക്?
ചെറിയ ക്യാപിറ്റലുള്ള കമ്പനികളുടെ കുറഞ്ഞ വിലയിലുള്ള ഓഹരികളെ പറയുന്ന പേരാണ് പെന്നി സ്റ്റോക്കുകള്‍. ഈ സ്‌റ്റോക്കുകളുടെ വിപണി മൂല്യം ചിലപ്പോള്‍ 10-50 രൂപ വരെയോ അല്ലെങ്കില്‍ അതിലും കുറവോ ആയിരിക്കും. വില കുറവായതിനാല്‍ തന്നെ ചെറിയ നിക്ഷേപം കൊണ്ടുപോലും കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കാനാകും. എന്നാല്‍ റിസ്‌ക് അല്‍പം കൂടുതലാണ്. ഈ സ്റ്റോക്കുകളില്‍ നിന്ന് എക്‌സിറ്റ് ചെയ്യുന്നതും അല്‍പം പ്രയാസമുള്ള കാര്യമാണ്.




മികച്ച പ്രകടനം കാഴ്ചവെച്ചവ
9 ഓഹരികളെ കുറിച്ചാണ് താഴെ കൊടുത്തിരിക്കുന്നത്. ഹ്രസ്വകാലയളവില്‍ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയിലധികമാക്കാന്‍ ഇവയ്ക്ക് സാധിച്ചു. 1,000 കോടി രൂപയില്‍ താഴെയുള്ള മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍, 20 രൂപയില്‍ താഴെയുള്ള ഓഹരി വില, കുറഞ്ഞത് 5 ലക്ഷം ഓഹരികളുടെ സമീപകാല ട്രേഡിങ് വോളിയം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവയുടെ പ്രകടനം വിലയിരുത്തപ്പെട്ടിരിക്കുന്നത്.
Also Read: Silver ETF: വെള്ളിയ്ക്കാണ് തിളക്കം; 5 ഇടിഫുകള്‍ സമ്മാനിച്ചത് 50% ത്തിലധികം വരുമാനം
- അവന്‍സ് ടെക്‌നോളജീസ്- ഇതുവരെ പ്രകടനം 397 ശതമാനം
- ബ്ലുഗോഡ് എന്റര്‍ടെയ്ന്‍മെന്റ്- 283 ശതമാനം
- സെല്‍വിന്‍ ട്രേഡേഴ്‌സ്- 166 ശതമാനം
- പ്രോ ഫിന്‍ ക്യാപിറ്റല്‍ സര്‍വീസസ്- 166 ശതമാനം
- ഇന്ത്യ സ്റ്റീല്‍ വര്‍ക്ക്- 143 ശതമാനം
- വാര്‍ഡ്‌വിസാര്‍ഡ് ഫുഡ്‌സ് ആന്‍ഡ് ബിവറേജസ്- 138 ശതമാനം
- എക്‌സല്‍ റിയാല്‍റ്റി എന്‍ ഇന്‍ഫ്ര- 133 ശതമാനം
- പിവിവി ഇന്‍ഫ്ര- 114 ശതമാനം
- ഓന്റിക് ഫിന്‍സെര്‍വ്- 105 ശതമാനം
- ടൈറ്റന്‍ ഫിന്‍ടെക്- 89 ശതമാനം
- ഐഇഎല്‍- 79 ശതമാനം