AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office RD: 50 രൂപ കൊണ്ട് നേടാനാകുന്നത് ലക്ഷങ്ങള്‍; പോസ്റ്റ് ഓഫീസുണ്ട് കൂടെ

Office Recurring Deposit Scheme Investment: പ്രതിവര്‍ഷം 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം നല്‍കുന്ന പലിശ. മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്ന പലിശ നിരക്ക് തന്നെയാണ്. അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിക്ക് ശേഷം നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്ന സൗകര്യവുമുണ്ട്.

Post Office RD: 50 രൂപ കൊണ്ട് നേടാനാകുന്നത് ലക്ഷങ്ങള്‍; പോസ്റ്റ് ഓഫീസുണ്ട് കൂടെ
പ്രതീകാത്മക ചിത്രം Image Credit source: NurPhoto/Getty Images Editorial
shiji-mk
Shiji M K | Published: 16 Jun 2025 17:59 PM

ബാങ്കുകള്‍ പോലെ തന്നെ മികച്ച സമ്പാദ്യ പദ്ധതികളാണ് നമ്മുടെ പോസ്റ്റ് ഓഫീസും സാധാരണക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അവയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത് റിക്കറിങ് ഡെപ്പോസിറ്റ് അഥവ ആര്‍ഡികള്‍ക്കാണ്. ചെറിയ തുകയില്‍ നിക്ഷേപം ആരംഭിക്കാവുന്ന ആര്‍ഡികള്‍ പോസ്റ്റ് ഓഫീസ് വിഭാവനം ചെയ്യുന്നുണ്ട്.

പ്രതിദിനം 50 രൂപ മാറ്റിവെച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് ആര്‍ഡി വഴി മികച്ച സമ്പാദ്യം തന്നെ കെട്ടിപ്പടുക്കാന്‍ സാധിക്കും. പ്രതിദിനം 50 രൂപ മാറ്റിവെച്ച് പ്രതിമാസം നിങ്ങള്‍ നിക്ഷേപിക്കുന്നത് 1,500 രൂപയാണ്. അപ്പോള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നടത്തുന്ന ആകെ നിക്ഷേപം 90,000 രൂപ.

നിങ്ങള്‍ നടത്തുന്ന നിക്ഷേപത്തിന് 17,050 രൂപയാണ് പലിശയായി ലഭിക്കുന്നത്. കാലാവധി അവസാനിച്ചതിന് ശേഷം നിങ്ങള്‍ക്ക് ആകെ ലഭിക്കുന്ന തുക 1,07,050 രൂപയായിരിക്കും.

ഇതില്‍ കൂടുതലും നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. 50 രൂപയ്ക്ക് പകരം ദിവസം 100 രൂപ മാറ്റിവെച്ചാല്‍ പ്രതിമാസം നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക 3,100 രൂപയോളമാണ്. അത്തരത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന സമ്പാദ്യം 2,14,097 രൂപ.

Also Read: ETF: എന്താണ് ഇടിഎഫുകൾ? നിക്ഷേപിക്കുന്നത് കൊണ്ട് നേട്ടമുണ്ടാകുമോ?

പ്രതിവര്‍ഷം 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം നല്‍കുന്ന പലിശ. മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്ന പലിശ നിരക്ക് തന്നെയാണ്. അഞ്ച് വര്‍ഷത്തെ നിക്ഷേപ കാലാവധിക്ക് ശേഷം നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്ന സൗകര്യവുമുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.