AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ETF: എന്താണ് ഇടിഎഫുകൾ? നിക്ഷേപിക്കുന്നത് കൊണ്ട് നേട്ടമുണ്ടാകുമോ?

ETF Investment Benefits: മ്യൂച്വല്‍ ഫണ്ട് പോലെ തന്നെയാണ് ഇവയുടെയും പ്രവര്‍ത്തനം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും വ്യത്യസ്തമായി ട്രേഡിംഗ് കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഇടിഎഫുകള്‍ വില്‍ക്കാന്‍ സാധിക്കും. സ്റ്റോക്കുകള്‍, ബോണ്ടുകള്‍, ചരക്കുകള്‍, വിദേശ കറന്‍സി എന്നിവ ഇടിഎഫുകളില്‍ അടങ്ങിയിരിക്കുന്നു.

ETF: എന്താണ് ഇടിഎഫുകൾ? നിക്ഷേപിക്കുന്നത് കൊണ്ട് നേട്ടമുണ്ടാകുമോ?
പ്രതീകാത്മക ചിത്രംImage Credit source: CFOTO/Future Publishing via Getty Images
shiji-mk
Shiji M K | Updated On: 15 Jun 2025 11:31 AM

നമ്മുടെ നിക്ഷേപ രീതികളെല്ലാം ദിനംപ്രതി മാറി വരികയാണ്. ബാങ്കുകളെയും പോസ്റ്റ് ഓഫീസുകളെയും മാത്രം ആശ്രയിച്ച് നടന്നിരുന്ന നിക്ഷേപങ്ങള്‍ക്ക് ഇന്ന് പല മുഖങ്ങളാണ്. അക്കൂട്ടത്തില്‍ ഈയടുത്തിടെയായി ജനപ്രീതിയാര്‍ജിച്ച് വരുന്ന ഒന്നാണ് ഇടിഎഫുകള്‍. അവയെ കുറിച്ച് വിശദമായി പരിശോധിച്ചാലോ?

എന്താണ് ഇടിഎഫ്?

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന നിക്ഷേപ രീതിയാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവ ഇടിഎഫ്. ഓഹരികളിലെ വ്യാപാരത്തിന് സമാനമാണ് ഇടിഎഫുകളിലെ വ്യാപാരം. മ്യൂച്വല്‍ ഫണ്ട് പോലെ തന്നെയാണ് ഇവയുടെയും പ്രവര്‍ത്തനം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നും വ്യത്യസ്തമായി ട്രേഡിംഗ് കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഇടിഎഫുകള്‍ വില്‍ക്കാന്‍ സാധിക്കും. സ്റ്റോക്കുകള്‍, ബോണ്ടുകള്‍, ചരക്കുകള്‍, വിദേശ കറന്‍സി എന്നിവ ഇടിഎഫുകളില്‍ അടങ്ങിയിരിക്കുന്നു. വിവിധ തരം ഇടിഎഫുകള്‍ ഉണ്ട്.

ഇന്‍ഡക്‌സ് ഫണ്ടുകള്‍ ഇടിഎഫ്

ഒറ്റ ഇടപാടില്‍ നിക്ഷേപകരെ ഒരു വലിയ അളവില്‍ സെക്യൂരിറ്റികള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നു. അടിസ്ഥാന സൂചികയുടെ സെക്യൂരിറ്റികള്‍ അടങ്ങുന്ന ഓഹരി വാങ്ങുന്നു എന്നാണ് ഇന്‍ഡക്‌സ് ഇടിഎഫുകള്‍ വാങ്ങിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എച്ച്ഡിഎഫ്‌സി ഇന്‍ഡക്‌സ് ഫണ്ട് നിഫ്റ്റി, ഐഡിഎഫ്‌സി നിഫ്റ്റി ഫണ്ട്, തുടങ്ങിയവയാണ് ഇന്ത്യയിലെ ജനപ്രിയ ഇന്‍ഡക്‌സ് ഇടിഎഫുകള്‍.

ഗോള്‍ഡ് ഇടിഎഫ്

സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയാണ് ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപം വരുന്നത്. ഇടിഎഫുകള്‍ ഗോള്‍ഡ് ബുള്ളിയന്‍ പ്രകടനം ട്രാക്ക് ചെയ്യുന്നു. വില ഉയരുമ്പോള്‍ ഇടിഎഫിന്റെ മൂല്യ കൂടുകയും വില താഴുമ്പോള്‍ മൂല്യം ഇടിയുകയും ചെയ്യുന്നു.

ലിവറേജ്ഡ് ഇടിഎഫ്

ഒരു അടിസ്ഥാന സൂചികയില്‍ സാധ്യതയുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് ലിവറേജ്ഡ് ഇടിഎഫുകള്‍ ഡെറിവേറ്റുകള്‍ അഥവ കടം ഉപയോഗിക്കുന്നു. ഹ്രസ്വകാല നിക്ഷേപത്തിന് ഈ രീതി ഉപകരപ്രദമാണെന്ന് ആണ് പൊതുവെ ഉള്ള വിലയിരുത്തല്‍. എന്നാല്‍ ഇത്തരം ഇടിഎഫുകള്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല.

ബോണ്ട് ഇടിഎഫ്

ബോണ്ട് മ്യൂച്വല്‍ ഫണ്ടുകളോട് സാമ്യമുള്ളതാണ് ബോണ്ട് ഇടിഎഫുകള്‍. ബോണ്ട് ഇടിഎഫുകള്‍ സ്റ്റോക്ക് പോലെയുള്ള എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്യുന്ന ബോണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോ ആണ്.

സെക്ടര്‍ ഇടിഎഫുകള്‍

സെക്ടര്‍ ഇടിഎഫുകള്‍ ഒരു പ്രത്യേക മേഖലയിലോ വ്യവസായത്തിലോ നിന്നുള്ള ഓഹരികളിലും സെക്യൂരിറ്റികളിലും മാത്രം നിക്ഷേപിക്കുന്നു. ഫാര്‍മ ഫണ്ടുകള്‍, ടെക്‌നോളജി ഫണ്ടുകള്‍ എന്നിവ ചില സെക്ടര്‍ ഇടിഎഫുകളാണ്.

കറന്‍സി ഇടിഎഫ്

കറന്‍സി ഇടിഎഫുകള്‍ കറന്‍സി വാങ്ങിക്കാതെ തന്നെ നിക്ഷേപകനെ മാര്‍ക്കറ്റുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നു. ഇത് ഒറ്റ കറന്‍സിയിലോ അല്ലെങ്കില്‍ ഒരു കൂട്ടത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ട്.

Also Read: Silver ETF: സ്വര്‍ണത്തിനല്ല, ഇപ്പോള്‍ വെള്ളിയ്ക്കാണ് ഡിമാന്റ്; ഇടിഎഫുകള്‍ കുതിക്കുന്നു

സില്‍വര്‍ ഇടിഎഫ്

സില്‍വര്‍ ഇടിഎഫ് വെള്ളിയുടെ വിലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നിക്ഷേപകര്‍ക്ക് സില്‍വര്‍ വാങ്ങിക്കാതെ തന്നെ വെള്ളിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു. ഓഹരികള്‍ പോലെ വാങ്ങാനും വില്‍ക്കാനും കഴിയും.

ഇടിഎഫ് നിക്ഷേപ നേട്ടങ്ങള്‍

ചെലവ് കുറവ് – മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് ചെലവ് കുറവാണ്.
നികുതി ആനുകൂല്യം – ഇടിഎഫുകള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഓഹരികള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ട്രേഡഡ് ഫണ്ടിന്റെ നികുതിയെ ബാധിക്കുന്നില്ല.
വില്‍ക്കല്‍ വാങ്ങല്‍ – ഇടിഎഫുകള്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വാങ്ങിക്കാനും വില്‍ക്കാനും സാധിക്കുന്നതാണ്.
സുതാര്യം – എല്ലാ ദിവസവും ഇടിഎഫുകളുടെ നിക്ഷേപ ഹോള്‍ഡിങ്ങുകള്‍ പ്രസിദ്ധീകരിക്കുന്നതാണ്.