Retirement Planning: 60 വയസില്‍ 10 കോടി കയ്യിലിരിക്കും; അതിന് വേണ്ടത് ഈ ചെറിയ സംഖ്യയുടെ നിക്ഷേപം
SIP Investment By Age: എന്തിനാണ് 10 കോടി രൂപയെന്ന സംശയം നിങ്ങളുണ്ടാകും. എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ വിരമിക്കല്‍ സമയത്ത് നിങ്ങളുടെ വാര്‍ഷിക മൂലധനത്തിന്റെ ഏകദേശം 3 മുതല്‍ 3.5 ശതമാനം വരെ മാത്രമേ പിന്‍വലിക്കാവൂ എന്ന് പറയുന്നുണ്ട്.

പ്രതീകാത്മക ചിത്രം
റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യം വളരെ നേരത്തെ തന്നെ ആരംഭിക്കണം. പത്ത് കോടി രൂപ വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കിയെടുക്കുന്നത് പോലും നമ്മുടെ ആവശ്യങ്ങള്‍ക്ക് ഭാവിയില്‍ മതിയായെന്ന് വരില്ല. അതിന് കാരണം പണപ്പെരുപ്പമാണ്. 50 ശതമാനം പണപ്പെരുപ്പമെങ്കിലും അടുത്ത 25 വര്‍ഷത്തിനുള്ള പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നിക്ഷേപത്തില്‍ അച്ചടക്കവും ആസൂത്രണവും ക്ഷമയുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും വലിയൊരു തുക തന്നെ സമാഹരിക്കാന്‍ സാധിക്കും. 25ാം വയസ് മുതല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കുകയാണെങ്കില്‍ തീര്‍ച്ചയായും 60ാം വയസില്‍ 10 കോടി രൂപ നേടിയെടുക്കാനാകും
അതിനായി പ്രതിമാസം 15,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക വരുമാനം 12 ശതമാനമാണെങ്കിലാണ് ഇത് സാധ്യമാകുന്നത്. നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്ന പ്രായത്തിന് അനുസരിച്ച് തുകയില്‍ വ്യത്യാസം വരുത്തണം.
25 വയസില്‍ 15,000
30 വയസില്‍ 28,000
40 വയസില്‍ 1,00,000
എന്നിങ്ങനെ നിക്ഷേപം ക്രമീകരിക്കാം. എന്തിനാണ് 10 കോടി രൂപയെന്ന സംശയം നിങ്ങളുണ്ടാകും. എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ വിരമിക്കല്‍ സമയത്ത് നിങ്ങളുടെ വാര്‍ഷിക മൂലധനത്തിന്റെ ഏകദേശം 3 മുതല്‍ 3.5 ശതമാനം വരെ മാത്രമേ പിന്‍വലിക്കാവൂ എന്ന് പറയുന്നുണ്ട്. പത്ത് കോടിയുണ്ടെങ്കില്‍ 60 വയസില്‍ അതിന്റെ മൂന്ന് ശതമാനമായ 30 ലക്ഷം രൂപ പിന്‍വലിക്കാം. 3.5 ശതമാനമാണെങ്കില്‍ അത് 35 ലക്ഷവുമാകുന്നു.
Also Read: Personal Loan: വിവാഹത്തിന് പേഴ്‌സണല്‍ ലോണ്‍; എങ്ങനെ ആസൂത്രണം ചെയ്യാം
ജീവിതച്ചെലവുകള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍, ജീവിതശൈലി എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് ഈ പണം പണം സഹായിക്കും. പണം തീര്‍ന്നുപോകുമെന്ന ആശങ്കയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.