AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSFE Chitty: ഞൊടിയിടയില്‍ ഭവന വായ്പ ക്ലോസ് ചെയ്യാം; ഈ കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നോളൂ

KSFE Chitty for Home Loan Repayment: ചിട്ടികളുടെ ഭാഗമാണെങ്കിലും പലപ്പോഴൊക്കെ ആളുകള്‍ക്ക് സഹായകമാകുന്നത് ബാങ്ക് വായ്പകളാണ്. പ്രത്യേകിച്ച് വീടുപണിയുമ്പോള്‍. ഭവന വായ്പകള്‍ക്ക് നീണ്ട തിരിച്ചടവ് കാലയളവ് ലഭിക്കുന്നുണ്ടെങ്കിലും ഇത് നിങ്ങളില്‍ പലിശഭാരം വര്‍ധിപ്പിക്കുന്നു.

KSFE Chitty: ഞൊടിയിടയില്‍ ഭവന വായ്പ ക്ലോസ് ചെയ്യാം; ഈ കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നോളൂ
കെഎസ്എഫ്ഇImage Credit source: Social Media
shiji-mk
Shiji M K | Published: 21 Aug 2025 11:27 AM

ഏത് ചിട്ടിയാണെങ്കിലും അതില്‍ ചേരുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും. പൊതുവേ മറ്റ് ചിട്ടികളെ അപേക്ഷിച്ച് കെഎസ്എഫ്ഇ ചിട്ടികള്‍ കൂടുതല്‍ ജനപ്രിയമാണ്. നിരവധി ഓപ്ഷനുകള്‍ കെഎസ്എഫ്ഇ വിഭാവനം ചെയ്യുന്നുവെന്നത് തന്നെയാണ് അതിന് പ്രധാന കാരണം. വിവാഹം, വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങളില്‍ കെഎസ്എഫ്ഇ നിങ്ങള്‍ക്ക് കൈത്താങ്ങാകുന്നു.

എന്നാല്‍ ചിട്ടികളുടെ ഭാഗമാണെങ്കിലും പലപ്പോഴൊക്കെ ആളുകള്‍ക്ക് സഹായകമാകുന്നത് ബാങ്ക് വായ്പകളാണ്. പ്രത്യേകിച്ച് വീടുപണിയുമ്പോള്‍. ഭവന വായ്പകള്‍ക്ക് നീണ്ട തിരിച്ചടവ് കാലയളവ് ലഭിക്കുന്നുണ്ടെങ്കിലും ഇത് നിങ്ങളില്‍ പലിശഭാരം വര്‍ധിപ്പിക്കുന്നു. കാലവധിക്ക് മുമ്പേ ഇഎംഐ തുക കൂട്ടിയടച്ച് നിങ്ങള്‍ക്ക് ലോണ്‍ ക്ലോസ് ചെയ്യാവുന്നതാണ്. 20 ലക്ഷം രൂപ ഭവന വായ്പ എടുത്ത വ്യക്തിയെ കെഎസ്എഫ്ഇ ചിട്ടി എങ്ങനെയാണ് സഹായിക്കുന്നതെന്ന് പരിശോധിക്കാം.

തിരിച്ചടവ്

20 ലക്ഷത്തിന്റെ ഭവന വായ്പയെടുക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരാം. എന്നാല്‍ ഒരുമാസം വായ്പയിലേക്കും ചിട്ടിയിലേക്കും ഒരുപോലെ പണം നല്‍കാനുള്ള വരുമാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമാണ് ഇത്ര വലിയ ചിട്ടി തിരഞ്ഞെടുക്കേണ്ടത്. ദീര്‍ഘകാല ചിട്ടികള്‍ പണം നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം.

നിലവില്‍ 7 ശതമാനത്തിന് മുകളിലാണ് ഭവന വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. അതിനാല്‍ തന്നെ 16,000 രൂപയ്ക്ക് മുകളില്‍ പ്രതിമാസം നിങ്ങള്‍ ഇഎംഐ അടയ്‌ക്കേണ്ടതായി വരും. ഇത്തരത്തില്‍ 20 വര്‍ഷം കൊണ്ട് അടയ്ക്കുന്നത് 20 ലക്ഷത്തില്‍ കൂടുതല്‍ തുക. എന്നാല്‍ ഈ തുകകള്‍ ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെടും.

ഏത് ചിട്ടി തിരഞ്ഞെടുക്കണം?

10 ലക്ഷം രൂപയുടെ ചിട്ടി- പ്രതിമാസം 20,000 രൂപ അടവ്- കാലാവധി- 50 മാസം

12 ലക്ഷം രൂപയുടെ ചിട്ടി- പ്രതിമാസം 20,000 രൂപ അടവ്, കാലാവധി- 60 മാസം

10 ലക്ഷം രൂപയുടെ ചിട്ടി- പ്രതിമാസം 10,000 രൂപ എല്ലാ മാസവും അടയ്ക്കുന്ന ചിട്ടി

എന്നാല്‍ നിങ്ങള്‍ക്ക് പ്രതിമാസം 40,000 രൂപ ചിട്ടിയില്‍ അടയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ 50 മാസം കൊണ്ട് 20 ലക്ഷം ഉണ്ടാക്കാം. തുക വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് നേട്ടവും ഇരട്ടിയാകുന്നു.

Also Read: HDFC Bank Downtime : എച്ച്ഡിഎഫ്സി അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളിൽ ബാങ്കിൻ്റെ ചില സേവനങ്ങൾ ലഭ്യമല്ല

നേട്ടം ഉറപ്പാക്കാം

ഭവന വായ്പയുടെ ഇഎംഐ അടയ്ക്കുമ്പോള്‍ പലിശയിലേക്ക് വെറും 3,500 രൂപയോളമേ മുതലിലേക്ക് പോകുന്നുള്ളൂ. എന്നാല്‍ 20 ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ചാല്‍ നിങ്ങള്‍ക്ക് 13,818,00 ലക്ഷം രൂപ ലഭിക്കും.

25 മാസത്തെ കാലാവധിയാണ് തിരഞ്ഞെടുത്തതെങ്കില്‍ ചിട്ടിയില്‍ പങ്കെടുക്കാതെ നിക്ഷേപിച്ചാല്‍ 2 വര്‍ഷം കൊണ്ട് 18,81,800 രൂപ നേടാനാകും. ചിട്ടി ലഭിച്ച് കിട്ടുന്ന തുക ലോണിന്റെ പ്രിന്‍സിപ്പല്‍ തുകയിലേക്ക് അടയ്ക്കുമ്പോള്‍ 20 വര്‍ഷത്തിന്റെ ലോണ്‍ 12 വര്‍ഷം കൊണ്ട് അടച്ച് തീര്‍ക്കാനാകും.