SIP Auto Debit: എസ്‌ഐപികള്‍ക്കും യൂട്ടിലിറ്റി ബില്ലുകള്‍ക്കും എങ്ങനെ ഓട്ടോ ഡെബിറ്റ് സെറ്റ് ചെയ്യാം?
Auto Debit for Utility Bills: മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി നിക്ഷേപം ആരംഭിക്കുമ്പോള്‍ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് മാന്‍ഡേറ്റ് സമര്‍പ്പിച്ച് നിക്ഷേപകന് ഫണ്ട് ഹൗസിന് ഒരു നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യാനുള്ള അധികാരം നല്‍കാന്‍ സാധിക്കും.
പലപ്പോഴും നമ്മള്‍ ബില്ലുകളും നിക്ഷേപങ്ങളും മറന്നുപോകാറുണ്ട്. എന്നാല്‍ പണം അടയ്‌ക്കേണ്ടതെന്ന കാര്യം മറന്നുപോകുന്നതിനാല്‍ തന്നെ ഇത് നിങ്ങളെ വലിയ സംഖ്യ പിഴയൊടുക്കുന്നതിലേക്ക് എത്തിക്കുന്നു. ഇന്ന് ഭൂരിഭാഗം ആളുകളും നിക്ഷേപം നടത്തുന്ന എസ്‌ഐപിയിലും നമ്മുടെ യൂട്ടിലിറ്റ് ബില്ല് പേയ്‌മെന്റുകളില്‍ ഉള്‍പ്പെടെ ഓട്ടോ ഡെബിറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കും.
മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി നിക്ഷേപം ആരംഭിക്കുമ്പോള്‍ നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് മാന്‍ഡേറ്റ് സമര്‍പ്പിച്ച് നിക്ഷേപകന് ഫണ്ട് ഹൗസിന് ഒരു നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യാനുള്ള അധികാരം നല്‍കാന്‍ സാധിക്കും. ഫണ്ട് ഹൗസിന് അനുസരിച്ച് നിങ്ങള്‍ക്ക് ഡെബിറ്റ് ചെയ്യുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
ബാങ്ക് അക്കൗണ്ടുകളുമായോ അല്ലെങ്കില്‍ യുപിഐയുമായോ നിങ്ങള്‍ക്ക് എസ്‌ഐപി നിക്ഷേപ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കാവുന്നതാണ്. എന്നാല്‍ യൂട്ടിലിറ്റി ബില്ല് പേയ്‌മെന്റുകള്‍ക്ക് എങ്ങനെയാണ് ഓട്ടോ ഡെബിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്?




യൂട്ടിലിറ്റി ബില്ലുകള്‍
ഓട്ടോ ഡെബിറ്റ് ക്രമീകരിക്കുന്നതിന് ആദ്യം നിങ്ങള്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത് ബില്‍ പേ അല്ലെങ്കില്‍ ഓട്ടോ പേ വിഭാഗത്തില്‍ നിന്ന് സേവന ദാതാവിനെ ഒരു ബില്ലറായി രജിസ്റ്റര്‍ ചെയ്യണം. ഒടിപി പരിശോധന ഇവിടെ അനിവാര്യമാണ്. അതിന് ശേഷം ബില്ലിങ് സൈക്കിള്‍ അനുസരിച്ച് പേയ്‌മെന്റുകള്‍ സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും.
യുപിഐ
യുപിഐ ഉപയോഗിച്ചും നിങ്ങള്‍ക്ക് ഓട്ടോ ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്താം. എസ്‌ഐപി അല്ലെങ്കില്‍ ബില്‍ പേയ്‌മെന്റ് ഓപ്ഷന് പേയ്‌മെന്റ് മോഡായി ആദ്യം തന്നെ യുപിഐ തിരഞ്ഞെടുക്കണം. യുപിഐ ഐഡി നല്‍കുമ്പോള്‍ ആപ്പിലേക്ക് ഒരു അംഗീകാര അഭ്യര്‍ത്ഥന വരും. അത് അംഗീകരിച്ച് കഴിഞ്ഞാല്‍ സ്വമേധയ ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ തുക ഡെബിറ്റാകും.
മാറ്റങ്ങള്‍ വരുത്താം
ബാങ്ക് പോര്‍ട്ടല്‍ വഴി ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റുകള്‍ ട്രാക്ക് ചെയ്യാനും പരിഷ്‌കരിക്കാനും റദ്ദാക്കാനും സാധിക്കും. ഇടപാടുകള്‍ നടത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഉപഭോക്താക്കള്‍ക്ക് പ്രീ ഡെബിറ്റ് അറിയിപ്പുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്എംഎസ്, ഇമെയില്‍ എന്നിവ വഴിയാണ് സാധാരണയായി ഈ അറിയിപ്പ്