RBI Repo Rate Cut: ആര്‍ബിഐ റിപ്പോ നിരക്കില്‍ നേട്ടം ഇങ്ങനെ വേണം സ്വന്തമാക്കാന്‍; വായ്പക്കാരും എഫ്ഡിക്കാരുമെല്ലാം നോക്കിക്കോളൂ
Benefits of Repo Rate Cut: ഇന്ത്യയുടെ പണനയത്തില്‍ പ്രധാന ഘടകമായ റിപ്പോ നിരക്ക്, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക ബിന്ദുവായും പ്രവര്‍ത്തിക്കുന്നു. പണപ്പെരുപ്പം ഉണ്ടാകുമ്പോള്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനമാക്കി. വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, വ്യാപാര ബന്ധങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. എന്നാല്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് എങ്ങനെയാണ് പ്രയോജനപ്പെടുന്നതെന്ന കാര്യത്തില്‍ സംശയമുണ്ടോ?
ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് സാധരണയായി ആളുകള്‍ പലിശ നിരക്ക്, തിരിച്ചടവ് കാലാവധി, പ്രതിമാസ ഇഎംഐകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നു. എന്നാല്‍ റിപ്പോ നിരക്ക് എന്ന പ്രധാന ഘടകം പലപ്പോഴും അവര്‍ മറന്നുപോതുന്നു. അതായത്, നിങ്ങളുടെ ഭവന വായ്പയുടെ നിരക്ക് ആര്‍ബിഐ റിപ്പോ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
റിപ്പോ നിരക്ക്
ബാങ്കുകള്‍ പണക്ഷാമം നേരിടുമ്പോള്‍ രാജ്യത്തിന്റെ കേന്ദ്രബാങ്കായ ആര്‍ബിഐയെ സമീപിക്കുകയും അവിടെ നിന്നും പ്രത്യേക പലിശയില്‍ പണം കടമായി വാങ്ങിക്കുകയും ചെയ്യുന്നു. ഇതിനെയാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. അതായത്, ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഫണ്ടുകള്‍ കുറയുമ്പോള്‍ ആര്‍ബിഐ നല്‍കുന്ന കടത്തിന്റെ പലിശയാണ് റിപ്പോ.
റിപ്പോ നിരക്കും വായ്പയും നിക്ഷേപവും
ഇന്ത്യയുടെ പണനയത്തില്‍ പ്രധാന ഘടകമായ റിപ്പോ നിരക്ക്, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക ബിന്ദുവായും പ്രവര്‍ത്തിക്കുന്നു. പണപ്പെരുപ്പം ഉണ്ടാകുമ്പോള്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തും. ഇതേതുടര്‍ന്ന് ധനകാര്യ സ്ഥാപനങ്ങള്‍ കേന്ദ്ര ബാങ്കില്‍ നിന്നുമെടുക്കുന്ന വായ്പയ്ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടതായി വരും.
ഇങ്ങനെ പലിശ വര്‍ധിക്കുന്നത് ബാങ്കുകളെ രണ്ടുതരത്തിലാണ് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്, ഒന്ന് എല്ലാ വായ്പകള്‍ക്കും, വീട്, വാഹനം, വ്യക്തിഗത ഉള്‍പ്പെടെയുള്ള വായ്പകളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കും. ഇത് വായ്പകള്‍ എടുക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തും.
രണ്ട്, നിക്ഷേപങ്ങള്‍ ഉയര്‍ന്ന പലിശ നല്‍കുന്നതാണ്. ഉയര്‍ന്ന പലിശ ലഭിക്കുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും അവരുടെ പണം അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കും. ഇത് വിപണിയിലെ പണലഭ്യത കുറയ്ക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
എങ്ങനെ പ്രയോജനപ്പെടുത്താം?
ആര്‍ബിഐ റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ചതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മുന്നേറ്റമുണ്ടാകാന്‍ ഇടയുണ്ട്. പുതിയ നിക്ഷേപകര്‍ക്ക് പുറമെ, ഫ്‌ളോട്ടിങ് പലിശ നിരക്കില്‍ വായ്പകള്‍ എടുത്തവര്‍ക്കും നിരക്ക് കുറയുന്നത് ഗുണം ചെയ്യും. എന്നാല്‍ കാര്‍ വായ്പകള്‍ ഉള്‍പ്പെടെയുള്ള സ്ഥിര പലിശ നിരക്കുകള്‍ ഉള്ളവയ്ക്ക് ഇത് ഗുണം ചെയ്യില്ല.
റിപ്പോ നിരക്കിലുണ്ടാകുന്ന മാറ്റങ്ങള്‍, വീട് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കുന്നവരിലേക്കും കൈമാറും. അതിനാല്‍ റിപ്പോ നിരക്ക് കുറയുമ്പോള്‍ നിങ്ങള്‍ നല്‍കേണ്ട പലിശയിലും മാറ്റം സംഭവിക്കും. ബാങ്കുകള്‍ ഇക്കാര്യം നിങ്ങളെ അറിയിക്കുന്നില്ലെങ്കില്‍, റിപ്പോ നിരക്കിലെ മാറ്റവുമായി സംബന്ധിച്ച് അവരോട് നേരിട്ട് സംസാരിച്ച്, പലിശയില്‍ ഇളവ് വാങ്ങിക്കാവുന്നതാണ്.
Also Read: RBI Interest Rate Cut : കോളടിച്ചു, പലിശ കുറയും, റിപ്പോ നിരക്ക് കുറച്ച് ആർബിഐ
നിക്ഷേപകര്‍ക്ക് എങ്ങനെ?
സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ച റിപ്പോ നിരക്ക് സ്ഥിര നിക്ഷേപകര്‍ക്ക് ഗുണകരമാകില്ല. അത് പലിശ നിരക്ക് കുറയുന്നതിനാണ് വഴിയൊരുക്കുന്നത്. ബാങ്കുകള്‍ നിക്ഷേപ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി മുതല്‍ 50 മുതല്‍ 100 ബേസിസ് പോയിന്റുകള്‍ വരെയാണ് ആര്‍ബിഐ കുറച്ചത്. ഇതോടെ അമൃത് വൃഷ്ടി പദ്ധതി ഉള്‍പ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞു. എസ്ബിഐ അമൃത് വൃഷ്ടിയുടെ പലിശ നിരക്ക് 7.1 ശതമാനത്തില്‍ നിന്ന് 6.6 ശതമാനത്തിലേക്കാണ് കുറച്ചത്.