AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Torn Notes: കീറിയ നോട്ടുണ്ടോ കയ്യില്‍? മാറ്റിയെടുക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം

How To Exchange Torn Notes: നിറം മങ്ങിയതോ അഴുക്ക് പറ്റിയതോ കീറിയതോ ആയ നോട്ടുകളെയാണ് സോളിഡ് നോട്ട് അഥവ മുഷിഞ്ഞ നോട്ട് എന്ന് പറയുന്നത്. നോട്ടിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ കേടുപാട് സംഭവിച്ച നോട്ട് അല്ലെങ്കില്‍ മ്യൂട്ടിലേറ്റഡ് നോട്ട് എന്ന് പറയുന്നു.

Torn Notes: കീറിയ നോട്ടുണ്ടോ കയ്യില്‍? മാറ്റിയെടുക്കുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം
ഇന്ത്യന്‍ രൂപ Image Credit source: PTI
shiji-mk
Shiji M K | Updated On: 24 May 2025 10:47 AM

പല സാഹചര്യങ്ങളില്‍ നമ്മുടെ കൈകളിലേക്ക് കീറിയ നോട്ടുകള്‍ വന്നെത്താറുണ്ട്. വല്ലാതെ കീറിയ നോട്ടുകള്‍ പലപ്പോഴും ഇതുകൊണ്ട് ഇനി കാര്യമില്ലെന്നും പറഞ്ഞ് നമ്മള്‍ മാറ്റിവെക്കാറാണ് പതിവ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ വരട്ടെ. മുഷിഞ്ഞതും കേടുപാടുകള്‍ സംഭവിച്ചതുമായ നോട്ടുകള്‍ മാറ്റി നല്‍കണെന്നാണ് ധനകാര്യ സ്ഥാപനങ്ങളോട്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്.

നിറം മങ്ങിയതോ അഴുക്ക് പറ്റിയതോ കീറിയതോ ആയ നോട്ടുകളെയാണ് സോളിഡ് നോട്ട് അഥവ മുഷിഞ്ഞ നോട്ട് എന്ന് പറയുന്നത്. നോട്ടിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ കേടുപാട് സംഭവിച്ച നോട്ട് അല്ലെങ്കില്‍ മ്യൂട്ടിലേറ്റഡ് നോട്ട് എന്ന് പറയുന്നു.

ഇത്തരം നോട്ടുകള്‍ നിങ്ങള്‍ക്ക് ഏതൊരു ബാങ്ക് ശാഖയില്‍ നിന്നും മാറ്റിയെടുക്കാവുന്നതാണ്. നോട്ടിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെടുക അല്ലെങ്കില്‍, വലിയ കീറലുകള്‍ സംഭവിക്കുക എന്നിങ്ങനെ ഉണ്ടായാല്‍ ആര്‍ബിഐയുടെ നോട്ട് റീഫണ്ട് നിയമം ബാധകമാണ്. നോട്ടിന്റെ എത്രഭാഗം കേടുവന്നിട്ടുണ്ട് എന്നതിന് അനുസരിച്ചാണ് തിരികെ ലഭിക്കുന്ന തുക.

കത്തിക്കരിഞ്ഞതോ, ഒരുപാട് മോശമായതോ, ഒട്ടി പിടിച്ചതോ, തിരിച്ചറിയാന്‍ പറ്റാത്തതോ ആയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ആര്‍ബിഐയുടെ ഇഷ്യു ഓഫീസുകളില്‍ നേരിട്ടെത്തണം. നോട്ടുകള്‍ ഇവിടെ നിന്നും പരിശോധനയ്ക്ക് വിധേയമാക്കണം. മാത്രമല്ല, നോട്ടുകളില്‍ പശ തേക്കുക, സ്റ്റാപ്ലര്‍ അടിക്കുക ടേപ്പ് ഒട്ടിക്കുക തുടങ്ങിയവ ചെയ്യാനും പാടുള്ളതല്ല.

Also Read: Air India Flash Sale: 1,250 രൂപയ്ക്ക് വിമാന ടിക്കറ്റ് വേണോ? എയര്‍ ഇന്ത്യ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു

നോട്ടിലെ വാട്ടര്‍മാര്‍ക്ക്, സീരിയല്‍ നമ്പര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ വ്യക്തമാണോ എന്നതിനെ ആശ്രയിച്ചിരിക്കും നോട്ടുകള്‍ മാറ്റി ലഭിക്കുന്നത്.