AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air India Flash Sale: 1,250 രൂപയ്ക്ക് വിമാന ടിക്കറ്റ് വേണോ? എയര്‍ ഇന്ത്യ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു

Air India Express Flash Sale End Date: ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെയുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് ടിക്കറ്റിന് 1,250 രൂപയ്ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നത്. മാത്രമല്ല 1,375 രൂപ മുതല്‍ നിങ്ങള്‍ക്ക് എക്‌സ്പ്രസ് വാല്യൂ നിരക്കിലും ടിക്കറ്റുകളെടുക്കാവുന്നതാണ്.

Air India Flash Sale: 1,250 രൂപയ്ക്ക് വിമാന ടിക്കറ്റ് വേണോ? എയര്‍ ഇന്ത്യ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു
Flight Image Credit source: PTI
shiji-mk
Shiji M K | Published: 23 May 2025 20:33 PM

വിമാനത്തില്‍ കയറാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അതിന്റെ ടിക്കറ്റ് ചാര്‍ജാണ് ഒരു പ്രശ്‌നം. പക്ഷെ നിങ്ങള്‍ക്കായിതാ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചിരിക്കുകയാണ്. 1,250 രൂപ മുതല്‍ ആഭ്യന്തര വിമാന ടിക്കറ്റും 6,131 രൂപ മുതല്‍ അന്താരാഷ്ട്ര വിമാന ടിക്കറ്റുമാണ് ഇതുവഴി എയര്‍ ഇന്ത്യ നല്‍കുന്നത്.

2025 സെപ്റ്റംബര്‍ 19 വരെ ആഭ്യന്തര യാത്രകള്‍ക്കും ഓഗസ്റ്റ് 6,12,20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. മെയ് 25 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും മറ്റും നിങ്ങള്‍ക്ക് ടിക്കറ്റുകളെടുക്കാവുന്നതാണ്.

ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെയുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് ടിക്കറ്റിന് 1,250 രൂപയ്ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നത്. മാത്രമല്ല 1,375 രൂപ മുതല്‍ നിങ്ങള്‍ക്ക് എക്‌സ്പ്രസ് വാല്യൂ നിരക്കിലും ടിക്കറ്റുകളെടുക്കാവുന്നതാണ്.

6,131 രൂപയുടെ എക്‌സ്പ്രസ് ലൈറ്റ് നിരക്കിന് പുറമെ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 6,288 രൂപയ്ക്ക് എക്‌സ്പ്രസ് വാല്യൂ, 7,038 രൂപയ്ക്ക് എക്‌സ്പ്രസ് ഫ്‌ളെക്‌സ് ടിക്കറ്റുകളും ലഭിക്കുന്നതാണ്.

എയര്‍ ഇന്ത്യ എക്‌സപ്രസ് വെബ്‌സൈറ്റിലൂടെയാണ് നിങ്ങള്‍ എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകളെടുക്കുന്നത് എങ്കില്‍ കണ്‍വീനിയന്‍സ് ഫീ ഉണ്ടായിരിക്കില്ല. ചെക്ക് ഇന്‍ ബാഗേജ് ഇല്ലായെങ്കില്‍ നിലവിലുള്ള 7 കിലോ കാബിന്‍ ബാഗേജിന് പുറമെ 3 കിലോ അധിക കാബിന്‍ ബാഗേജ് കൂടി സൗജന്യമായി ബുക്ക് ചെയ്യാം.

Also Read: Royal Enfield Viral Bill: അന്ന് ബുള്ളറ്റിൻ്റെ വില ഇന്നത്തെ സ്മാർട്ട് ഫോണിൻ്റെ അത്രയും ; വൈറലായൊരു ബില്ല്

സൗജന്യ ബാഗേജിന് പുറമെ അധിക ലഗേജുള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1,000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1,300 രൂപയാണ് ഈടാക്കുന്നത്.