Betel Farming: ഇടവിളയായി കൃഷി ചെയ്യാം; 20,000 രൂപ വരെ ലാഭം നേടാം

Betel Leaf Farming Business: സ്വന്തമായി അധ്വാനിക്കാൻ തയ്യാറാണെങ്കിൽ കുറഞ്ഞ സ്ഥലത്ത് നിന്ന് മികച്ച ആദായം തരുന്ന ഒന്നാണ് വെറ്റില കൃഷി. എന്നാൽ ഇത് മറ്റ് കൃഷികളെ അപേക്ഷിച്ച് അല്പം കൂടുതൽ പരിചരണവും ശ്രദ്ധയും ഇതിന് ആവശ്യമാണ്.

Betel Farming: ഇടവിളയായി കൃഷി ചെയ്യാം; 20,000 രൂപ വരെ ലാഭം നേടാം

വെറ്റില കൃഷി

Updated On: 

24 Jan 2026 | 12:58 PM

വർദ്ധിച്ചുവരുന്ന ചെലവുകൾക്കിടയിൽ അധിക വരുമാനം കണ്ടെത്താൻ നെടട്ടോട്ടമോടുകയാണ് പലരും. കൃത്യമായ പരിചരണം നൽകിയാൽ കൃഷി പോലെ മികച്ച വരുമാനം നൽകുന്ന മറ്റൊരു ഓപ്ഷനില്ല. ഇടവിളയായി കൃഷി ചെയ്ത് മാസം 20000 രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്ന വിളയുമുണ്ട്. കേരളത്തിൽ പാരമ്പര്യമായി ചെയ്തുവരുന്ന ഒന്നാണ് വെറ്റില കൃഷി. സ്വന്തമായി അധ്വാനിക്കാൻ തയ്യാറാണെങ്കിൽ കുറഞ്ഞ സ്ഥലത്ത് നിന്ന് മികച്ച ആദായം തരുന്ന ഒന്നാണ് വെറ്റില കൃഷി. എന്നാൽ ഇത് മറ്റ് കൃഷികളെ അപേക്ഷിച്ച് അല്പം കൂടുതൽ പരിചരണവും ശ്രദ്ധയും ഇതിന് ആവശ്യമാണ്. അതുപോലെ രോഗങ്ങളെ തുരത്താനും അറിവുണ്ടായിരിക്കണം.

 

വെറ്റില കൃഷി ലാഭകരമാണോ?

തുടർച്ചയായ വരുമാനം ഉറപ്പാക്കുന്ന വിളയാണ് വെറ്റില. ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ വർഷങ്ങളോളം വെറ്റില നുള്ളാൻ സാധിക്കും. കൃത്യമായ ഇടവേളകളിൽ വിളവെടുക്കാമെന്നത് സ്ഥിരവരുമാനം ഉറപ്പാക്കുന്നു. വീട്ടുപറമ്പിലോ തെങ്ങിൻ തോപ്പുകളിലോ ഇടവിളയായും വെറ്റില കൃഷി ചെയ്യാം. വലിയ സ്ഥലം ഇതിനായി മാറ്റി വെക്കേണ്ടതില്ല.

മരുന്നുകൾക്കും, ആചാരപരമായ ആവശ്യങ്ങൾക്കും, മുറുക്കുന്നതിനും വെറ്റില എപ്പോഴും ആവശ്യമാണ്. കേരളത്തിന് പുറത്തേക്ക് (പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലേക്ക്) വൻതോതിൽ വെറ്റില കയറ്റി അയക്കുന്നുണ്ട്. ഇത്തരത്തിലെ ഡിമാൻഡും വെറ്റില കൃഷിക്ക് അനുകൂലമാണ്.

ALSO READ: സ്ഥലം പ്രശ്നമല്ല; ഹോബിയായി തുടങ്ങാം, ലക്ഷങ്ങൾ കൊയ്യാം

 

വെറ്റില കൃഷിയുടെ വരുമാനം

 

കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി, ചെടികളുടെ എണ്ണം, വിപണിയിലെ വില എന്നിവയെ ആശ്രയിച്ച് നിങ്ങൾക്ക് ലഭിക്കുന്ന വരുമാനവും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, ഒരു 10 സെന്റ് സ്ഥലത്ത് ഏകദേശം 300 മുതൽ 400 വരെ വെറ്റിലക്കൊടികൾ നടാൻ സാധിക്കും. നടീൽ കഴിഞ്ഞ് 6 മാസത്തിനുശേഷം വിളവെടുപ്പ് തുടങ്ങാം. പിന്നീട് ഓരോ 15-20 ദിവസം കൂടുമ്പോഴും വെറ്റില നുള്ളാം.

ഒരു തവണ വിളവെടുക്കുമ്പോൾ ഒരു കൊടിയിൽ നിന്ന് ശരാശരി 15-25 വെറ്റിലകൾ ലഭിക്കാം. ഒരു മാസത്തിൽ 10 സെന്റിൽ നിന്ന് ഏകദേശം 12,000 – 15,000 വെറ്റിലകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. ഒരു വെറ്റിലയ്ക്ക് വിപണിയിൽ 80 പൈസ മുതൽ 1.50 രൂപ വരെ ലഭിക്കാറുണ്ട്. ഇങ്ങനെ കണക്കാക്കിയാൽ, ഒരു മാസത്തെ ശരാശരി വരുമാനം 12,000 മുതൽ 20,000 രൂപ വരെ ലഭിക്കാം.

ജൈവ രീതിയിൽ വളർത്തിയ വെറ്റിലകൾക്ക് വിപണിയിൽ കൂടുതൽ വില ലഭിക്കാറുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കടകളിലോ മൊത്തവ്യാപാര കേന്ദ്രങ്ങളിലോ എത്തിച്ചാൽ കൂടുതൽ ലാഭം കിട്ടും. നല്ല വിളവ് തരുന്ന തുളസി വെറ്റില, അരിവെറ്റില തുടങ്ങിയ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

 

മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം