Diwali Bonus: ദീപാലിക്ക് ബോണസ് കിട്ടാറായി; ഭാവിയ്ക്കായി പണം ബുദ്ധിപൂര്‍വ്വം ചെലവാക്കാം
How to Use Diwali Bonus: ബോണസ് ലഭിക്കുന്നതിന്റെ സന്തോഷം എല്ലാക്കാലത്തേക്കും നിലനിര്‍ത്തുന്നതിനായുള്ള കാര്യങ്ങളാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതിനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
ഈ വര്‍ഷത്തെ ദീപാവലിയും ഇങ്ങെത്തിക്കഴിഞ്ഞു. ദീപാവലി കാലത്താണ് വിവിധ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത്. എന്നാല്‍ ബോണസ് ലഭിച്ച് കഴിഞ്ഞാല്‍ ആ പണം എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പം നിങ്ങള്‍ക്ക് ഉണ്ടാകാറുണ്ടോ? ചിലര്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചാണ് പണം തീര്‍ക്കുന്നത്.
എന്നാല്‍ ബോണസ് ലഭിക്കുന്നതിന്റെ സന്തോഷം എല്ലാക്കാലത്തേക്കും നിലനിര്‍ത്തുന്നതിനായുള്ള കാര്യങ്ങളാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതിനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
സ്മാര്‍ട്ട് അലോക്കേഷന്‍
ബോണസ് ലഭിച്ച തുക ആഘോഷങ്ങള്‍ക്കായും ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായും മാറ്റിവെക്കുന്നതാണ് പ്രാഥമിക ഘട്ടം. ഇതിനായി നിങ്ങളുടെ പണം കൃത്യമായി വിഭജിക്കേണ്ടതുണ്ട്. ബോണസിന്റെ 50 ശതമാനം ഉത്സവക്കാല, ജീവിതശൈലി ചെലവുകള്‍ക്കായി മാറ്റിവെക്കാം. ബാക്കി 50 ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍, വിരമിക്കല്‍ അല്ലെങ്കില്‍ കടം തിരിച്ച് കൊടുക്കല്‍ പോലുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി നീക്കിവെക്കാം.




ഉയര്‍ന്ന ബാധ്യതകളുള്ള കുടുംബങ്ങള്‍ക്ക് ത്രീ ബോക്‌സ് ഫോര്‍മുല അതായത് ആവശ്യങ്ങള്‍ക്ക് 30 ശതമാനം, ആഗ്രഹങ്ങള്‍ക്ക് 30 ശതമാനം, സമ്പാദ്യത്തിനായി 40 ശതമാനം എന്നിങ്ങനെ വിഭജിക്കാം. എന്നാല്‍ നിങ്ങളുടെ കടം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ബോണസിന്റെ 60-70 ശതമാനം തുക ഇതിനായി മാറ്റിവെക്കാം.
ബജറ്റ് തയാറാക്കാം
ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനും ബജറ്റ് തയാറാക്കുന്നത് നല്ലതാണ്. സമ്മാനങ്ങള്‍, ഉല്ലാസയാത്രകള്‍, അലങ്കാരങ്ങള്‍, ആചാരങ്ങള്‍ തുടങ്ങി നിങ്ങള്‍ പ്രതീക്ഷിക്കുന്ന എല്ലാ ചെലവുകളും രേഖപ്പെടുത്താം. ഈ ചെലവും നിങ്ങളുടെ ബോണസും തമ്മില്‍ താരതമ്യം ചെയ്ത് നോക്കാം. ആഘോഷങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ബജറ്റിങ് നിങ്ങളെ സഹായിക്കും.
Also Read: US Stocks: യുഎസ് ഓഹരികളില്‍ നിക്ഷേപമുണ്ടോ? നികുതി കെണികളെ സൂക്ഷിക്കുക
നിക്ഷേപിക്കാം
ഇന്ന് ധാരാളം നിക്ഷേപ ഓപ്ഷനുകള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ബോണസ് തുക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പണം നിക്ഷേപിക്കാവുന്നതാണ്. ലിക്വിഡ് ഫണ്ടുകളോ അല്ലെങ്കില്‍ റിക്കറിങ് നിക്ഷേപങ്ങളോ പരിഗണിക്കുന്നതും നല്ലതാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താനാണ് പദ്ധതിയെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലോ ഇന്‍ഡെക്‌സ് ഫണ്ടുകളിലോ നിക്ഷേപിക്കാവുന്നതാണ്. കൂടാതെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളോ ഗോള്‍ഡ് ഇടിഎഫുകളോ തിരഞ്ഞെടുക്കാം.