AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Stocks: യുഎസ് ഓഹരികളില്‍ നിക്ഷേപമുണ്ടോ? നികുതി കെണികളെ സൂക്ഷിക്കുക

Invest in US Shares From India: യുഎസ് സ്‌റ്റോക്കുകളില്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും പലര്‍ക്കും അവയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നികുതി കെണിയെ കുറിച്ച് വലിയ ധാരണയില്ല. ആഗോള വ്യാപാര പ്ലാറ്റ്‌ഫോമുകള്‍, ഫിന്‍ടെക് ആപ്പുകള്‍ എന്നിവയിലൂടെയാണ് ഇന്ത്യക്കാരിലേക്ക് യുഎസ് ഇക്വിറ്റികളെത്തുന്നത്.

US Stocks: യുഎസ് ഓഹരികളില്‍ നിക്ഷേപമുണ്ടോ? നികുതി കെണികളെ സൂക്ഷിക്കുക
പ്രതീകാത്മക ചിത്രം Image Credit source: Javier Ghersi/Getty Images Creative
shiji-mk
Shiji M K | Published: 07 Oct 2025 15:18 PM

ഇന്ത്യന്‍ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയില്‍ യുഎസ് ഇക്വിറ്റികള്‍ക്കും ഇന്ന് വലിയ സ്ഥാനമുണ്ട്. യുഎസ് സ്‌റ്റോക്കുകളില്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും പലര്‍ക്കും അവയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നികുതി കെണിയെ കുറിച്ച് വലിയ ധാരണയില്ല. ആഗോള വ്യാപാര പ്ലാറ്റ്‌ഫോമുകള്‍, ഫിന്‍ടെക് ആപ്പുകള്‍ എന്നിവയിലൂടെയാണ് ഇന്ത്യക്കാരിലേക്ക് യുഎസ് ഇക്വിറ്റികളെത്തുന്നത്.

യുഎസ് സ്റ്റോക്കുകളുടെ നികുതികള്‍

യുഎസ് ഓഹരികള്‍ നേരിട്ട് കൈവശം വെച്ചിരിക്കുന്ന ഇന്ത്യക്കാര്‍ മരിക്കുകയാണെങ്കില്‍ 40 ശതമാനം എസ്‌റ്റേറ്റ് നികുതി നല്‍കണമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? യുഎസ് എസ്‌റ്റേറ്റ് നികുതി വിദേശ നിക്ഷേപകര്‍ക്കും ബാധകമാണ്. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ 60,000 ഡോളറിന്റെ നികുതിയായിരിക്കും ഏകദേശം ഉണ്ടായിരിക്കാന്‍ സാധ്യതയുള്ളത്.

യുഎസ് ഓഹരികളില്‍ 200,000 കൈവശം വെച്ചിരിക്കുന്ന ഒരു ഇന്ത്യന്‍ നിക്ഷേപകന് 60,000 ഡോളറില്‍ കൂടുതല്‍ തുകയ്ക്ക് 40 ശതമാനം എസ്‌റ്റേറ്റ് നികുതി ചുമത്തപ്പെട്ടാല്‍ അയാളുടെ അവകാശികള്‍ക്ക് ലഭിക്കുന്നത് വെറും 144,000 ഡോളറാണ്. നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം വര്‍ധിക്കുന്നതിന് അനുസരിച്ച് നികുതി നിരക്കും വര്‍ധിച്ചേക്കാം.

യുഎസ് എസ്റ്റേറ്റ് നികുതി

നിക്ഷേപകന്‍ മരിച്ച് കഴിഞ്ഞാല്‍ അയാളുടെ സ്വത്തുക്കള്‍ നോമിനിയ്ക്ക് കൈമാറുന്ന സമയത്ത് ചുമത്തുന്ന ഫെഡറല്‍ നികുതിയാണ് യുഎസ് സ്റ്റേറ്റ് നികുതി. മരണസമയത്ത് സ്വത്ത് കൈമാറ്റം ചെയ്യാനുള്ള അവകാശത്തിന് മേലുള്ള നികുതിയാണിത്. യുഎസ് പൗരന്മാര്‍ക്ക് 13.99 മില്യണ്‍ ഡോളറാണ് നികുതി. എന്നാല്‍ വിദേശികള്‍ക്ക് 60,000 ഡോളര്‍ ചുമത്തുന്നു. നികുതി ഒഴിവാക്കുന്നതിനായി എന്തെല്ലാം ചെയ്യാമെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

വിദേശ-സ്വദേശ ഫണ്ടുകള്‍

അയര്‍ലന്‍ഡിലോ ലക്‌സംബര്‍ഗിലോ ആസ്ഥാനമായുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ അല്ലെങ്കില്‍ ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് യുഎസ് സ്റ്റേറ്റ് നികുതി ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഇവ യുഎസ് ആസ്തികളായി തരംതിരിച്ചിട്ടില്ല എന്നതാണ് കാര്യം.

Also Read: Penny Stocks: ആറ് മാസത്തിനുള്ളില്‍ 400% വരെ നേട്ടം; ഈ പെന്നി സ്റ്റോറ്റുക്കള്‍ വാങ്ങിച്ചാലോ?

കോര്‍പ്പറേറ്റ് ട്രസ്റ്റ് സംഘടനകള്‍

യുഎസ് ബ്ലോക്കര്‍ കമ്പനിയല്ലാത്തതോ പിന്‍വലിക്കാന്‍ സാധിക്കാത്തതോ ആയ വിദേശ ട്രസ്റ്റ് സ്ഥാപിക്കുന്നത് ഒരാളില്‍ നിന്ന് ഉടമസ്ഥാവകാശം നിയമപരമായി മാറ്റുന്നതിന് സഹായിക്കും.

ഐഎഫ്എസ്‌സി പൂള്‍ഡ് ഫണ്ട്

ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൂള്‍ഡ് ഫണ്ട് വഴി ഓഹരികള്‍ കൈവശം വെക്കുന്നത് നിക്ഷേപകരെ യുഎസ് ആസ്തികളുടെ നേരിട്ടുള്ള ഉടമകളായി കണക്കാക്കില്ല.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.