AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salary Hike 2025: ജീവനക്കാരുടെ ശമ്പളം വർധന 9.2% വർദ്ധിക്കും! ഈ മേഖലയിലെ ആളുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ

Private Sector Salary Hike 2025: 1,400-ലധികം കമ്പനികളുടെയും 45 വ്യത്യസ്ത വ്യവസായങ്ങളുടെയും ഡാറ്റ സംയോജിപ്പിച്ചാണ് ആയോൺ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്

Salary Hike 2025: ജീവനക്കാരുടെ ശമ്പളം വർധന 9.2% വർദ്ധിക്കും! ഈ മേഖലയിലെ ആളുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ
Salary Hike 2025Image Credit source: Freepik
arun-nair
Arun Nair | Published: 22 Feb 2025 13:14 PM

ഒരു സാമ്പത്തിക വർഷം അവസാനിക്കാൻ പോവുകയാണ്. ഈ വർഷം എത്ര രൂപ ശമ്പളം വർധിക്കാൻ പോവുന്ന എന്ന ആലോചനയിലാണ് സ്വകാര്യ-പൊതുമേഖലയിലെ ജീവനക്കാർ. ശമ്പള വർധന സംബന്ധിച്ച് പ്രൊഫഷണൽ സർവ്വീസ് സ്ഥാപനമായ ആയോൺ പുറത്തു വിട്ട വിവരങ്ങളിലാണ് ശമ്പള വർധന സംബന്ധിച്ചുള്ള ഡാറ്റ. 2024 ൽ 9.3% ആയിരുന്നു ശമ്പള വർധന നിരക്ക്. ഇപ്പോഴത് ചെറിയ കുറവിൽ 9.2% ആയിരിക്കും എന്നാണ് റിപ്പോർട്ട്. 2024-25 ലെ വാർഷിക ശമ്പള വർദ്ധനവ്, വിറ്റുവരവ് എന്നിവയടക്കം സർവ്വേയിലെ പ്രതിപാദ്യ വിഷയം.

ഈ മേഖലക്ക് നേട്ടം കൂടും

1,400-ലധികം കമ്പനികളുടെയും 45 വ്യത്യസ്ത വ്യവസായങ്ങളുടെയും ഡാറ്റ സംയോജിപ്പിച്ചാണ് ആയോൺ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. എഞ്ചിനീയറിംഗ് ഡിസൈൻ സേവനങ്ങൾ, ഓട്ടോമൊബൈൽ, വാഹന നിർമ്മാണം, NBFC (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ), റീട്ടെയിൽ മേഖല, ആഗോള ശേഷി കേന്ദ്രങ്ങൾ (GCC), ലൈഫ് സയൻസസ്, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ നിന്നുള്ള ജീവനക്കാർക്ക് ശമ്പളത്തിൽ വലിയ വർദ്ധന പ്രതീക്ഷിക്കാമെന്ന് ആയോണിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

മറ്റൊരു സർവ്വേയും

അടുത്തിടെ, എച്ച്ആർ കൺസൾട്ടിംഗ് സ്ഥാപനമായ മെർസറിന്റെ ‘വേതന സർവേ’യുടെ ഒരു റിപ്പോർട്ട് പുറത്തുവന്നു, അതിൽ 2025 ൽ ഇന്ത്യയിലെ ശമ്പളം 9.4% വർദ്ധിക്കുമെന്നാണ് പറയുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 1,550-ലധികം കമ്പനികളുടെ ഡാറ്റ വിശകലനം ചെയ്താണ് മെർസർ ഈ സർവേ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ് സയൻസസ്, സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ, നിർമ്മാണം, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

പ്രതീക്ഷിക്കുന്ന വർധന മേഖലകളിൽ

ഓട്ടോമോട്ടീവ് മേഖലയിൽ 8.8 ശതമാനം മുതൽ 10 ശതമാനം വരെ ശമ്പള വർദ്ധന പ്രതീക്ഷിക്കുന്നു. നിർമ്മാണ, എഞ്ചിനീയറിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം 8 മുതൽ 9.7 ശതമാനം വരെ വർദ്ധിച്ചേക്കാം. കഴിഞ്ഞ വർഷം ഇതേ മേഖലയിലുള്ളവർക്ക് ഇത് 8.8 ശതമാനമായിരുന്നു.

ഒരു ശമ്പളക്കണക്ക്

ഗൂഗിളിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് എഞ്ചിനിയറിംഗ് മേഖലയിലെ ഒരു സാധാരണ തുടക്കകാരന് പ്രതിവർഷം 2.5 ലക്ഷം മുതൽ 5 ലക്ഷം വരെയാണ് ശമ്പളം ലഭിക്കുന്നത്. പ്രവർത്തി പരിചയമുള്ളവർക്കാണെങ്കിൽ ശമ്പളം 6 മുതൽ 7 ലക്ഷം വരെയായിരിക്കും.