ഇന്ധനവില വർധനവിനിടെ ആശ്വാസം; എഥനോൾ അടങ്ങിയ പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

Govt slashes excise duty on ethanol-blended petrol; expands fuel station network: എഥനോൾ ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി രാജ്യമൊട്ടാകെ വലിയ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹി-എൻ.സി.ആർ, പൂനെ, മുംബൈ, നാഗ്പൂർ എന്നീ നഗരങ്ങളിൽ 50 മുതൽ 100 വരെ എഥനോൾ സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. 2026 അവസാനത്തോടെ ഇത്തരം സ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ധനവില വർധനവിനിടെ ആശ്വാസം; എഥനോൾ അടങ്ങിയ പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

പ്രതീകാത്മക ചിത്രം

Published: 

11 Jun 2026 | 07:45 PM

ന്യൂഡൽഹി: ആഗോള ഊർജ്ജ പ്രതിസന്ധിയും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സർക്കാർ. വിവിധ അളവുകളിൽ എഥനോൾ അടങ്ങിയ പെട്രോളിന് ചുമത്തിയിരുന്ന എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. ഗ്രീൻ ഫ്യുവലിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിൻ്റെയും വില നിയന്ത്രണത്തിൻ്റെയും ഭാഗമായാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഈ നടപടി. 

ഇ-22, ഇ-25, ഇ-27, ഇ-30 എന്നീ പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടിയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിശ്ചിത അളവിൽ പെട്രോളും എത്തനോളും കൃത്യമായ അനുപാതത്തിൽ ചേർത്താണ് ഈ ഇന്ധനങ്ങൾ തയാറാക്കുന്നത്. 

തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 7 രൂപയിലധികമാണ് വർധനവ് ഉണ്ടായത്. ഏകദേശം നാല് വർഷത്തോളം വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇത്തരത്തിൽ വലിയ വർധനവിലേക്ക് നീങ്ങിയത്. അന്താരാഷ്ട്ര വില ഉയർന്നതോടെ പൊതുമേഖലാ എണ്ണ കമ്പനികൾ വലിയ നഷ്ടം നേരിടുകയാണ്. എണ്ണ കമ്പനികൾക്ക് നിലവിൽ ഒരു ലിറ്റർ പെട്രോളിൽ 12 രൂപയും ഡീസലിൽ 21 രൂപയും നഷ്ടം വരുന്നുണ്ട് എന്നാണ് കണക്ക്. ഈ പശ്ചാത്തലത്തിലാണ് എഥനോൾ ഉപയോഗം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

Also Read: EPFO 3.0: പിഎഫില്‍ നിന്നും 100% പിന്‍വലിക്കല്‍ നടക്കില്ല; എടിഎം-യുപിഐ വഴി ഇത്രയേ കിട്ടൂ

എഥനോൾ സ്റ്റേഷനുകളുടെ ശൃംഖല വിപുലീകരിക്കുന്നു

എഥനോൾ ഇന്ധനങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനായി രാജ്യമൊട്ടാകെ വലിയ പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ഇതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹി-എൻ.സി.ആർ, പൂനെ, മുംബൈ, നാഗ്പൂർ എന്നീ നഗരങ്ങളിൽ 50 മുതൽ 100 വരെ എഥനോൾ സ്റ്റേഷനുകൾ ഉടൻ ആരംഭിക്കും. 2026 അവസാനത്തോടെ ഇത്തരം സ്റ്റേഷനുകളുടെ എണ്ണം 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

85% എത്തനോളും 15% പെട്രോളും അടങ്ങിയ ‘ഇ-85’ ഇന്ധനം ലിറ്ററിന് 20 രൂപ ഡിസ്കൗണ്ടിൽ നൽകാൻ എണ്ണ കമ്പനികൾ തയ്യാറെടുക്കുന്നതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എത്തനോളിന് ഊർജ്ജക്ഷമത കുറവാണ് എന്നതിനാലാണ് ഈ വിലക്കുറവ്. നിലവിൽ ഇന്ത്യൻ റോഡുകളിലെ ഭൂരിഭാഗം വാഹനങ്ങളും ഇന്ധനത്തിൽ 20% എഥനോൾ ഉപയോഗിക്കാൻ പര്യാപ്തമാണ്. അതിനാൽ ഇ-20 പെട്രോൾ എല്ലാ സാധാരണ പമ്പുകളിലും തുടർന്നും ലഭ്യമായിരിക്കും. പുതിയ ഇളവുകൾ വഴി ഇന്ധന ഇറക്കുമതി കുറയ്ക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

English Summary 

Amid rising global crude prices due to the Middle East conflict, India has waived excise duty on E22, E25, E27, and E30 ethanol-blended petrol. The government aims to expand ethanol fuel station networks to 500 by late 2026 and offer discounted E85 fuel to encourage eco-friendly energy consumption.

Follow Us
മുടിയിൽ എണ്ണ തേയ്ക്കുന്നതിനുമുണ്ട് ചില ചിട്ടകൾ
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍
കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ