IRCTC Child Ticket Rules: കുട്ടികളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യാറില്ലേ? എങ്കില്‍ മാതാപിതാക്കള്‍ റെയില്‍വേയുടെ ഈ നിയമങ്ങള്‍ പാലിച്ചേ മതിയാകൂ
Indian Railways Child Ticket Policy: അവധിക്കാലം ആഘോഷിക്കാന്‍ ട്രെയിന്‍ കയറും മുമ്പ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കുട്ടികളോടൊപ്പം ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

പ്രതീകാത്മക ചിത്രം
ക്രിസ്തുമസ്-പുതുവത്സര അവധികള്‍ക്ക് നാട്ടിലെത്തുന്നതിനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലാണ് ആളുകള്‍. എന്നാല്‍ അവധിക്കാലം ആഘോഷിക്കാന്‍ ട്രെയിന്‍ കയറും മുമ്പ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കുട്ടികളോടൊപ്പം ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.
നിയമം
ഇന്ത്യന്‍ റെയില്‍വേയുടെ ചൈല്‍ഡ് ടിക്കറ്റ് നയത്തെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. നിയമത്തില്‍ പറയുന്നത് അനുസരിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കാതെ സൗജന്യമായി യാത്ര ചെയ്യാനാകും. എന്നാല്‍ ഇവര്‍ക്കൊരിക്കലും പ്രത്യേക ബെര്‍ത്തോ സീറ്റോ ലഭിക്കുകയില്ല. ബെര്‍ത്ത്/സീറ്റ് എന്നിവ വേണമെങ്കില്‍ മുതിര്‍ന്നവര്‍ക്ക് വരുന്ന നിരക്ക് തന്നെ ഈടാക്കും.
എന്നാല്‍ അതിന് മുകളില്‍ പ്രായമുള്ള കുട്ടികളെയും പലപ്പോഴും മാതാപിതാക്കള്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യിക്കുന്നു. 5 മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ പകുതി ഈടാക്കുന്നതാണ്. ബെര്‍ത്ത് മുഴുവനായി ലഭിക്കണമെങ്കില്‍ മുഴുവന്‍ പണം കൊടുത്ത് ടിക്കറ്റെടുക്കണം.
ശ്രദ്ധിക്കേണ്ടത്
- ഐആര്‍സിടിസി വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കുട്ടിയുടെ ശരിയായ ജനനത്തീയതി നല്‍കുക.
- റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രയ്ക്കിടെ തെളിവുകള്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
- കുട്ടിയുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.