IndiGo: ലഗേജ് പൊട്ടിച്ച് 40,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു; ഇന്‍ഡിഗോയ്‌ക്കെതിരെ പരാതി

IndiGo Luggage Theft: സിസിടിവിയില്‍ മോഷണം കണ്ടെത്താനായില്ല അത് അസ്വീകാര്യമാണ്. എല്ലാ ബാഗേജ് ഏരിയകളിലും സിസിടിവി ഇല്ല. സിസിടിവി ഇല്ലാത്ത സോണുകളില്‍ ജീവനക്കാരെ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടില്ല.

IndiGo: ലഗേജ് പൊട്ടിച്ച് 40,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു; ഇന്‍ഡിഗോയ്‌ക്കെതിരെ പരാതി

ഇന്‍ഡിഗോ

Published: 

24 Nov 2025 | 11:48 AM

ന്യൂഡല്‍ഹി: ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യാത്രക്കാരി രംഗത്ത്. തന്റെ രണ്ട് സ്യൂട്ട്‌കേസുകളും പൊട്ടിച്ച് 40,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതായി അവര്‍ ആരോപിച്ചു. ചെക്ക് ഇന്‍ ലഗേജിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്‍ഡിഗോ പരാജയപ്പെട്ടുവെന്ന് അവര്‍ പറയുന്നു. റിതിക അറോറ എന്ന യുവതിയാണ് തന്റെ സ്യൂട്ട്‌കേസിന്റെ ഫോട്ടോ പങ്കിട്ട് ലിങ്ക്ഡ്ഇനില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

ഇന്‍ഡിഗോയുടെ ഉത്തരവാദിത്തമില്ലായ്മയില്‍ ഞാന്‍ വളരെ നിരാശയാണ്. ഇന്‍ഡിഗോയില്‍ ഞാന്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടത്തിയ യാത്രയില്‍ എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്റെ രണ്ട് ചെക്ക് ഇന്‍ സ്യൂട്ട്‌കേസുകള്‍ പൊട്ടിച്ച് അതില്‍ നിന്നും 40,000 രൂപ വില വസ്തുക്കള്‍ മോഷ്ടിച്ചു, യുവതി കുറിച്ചു.

സിസിടിവിയില്‍ മോഷണം കണ്ടെത്താനായില്ല അത് അസ്വീകാര്യമാണ്. എല്ലാ ബാഗേജ് ഏരിയകളിലും സിസിടിവി ഇല്ല. സിസിടിവി ഇല്ലാത്ത സോണുകളില്‍ ജീവനക്കാരെ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടില്ല. മോഷണം നടന്നിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ അവഗണിക്കപ്പെടുന്നു. ചെക്ക് ഇന്‍ ബാഗേജിന്റെ അടിസ്ഥാന സുരക്ഷ എയര്‍ലൈനിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ലിങ്ക്ഡ്ഇന്‍ പോസ്റ്റ് അനുസരിച്ച്, എയര്‍സേവ, കസ്റ്റമര്‍ കെയര്‍ എന്നിവയിലൂടെ അറോറ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സിസിടിവി പരിശോധനയില്‍ മോഷണം നടന്നതായുള്ള തെളിവുകള്‍ കണ്ടെത്താനായില്ല. എല്ലാ ബാഗേജ് ഏരിയകളിലും സിസിടിവി ക്യാമറകളില്ല. എന്നാല്‍ ഇവിടെയെല്ലാം പരിശോധന നടത്തിയെന്നാണ് എയര്‍ലൈന്‍ നല്‍കുന്ന വിശദീകരണം.

Also Read: IndiGo Flight: പറക്കലിനിടെ സാങ്കേതിക തകരാര്‍; കൊച്ചി-അബുദാബി വിമാനം തിരിച്ചിറക്കി

യാത്രക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ക്യാബിന്‍ ബാഗേജില്‍ കൊണ്ടുപോകണമെന്നും എയര്‍ലൈന്‍ നിര്‍ദേശിച്ചു. അറോറ ഔപചാരികമായി പരാതി നല്‍കുകയാണെങ്കില്‍ ആവശ്യമായ പിന്തുണയും സഹകരണവും നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌