International Lottery Day 2024: കപ്പൽ നിർമ്മിക്കാനുള്ള പൈസക്കായി ആരംഭിച്ച നറുക്കെടുപ്പ്, പിന്നെ ലോട്ടറിയായി മാറിയ കഥ
ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല ഈ ലോട്ടറി മറിച്ച് പതിറ്റാണ്ടുകളുടെ പഴക്കമാണ് ഉള്ളത്. ഇതിനു മറ്റ് എല്ലാ വിശേഷങ്ങളെ പോലെ പ്രത്യേകിച്ച് ഒരു ദിനമുണ്ട്. ആ ദിനമാണ് നാളെ. ആഗസ്റ്റ് 27 അന്തർദേശീയ ലോട്ടറി ദിനമായാണ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഈ ദിനത്തെക്കുറിച്ച് കൂടുതൽ അറിയാം.
ഭാഗ്യക്കുറിയിലെ ഭാഗ്യ പരീക്ഷണം പരീക്ഷിച്ചവരാണ് നാം എല്ലാവരും. എങ്ങാനും ലോട്ടറി അടിച്ചാലോ എന്ന ചിന്തയിൽ ദിവസവും ലോട്ടറി എടുക്കുന്നവർ നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്. പെട്ടെന്ന് ജീവിതം മാറി മറയുമെന്നുള്ള വിശ്വാസത്തിന്റെ ബലത്തിൽ പലരും ദിവസവും ഭാഗ്യ പരീക്ഷണത്തിനു മുതിരുന്നു. മിക്ക രാജ്യങ്ങളിലും ലോട്ടറി നിയമപരമാണ്. ഷെയർ ഇട്ടും അല്ലാതെയും ലോട്ടറി എടുക്കുന്ന എത്ര പേർക്കറിയാം ഇതിനു പിന്നിൽ വലിയ ഒരു ചരിത്രമുണ്ടെന്നുള്ള കാര്യം. ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല ഈ ലോട്ടറി മറിച്ച് പതിറ്റാണ്ടുകളുടെ പഴക്കമാണ് ഉള്ളത്. ഇതിനു മറ്റ് എല്ലാ വിശേഷങ്ങളെ പോലെ പ്രത്യേകിച്ച് ഒരു ദിനമുണ്ട്. ആ ദിനമാണ് നാളെ. ആഗസ്റ്റ് 27 അന്തർദേശീയ ലോട്ടറി ദിനമായാണ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഈ ദിനത്തെക്കുറിച്ച് കൂടുതൽ അറിയാം.
അന്തർദേശീയ ലോട്ടറി ദിനത്തിൻ്റെ ചരിത്രം
ആഗസ്റ്റ് 27 നാണ് അന്തർദേശീയ ലോട്ടറി ദിനം ആചരിക്കുന്നത്. ഒന്നാം എലിസബത്ത് രാജ്ഞിയുടെ സമയത്താണ് ലോട്ടറി ആരംഭം കുറിക്കുന്നത്. കപ്പലുകൾ നിർമ്മിക്കുന്നതിനും ലോകമെമ്പാടുമുള്ള കയറ്റുമതി വിപുലീകരിക്കുന്നതിനുമായി പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആദ്യ കാലത്ത് ലോട്ടറി ആരംഭിച്ചത്.
അന്തർദേശീയ ലോട്ടറി ദിനത്തിൻ്റെ പ്രാധാന്യം
അന്തർദേശീയ ലോട്ടറി ദിനം ആചരിക്കുന്നത് പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ആഘോഷമായാണ്. അതേസമയം ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് ഈ ദിനം അവബോധം സൃഷ്ടിക്കുന്നു. ഒരു വിനോദത്തിന്റെ പേരിൽ ലോട്ടറി എടുക്കുന്നത് നല്ലതാണെങ്കിലും പണത്തിനായി കളിക്കുമ്പോൾ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് ആളുകൾ അറിഞ്ഞിരിക്കണം.
ചില അപകടസാധ്യതകളിൽ ഇവ
- സാമ്പത്തിക പ്രശ്‌നങ്ങൾ: ആളുകൾക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ പണം ലോട്ടറിക്കായി ചിലവിടുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
- ഇത് കുടുംബ ബന്ധങ്ങളിലും സുഹൃത്ത് ബന്ധങ്ങളിലും പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
- ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും.
എന്നാൽ ഇന്ന് പല നറുക്കെടുപ്പുകളുടെയും തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മറ്റ് പൊതു സംരംഭങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു സംഘടനയാണ് വേൾഡ് ലോട്ടറി അസോസിയേഷൻ. ഇതിൽ നിന്ന് ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
പല രാജ്യങ്ങളിലും പല തരത്തിലുള്ള ലോട്ടറിയാണ് വിപണനം നടത്തുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ കോടികള്‍ കയ്യില്‍ കിട്ടുന്ന വമ്പന്‍ നറുക്കെടുപ്പുകള്‍ പലർക്കും ഏറെ സുപരിചിതമാണ്. മുപ്പതും നാല്‍പ്പതും കോടികൾ വരെ സമ്മാനത്തുക ലഭിക്കുന്ന ഇത്തരം നറുക്കെടുപ്പിൽ നികുതി അടയ്ക്കേണ്ട. ഇത് പലരിലും അകർഷണം ഉണ്ടാക്കുന്നു. അബുദാബി ബിഗ് ടിക്കറ്റ്, മഹ്‌സൂസ്, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, എമിറേറ്റ്‌സ് ഡ്രോ എന്നിങ്ങനെ നറുക്കെടുപ്പ് ഗൾഫ് മലയാളികൾക്ക് സുപരിചിതമാണ്. ഇത്തരത്തിലുള്ള നറുക്കെടുപ്പിലൂടെ വലിയ തുക സമ്മാനം ലഭിച്ചവരും നമ്മുടെ ചുറ്റിനുമുണ്ട്.