PPF: രണ്ട് പിപിഎഫ് അക്കൗണ്ട് തുറക്കാമോ? സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ

Public Provident Fund Account Opening Rules: 15 വര്‍ഷത്തെ കാലാവധിക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപം നടത്താവുന്നതാണ്. ഒട്ടേറെ ആനുകൂല്യങ്ങളും നിക്ഷേപ അവസരവും ലഭിക്കുന്നതിനാല്‍ തന്നെ പലപ്പോഴും നിക്ഷേപകര്‍ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു.

PPF: രണ്ട് പിപിഎഫ് അക്കൗണ്ട് തുറക്കാമോ? സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ

പിപിഎഫ്‌

Updated On: 

15 Feb 2026 | 05:06 PM

പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകളില്‍ പിപിഎഫ്) നിക്ഷേപിക്കുന്നവരുടെ പ്രധാന ലക്ഷ്യം നികുതി ആനുകൂല്യങ്ങള്‍ സ്വന്തമാക്കുക എന്നതാണ്. ഓരോരുത്തരുടെയും നിക്ഷേപത്തിന് മാന്യമായ വരുമാനം നല്‍കുന്ന പദ്ധതിയാണ് പിപിഎഫ്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഈ സമ്പാദ്യം പദ്ധതി നികുതി ആനുകൂല്യങ്ങള്‍ക്കൊപ്പം, ഉയര്‍ന്ന പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.

15 വര്‍ഷത്തേക്ക് പിപിഎഫില്‍ നിക്ഷേപം നടത്താം. 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാനാകുക. 15 വര്‍ഷത്തെ കാലാവധിക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപം നടത്താവുന്നതാണ്. ഒട്ടേറെ ആനുകൂല്യങ്ങളും നിക്ഷേപ അവസരവും ലഭിക്കുന്നതിനാല്‍ തന്നെ പലപ്പോഴും നിക്ഷേപകര്‍ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുമോ?

എത്ര അക്കൗണ്ടുകള്‍ തുറക്കാം?

ഒരു നിക്ഷേപകന് ഒരിക്കലും ഒന്നില്‍ കൂടുതല്‍ പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കുകയില്ല. വ്യത്യസ്ത ബാങ്കുകള്‍ വഴി പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചാലും പരാജയപ്പെടും. നിക്ഷേപകന്‍ അബദ്ധത്തില്‍ രണ്ട് അക്കൗണ്ടുകള്‍ ആരംഭിച്ചാല്‍, രണ്ടാമത്തെ അക്കൗണ്ടിനെ ക്രമരഹിതമായി കണക്കാക്കുകയും പലിശ നല്‍കാതിരിക്കുകയും ചെയ്യും. എന്നാല്‍ ധനകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ നിങ്ങള്‍ക്ക് രണ്ടോ അതിലധികമോ പിപിഎഫ് അക്കൗണ്ടുകള്‍ ലയിപ്പിക്കാനുള്ള അവസരമുണ്ട്.

അതേസമയം, 18 വയസിന് താഴെ പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പ്രത്യേക പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. എന്നാല്‍ പിതാവിന്റെയോ മാതാവിന്റെയോ അക്കൗണ്ടിലെ നിക്ഷേപവും കുട്ടിയുടെ അക്കൗണ്ടിലെ നിക്ഷേപവും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയില്‍ കൂടരുത്.

Also Read: Ayushman Bharat: 70 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ; ആരോഗ്യ പരിരക്ഷ ഉറപ്പാക്കാം

എങ്ങനെ അക്കൗണ്ട് തുറക്കാം?

പോസ്റ്റ് ഓഫീസ്, രാജ്യത്തെ അംഗീകൃത ബാങ്കുകള്‍ എന്നിവ വഴി നിങ്ങള്‍ക്ക് പിപിഎഫിന്റെ ഭാഗമാകാവുന്നതാണ്. അക്കൗണ്ട് ആരംഭിക്കാനായി പൂര്‍ണമായ അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കണം. ഇതോടൊപ്പം തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവയും ഹാജരാക്കണം. 7.1 ശതമാനമാണ് പിപിഎഫ് പദ്ധതി വഴി പ്രതിവര്‍ഷം നിക്ഷേപകന് ലഭിക്കുന്ന പലിശ.

Follow Us
ചക്ക വേഗത്തില്‍ പഴുപ്പിക്കാം, ഇതാ ടിപ്‌സ്‌
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്