Gold Rate Forecast: സ്വര്‍ണവില വീണ്ടും ഉന്നതങ്ങളിലേക്ക്; 6,000 ഡോളര്‍ ഈ വര്‍ഷം തന്നെ കടക്കും

Planning to Buy Gold in Kerala? JPMorgan Predicts Prices Could Soar Further: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ മുമ്പുണ്ടായിരുന്ന എല്ലാ നിരക്കുകളും പൊന്ന് വൈകാതെ കീഴടക്കും.

Gold Rate Forecast: സ്വര്‍ണവില വീണ്ടും ഉന്നതങ്ങളിലേക്ക്; 6,000 ഡോളര്‍ ഈ വര്‍ഷം തന്നെ കടക്കും

പ്രതീകാത്മക ചിത്രം

Published: 

14 Jun 2026 | 01:30 PM

താഴോട്ടിറങ്ങി…പിന്നെ വീണ്ടും മുകളിലേക്ക്, നിലവില്‍ സ്വര്‍ണത്തിന്റെ യാത്ര ഇങ്ങനെയാണ്. ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷകള്‍ സമ്മാനിച്ചായിരുന്നു ജൂണ്‍ മാസം പകുതി വരെ സ്വര്‍ണ വ്യാപാരം നടന്നതെങ്കിലും, പിന്നീട് അവിടെ നിന്നും പൊന്ന് എല്ലാവരെയും ഞെട്ടിച്ച് വീണ്ടും കുതിച്ചു. ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം ഇനി അറിയേണ്ടത്, സ്വര്‍ണവില 1 ലക്ഷത്തിന് താഴേക്കിറങ്ങാന്‍ സാധ്യതയുണ്ടോ എന്നാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സുഗമമായി നടക്കുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണത്തെ വീണ്ടും കുതിക്കാന്‍ പ്രേരിപ്പിച്ചത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ മുമ്പുണ്ടായിരുന്ന എല്ലാ നിരക്കുകളും പൊന്ന് വൈകാതെ കീഴടക്കും.

സ്വര്‍ണം വീണ്ടും റെക്കോഡുകള്‍ തീര്‍ക്കും

2026ന്റെ അവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോഡുകള്‍ തീര്‍ക്കുമെന്നാണ് ജെപി മോര്‍ഗന്‍ ഗ്ലോബല്‍ റിസര്‍ച്ച് വിശകലന വിദഗ്ധര്‍ പറയുന്നത്. 2026ന്റെ നാലാം പാദത്തോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,000 ഡോളറിലെത്തുമെന്നും 2027ല്‍ ഔണ്‍സിന് 6,300 ഡോളറാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2026ന്റെ തുടക്കത്തില്‍ സ്വര്‍ണം സ്‌പോട്ട് വില ശക്തമായി ഉയര്‍ന്നിരുന്നുവെങ്കിലും, മാര്‍ച്ച് മാസത്തോടെ അവിടെ നിന്നും താഴോട്ടിറങ്ങി 4,170 ഡോളറിലേക്ക് എത്തി. ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു ഇത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പണനയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമെല്ലാം സ്വര്‍ണത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന വില വര്‍ധനവും ഇതിനെയെല്ലാം ആശ്രയിച്ച് തന്നെ ആയിരിക്കാം.

സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ജെപി മോര്‍ഗനിലെ ബേസ് ആന്‍ഡ് പ്രെഷ്യസ് മെറ്റല്‍സ് മേധാവി ഗ്രെഗ് ഷിയറര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശക്തമായ സ്വര്‍ണ ആവശ്യകതയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ വലിയതോതില്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Kerala Gold Rate: പൊന്ന് പറപറക്കും, യുദ്ധം പരിസമാപ്തിയിലേക്ക്; ഇന്നത്തെ സ്വര്‍ണവില

ഉയര്‍ന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷിയില്‍ സംഭവിച്ച ഇടിവ്, യുഎസ് സാമ്പത്തിക സമ്മര്‍ദങ്ങള്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണത്തെ പിന്തുണയ്ക്കുന്നു.

കേന്ദ്ര ബാങ്കുകളുടെ നിലപാട്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വര്‍ണവില കുതിച്ചുയരുന്നതിന് പ്രധാന കാരണക്കാര്‍ കേന്ദ്ര ബാങ്കുകളാണ്. 2026ന്റെ ആദ്യ പാദത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ 129 ടണ്‍ സ്വര്‍ണം വിറ്റഴിച്ചിരുന്നു. എന്നാല്‍ വെറും 16 ടണ്ഡ മാത്രമേ വാങ്ങലുകള്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. ഔദ്യോഗിക കണക്കുകളില്‍ യഥാര്‍ഥ വാങ്ങല്‍ വിവരങ്ങള്‍ ശക്തമായി തുടരുമെന്നും ജെപി മോര്‍ഗന്‍ പറഞ്ഞു.

ഓവര്‍ ദി കൗണ്ടര്‍ മാര്‍ക്കറ്റ് ഡാറ്റയും സ്വിസ് റിഫൈനറി ഫ്‌ളോകളും അടിസ്ഥാനമാക്കി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന കണക്കുകളില്‍, 2026ന്റെ ആദ്യ പാദത്തില്‍ സ്വര്‍ണ വാങ്ങലുകള്‍ 244 ടണ്ണില്‍ എത്തിയിരിക്കാം. മുന്‍ പാദത്തില്‍ 208 ടണ്ണായിരുന്നു ഇത്.

ചൈനയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കുന്ന രാജ്യം. 2026ലെ ആദ്യപാദത്തില്‍ ചൈനയുടെ മൊത്തം സ്വര്‍ണം ഇറക്കുമതി 31 ടണ്ണായിരുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണിത്. ഫെബ്രുവരി വരെയുള്ള ആറ് മാസത്തേക്ക് പ്രതിമാസം ഒരു ടണ്‍ എന്ന രീതിയിലായിരുന്നു വാങ്ങല്‍. എന്നാല്‍ മാര്‍ച്ചില്‍ അത് അഞ്ച് ടണ്ണായും ഏപ്രിലില്‍ എട്ട് ടണ്ണായും ഉയര്‍ന്നു.

English Summary

JPMorgan has forecast that gold prices could rise to $6,000 an ounce by the end of the year, a move that could push gold rates in Kerala even higher. The prediction is significant for investors, jewellery buyers, and families planning gold purchases for weddings and festive occasions.

Follow Us
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്