AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ

Kenya Cancel Deals With Adani Group: കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെനിയാത്ത പാട്ടത്തിനെടുക്കാനും രാജ്യത്ത് മൂന്ന് വൈദ്യതി ലൈനുകൾ സ്ഥാപിക്കാനുമുള്ളതായിരുന്നു കെനിയയിലെ അദാനി ഗ്രൂപ്പിന്റെ പദ്ധതികൾ.

Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
ഗൗതം അദാനി (Image Credits: PTI)
Nandha Das
Nandha Das | Updated On: 21 Nov 2024 | 11:52 PM

നയ്റോബി: അദാനിക്കെതിരെ യുഎസ് എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകളിൽ നിന്നും പിന്മാറി കെനിയ. കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെനിയാത്ത പാട്ടത്തിനെടുക്കാനും, രാജ്യത്ത് മൂന്ന് വൈദ്യതി ലൈനുകൾ സ്ഥാപിക്കാനുമുള്ളതായിരുന്നു കെനിയയിലെ അദാനി ഗ്രൂപ്പിന്റെ പദ്ധതികൾ. ഇത് രണ്ടുമാണ് ഇപ്പോൾ റദ്ധാക്കിയത്. കെനിയ പ്രസിഡന്റ് വില്യം റൂട്ടോ ആണ് ഇക്കാര്യം അറിയിച്ചത്.

കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള കരാർ അദാനി ഗ്രൂപ്പ് നേരത്തെ തന്നെ സ്വന്തമാക്കിയതാണ്. ഈ പദ്ധതിയുടെ ചെലവ്, നിർമ്മാണം, പ്രവർത്തന നിയന്ത്രണം തുടങ്ങിയവയ്ക്കുള്ള 30 വർഷത്തെ കരാറാണ് അദാനി ഗ്രൂപ്പും കെനിയ സർക്കാരും തമ്മിൽ ഒപ്പുവെച്ചത്. അവിടുത്തെ വൈദ്യുതി ക്ഷാമത്തിന് ഇത് വലിയ പരിഹാരമാകുമെന്നാണ് കരുതിയിരുന്നത്. കൂടാതെ, ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ നിർമ്മാണവും, 30 വർഷത്തേക്ക് അതിന്റെയെല്ലാ നിയന്ത്രണങ്ങളും അദാനി ഗ്രൂപ്പിന് നൽകാനുള്ള കരാറിലും കെനിയ ഒപ്പുവെച്ചിരുന്നു. ഇത് രണ്ടുമാണ് ഇപ്പോൾ റദ്ധാക്കിയിരിക്കുന്നത്.

ALSO READ: ഗൗതം അദാനിക്കെതിരെ അമേരിക്കയിലും അഴിമതിക്കുറ്റം; എന്താണ് പുതിയ കേസ്?

അതേസമയം, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനാണ് അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നനൽകിയെന്നതുമാണ് അദ്ദേഹത്തിനെതിരായ കേസ്. ഗൗതം അദാനിയുടെ അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ ഉയർന്ന എക്‌സിക്യൂട്ടീവുകൾ, അസൂർ പവർ ഗ്ലോബൽ ലിമിറ്റഡിലെ സിറിൽ കമ്പനീസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

തെറ്റായ വിവരങ്ങൾ നൽകി അമേരിക്കൻ നിക്ഷേപകരിൽ നിന്നും ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ ഫണ്ട് നേടുന്നതിനുള്ള പദ്ധതിയിട്ടതായി കുറ്റപത്രത്തിൽ പറയുന്നു. ഏകദേശം 265 മില്യൺ ഡോളർ ഇതിനായി കൈക്കൂലി നൽകിയതായും കുറ്റപത്രത്തിലുണ്ട്.  ഇരുപത് വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭമാണ് കമ്പനി പ്രതീക്ഷിച്ചത്.