AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2025 : കെഎസ്ആര്‍ടിസിയുടെ കണ്ടകശനി മാറുമോ? ബജറ്റില്‍ അനുവദിച്ചത് 178.96 കോടി

Kerala Budget KSRTC Allocation: 178.94 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക് ബിഎസ്6 ബസ് വാങ്ങാന്‍ 107 കോടി രൂപയാണ് വകയിരുത്തിയത്. ബജറ്റിലെ പ്രഖ്യാപനം കെഎസ്ആര്‍ടിസിക്ക് ഒരു പരിധി വരെ സഹായകരമാകുമെന്നാണ് പ്രതീക്ഷ

Kerala Budget 2025 : കെഎസ്ആര്‍ടിസിയുടെ കണ്ടകശനി മാറുമോ? ബജറ്റില്‍ അനുവദിച്ചത് 178.96 കോടി
പ്രതീകാത്മക ചിത്രം Image Credit source: കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പേജ്‌
Jayadevan AM
Jayadevan AM | Published: 07 Feb 2025 | 11:21 AM

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 178.94 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസിക്ക് ബിഎസ്6 ബസ് വാങ്ങാന്‍ 107 കോടി രൂപയാണ് വകയിരുത്തിയത്. ബജറ്റിലെ പ്രഖ്യാപനം കെഎസ്ആര്‍ടിസിക്ക് ഒരു പരിധി വരെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. പുതിയ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങുന്നതിനായി 100 കോടി രൂപയും അനുവദിച്ചിരുന്നു. കെഎസ്ഇബിക്കായി 1088.8 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

അതേസമയം, ഡല്‍ഹി, മുംബൈയില്‍ മാതൃകയില്‍ ഹൈദരാബാദിലും കേരള ഹൗസ് സ്ഥാപിക്കും. അഞ്ച് കോടി രൂപയാണ് ഇതിന് അനുവദിച്ചത്. പൊന്മുടി റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയാണ് നീക്കിവച്ചത്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

KERALA BUDGET LIVE : കേരള ബജറ്റ് ലൈവ് വിശദാംശങ്ങള്‍ ഇവിടെ അറിയാം

തീരദേശ വികസനം-75 കോടി, വനസംരക്ഷണം-25 കോടി, കശുവണ്ടിമേഖല-30 കോടി, മൃഗസംരക്ഷണം-159 കോടി, ലൈഫ് സയന്‍സ് പാര്‍ക്ക്-16 കോടി, റബ്‌കോ-10 കോടി, വൈഫൈ ഹോട്ട്‌സ്‌പോട്ട്-15 കോടി, ഇടമലയാര്‍ ജലസേചന പദ്ധകി-30 കോടി രൂപ, കണ്ണൂര്‍ വിമാനത്താവളം-75.51 കോടി, കയര്‍ മേഖല-107.64 കോടി, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്-21 കോടി, കൊച്ചി ഇന്‍ഫോപാര്‍ക്ക്-21.6 കോടി, കോഴിക്കോട് സൈബര്‍ പാര്‍ക്ക്-21.6 കോടി, റോഡ് ഗതാഗതം-191 കോടി, വയനാട് തുരങ്കപാത-2134 കോടി എന്നിങ്ങനെയും അനുവദിച്ചു.