Kerala Budget 2026: മെഡിസെപ്പ് പദ്ധതി പുന:പരിശോധിക്കുമോ? ബജറ്റ് നിർണായകം!

Kerala Budget 2026, Expectations in MEDISEP Scheme: ബജറ്റിൽ, സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. മെഡിസെപ് നിർത്തലാക്കുമോ എന്ന സംശയം സർക്കാർ ജീവനക്കാർക്കിടയിൽ ഉണ്ട്

Kerala Budget 2026: മെഡിസെപ്പ് പദ്ധതി പുന:പരിശോധിക്കുമോ? ബജറ്റ് നിർണായകം!

പ്രതീകാത്മക ചിത്രം

Updated On: 

18 Jun 2026 | 11:39 AM

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന വിഡി സതീശൻ അവതരിപ്പിക്കാനിരിക്കെ, എന്ത് വിസ്മയം ആണ് ഒരുക്കിയിട്ടുള്ളത് എന്ന ആകാംക്ഷയിലാണ് ഓരോരുത്തരും. സാധാരണക്കാർ മുതൽ ജീവനക്കാർ വരെയുള്ളവർ നാളെത്തെ ബജറ്റിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം,ആകെ 10,000 കോടി രൂപയാണ് വിഡി സതീശന്റെ കൈവശമുള്ളത്. ഈ തുകയിൽ നിന്നുകൊണ്ടാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്.

സർക്കാർ ജീവനക്കാർക്ക് ആശങ്ക

ബജറ്റിൽ, സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. പന്ത്രണ്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള മറ്റ് വിവരങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത്, 4 വർഷത്തിനുള്ളിൽ 8 ഗഡുക്കളായി നൽകേണ്ട 36,057 കോടി ഡിഎ, ഡിആർ കുടിശികയുടെ ആദ്യ ഗഡു ഈ വർഷം നൽകിയേക്കില്ല എന്നാണ് സൂചന. ആദ്യ ഗഡു നൽകാൻ മാത്രം വേണ്ടത് 9,014 കോടി രൂപയാണ്. ശമ്പള പരിഷ്കരണവും നീട്ടിവച്ചേക്കും.

മെഡിസെപ്പ് പദ്ധതി പുന:പരിശോധിക്കുമോ?

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. പ്രതിമാസം ഒരു നിശ്ചിത തുക പ്രീമിയമായി അടയ്ക്കേണ്ടതുണ്ട്. 11 ലക്ഷത്തോളം പേർക്ക് ഇതിലൂടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 104 വയസ്സ് വരെ പ്രായമുള്ള വ്യക്തിവരെ മെഡിസെപ്പിൽ ചേർന്ന് ഇൻഷുറൻസ് സേവനം സ്വീകരിച്ചിട്ടുണ്ടെന്നാണ് മുൻസർക്കാർ പറഞ്ഞിട്ടുള്ളത്.

ALSO READ: കന്നി ബജറ്റില്‍ കേരളത്തിന്റെ ഭാവി അറിയാം; വിഡി സതീശന്‍ ബജറ്റിലെ പ്രതീക്ഷകള്‍

അവസാന ബജറ്റിൽ മുൻ ധനകാര്യമന്ത്രിയായിരുന്ന കെഎൻ ബാലഗോപാൽ മെഡിസെപ് 2.0 പ്രഖ്യാപിച്ചിരുന്നു. മെഡിസെപ്പിൻ്റെ ഒന്നാംഘട്ട പദ്ധതി പൂർത്തിയായ സാഹചര്യത്തിലാണ് കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തിയുള്ള മെഡിസെപ് 2.0 പദ്ധതി പ്രഖ്യാപിച്ചത്.  രണ്ടാം ഘട്ടത്തിൽ പരിരക്ഷ 5 ലക്ഷമാക്കിയിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്കൊപ്പം പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.

അതേസമയം, മെഡിസെപ് പദ്ധതി പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിട്ടുണ്ടായിരുന്നു. നിലവിലെ കരാർ പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. അതുകൊണ്ട് തന്നെ, നാളെത്തെ ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്

വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകുമെന്നാണ് വാഗ്ദാനം. എന്നാൽ, പദ്ധതി എങ്ങനെ നടപ്പിലാക്കും എന്നോ, എന്ന് മുതൽ നടപ്പിലാക്കും എന്നോ വ്യക്തമാക്കിയിരുന്നില്ല. ഇതിലും നാളെ വ്യക്തത വരുത്തിയേക്കും. കാരുണ്യ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുകയാണോ അതോ മറ്റ് സർക്കാർ ഇൻഷുറൻസ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്നുള്ളതിലും ബജറ്റിൽ വ്യക്തത വരുത്തുമെന്നാണ് സൂചന.

എന്നാൽ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതോടെ, മെഡിസെപ് നിർത്തലാക്കുമോ എന്ന സംശയം സർക്കാർ ജീവനക്കാർക്കിടയിൽ ഉണ്ട്. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രമല്ല, എല്ലാ കുടുംബങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ട് തന്നെ മെഡിസെപിന് പകരകാരനായി ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ കണക്കാക്കാനാവില്ല.

English Summary:

Kerala Chief Minister V. D. Satheesan had earlier stated that the Medisep health insurance scheme would be reviewed and that the existing agreement needs to be examined in detail. The state budget to be presented tomorrow may include further announcements regarding the future of the Medisep scheme, possible revisions to its implementation, or changes to the current contract arrangements.

Follow Us
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ