Kerala Budget 2026: ബസ് ടിക്കറ്റ് വില കൂട്ടുന്നു? കെഎസ്ആർടിസി സൗജന്യ യാത്ര നഷ്ടം നികത്താൻ വേറെ വഴിയുണ്ടോ….

Will KSRTC Increase Ticket Prices to Cover Losses: സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗാന്ധി പദ്ധതിയുടെ ഭാഗമായാണ് ജൂൺ 15 മുതൽ പ്രിയദർശിനി എന്ന പേരിൽ സൗജന്യ യാത്ര നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതെങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. പദ്ധതി നടപ്പിലാക്കിയെങ്കിലും ഈ ആശങ്ക കുറയുന്നില്ല.

Kerala Budget 2026: ബസ് ടിക്കറ്റ് വില കൂട്ടുന്നു? കെഎസ്ആർടിസി സൗജന്യ യാത്ര നഷ്ടം നികത്താൻ വേറെ വഴിയുണ്ടോ....

പ്രതീകാത്മക ചിത്രം

Updated On: 

18 Jun 2026 | 01:39 PM

സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ദിവസവും കോടികളുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗാന്ധി പദ്ധതിയുടെ ഭാഗമായാണ് ജൂൺ 15 മുതൽ പ്രിയദർശിനി എന്ന പേരിൽ സൗജന്യ യാത്ര നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതെങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. പദ്ധതി നടപ്പിലാക്കിയെങ്കിലും ഈ ആശങ്ക കുറയുന്നില്ല. കാരണം, ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ ടിക്കറ്റ് വില വർധിപ്പിക്കുമോ എന്ന ആശങ്കയും സംശയവുമാണ് സാധാരണക്കാരിൽ. പ്രത്യേകിച്ച്, നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, വില വർധനവ് എന്തെങ്കിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് പലരിലും.

ടിക്കറ്റ് വില കൂട്ടുമോ?

പ്രിയദർശിനി പദ്ധതിയിലൂടെ 800 കോടി നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചത്. പദ്ധതി സർക്കാരിന് അറുപത്തിയഞ്ച് മുതൽ എഴുപത് കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആർടിസിയുടെ വരുമാനത്തിൽ ഒരു വർഷത്തിൽ എണ്ണൂറ് കോടി രൂപയിൽ അധികം കുറവ് വരും. ഈ പണം സർക്കാർ കെഎസ്ആർടിസിക്ക് നൽകും. നിലവിൽ, സർക്കാർ വർഷാവർഷം 1500 കോടി കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. ഒരു മാസം 125 കോടിവെച്ചാണ് സർക്കാർ കൊടുക്കുന്നത്. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണിത്. ഇത് കൂടാതെ പ്രിയദർശിനി പദ്ധതിക്ക് ആവശ്യമായ തുക, 750-800 കോടി രൂപ കൂടി നൽകും’ എന്നാണ് വിഡി സതീശൻ പറഞ്ഞത്.

ALSO READ: മെഡിസെപ്പ് പദ്ധതി പുന:പരിശോധിക്കുമോ? ബജറ്റ് നിർണായകം!

കൂടാതെ, കെഎസ്ആർടിസി വരുന്ന 6 മാസത്തിനുള്ളിൽ അവരുടെ വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള മാർഗങ്ങൾ ആരായണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിക്കറ്റ് വില കൂട്ടുമോ എന്ന ആശങ്ക ഉയരുകയാണ്. ഇതിനിടെ സ്വകാര്യ ബസുടമുകളും തങ്ങൾക്കുണ്ടാകുന്ന നഷ്ടം അറിയിച്ചിട്ടുണ്ട്. ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. അതുകൊണ്ട് തന്നെ നഷ്ടം നികത്താൻ കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ ടിക്കറ്റ് വില ഉയർത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ലെന്നാണ് വിവരം.

സെസ് നിർത്തലാക്കുമോ?

സൗജന്യയാത്ര അനുവദിച്ചെങ്കിലും സെസ് ഈടാക്കുന്നത് തുടരുകയാണ്. 15 രൂപ മുതൽ ടിക്കറ്റെടുക്കുന്ന ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങി ഉയർന്ന ശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരിൽ നിന്ന് 11 രൂപ വരെ അധികമായി ഈടാക്കുന്നത് കഴിഞ്ഞ പന്ത്രണ്ട് വർഷമായി തുടരുകയാണ്. 2014-ലാണ് കെഎസ്ആർടിസി യാത്രക്കാരിൽനിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തിൽപ്പെടുന്നവർക്കുള്ള സമൂഹ ഇൻഷുറൻസ്, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ജീവനക്കാർക്കുള്ള സാമൂഹിക സുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താൻ ഒരു രൂപ മുതൽ പത്ത് രൂപ വരെ സെസ് പിരിക്കാനായിരുന്നു തീരുമാനിച്ചത്. ഡീസൽ വിലയിലെ വർധനമൂലം കെ.എസ്.ആർ.ടി.സി.ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സെസ് പിരിവ് സഹായിക്കുമെന്നായിരുന്നു വിലയിരുത്തൽ.

ഫാസ്റ്റ് പാസഞ്ചർ ബസുകളിലും മറ്റും 15 മുതൽ 24 വരെയുള്ള ടിക്കറ്റിന് ഒരു രൂപ, 25-49 ടിക്കറ്റിന് രണ്ടുരൂപ എന്നിങ്ങനെയാണ് സെസ് ഈടാക്കുന്നത്. 100 രൂപയ്ക്ക് മുകളിലെ ടിക്കറ്റിന് പരമാവധി 11 രൂപയാണ് സെസ് ഈടാക്കുന്നത്. യാത്രാസൗജന്യം നടപ്പാക്കിയതിനു പിന്നാലെ സെസ് പിരിവുകൂടി അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ബജറ്റിൽ എന്തെങ്കിലും പരാമർശമുണ്ടാകുമോ എന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്.

English Summary:

Kerala government launched Priyadarshini free travel scheme for women on June 15 under the state’s Indira Gandhi Scheme. While the scheme has been welcomed by beneficiaries, questions remain about its long-term financial sustainability. Many people are worried that the revenue loss from providing free travel could eventually be compensated through an increase in ticket fares for other passengers.

Follow Us
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ