Kerala Gold Rate: ദേ പോണ്…സ്വർണം മുന്നോട്ട് തന്നെ; കൂട്ടിന് വെള്ളി വിലയും
Kerala Gold and Silver Prices: വില കുറയുന്നുണ്ടെങ്കിലും നിരക്ക് ഒരു ലക്ഷത്തിൽ തുടരുകയാണ്. നിക്ഷേപകരുടെ ലാഭമെടുപ്പാണ് നിലവിൽ ആഗോളവിപണിയിൽ സ്വർണവിലയിൽ കുറയാൻ പ്രധാന കാരണം. ഡിസംബർ അവസാനത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്ന സ്വർണവില പിന്നീട് 99,000ലും 98,000ലും എത്തിയിരുന്നു.

Gold Price
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും പ്രതീക്ഷ നൽകിയെങ്കിൽ ഇന്ന് വില വീണ്ടും കൂടി. ഡിസംബർ അവസാനത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്ന സ്വർണവില പിന്നീട് 99,000ലും 98,000ലും എത്തിയിരുന്നു. ഡിസംബർ 30ന് 99880 രൂപയും തൊട്ടടുത്ത ദിവസം വൈകിട്ട് 98920 രൂപയുമാണ് രേഖപ്പെടുത്തിയത്.
പുതപവർഷത്തിലെ വിലയും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ജനുവരി 5ന് വീണ്ടും ഒരു ലക്ഷം കടന്നു. തുടർന്നുള്ള ദിവസങ്ങളിൽ മൂന്ന് തവണ വരെ വിലയിൽ മാറ്റം ഉണ്ടായി. വില കുറയുന്നുണ്ടെങ്കിലും നിരക്ക് ഒരു ലക്ഷത്തിൽ തുടരുകയാണ്. നിക്ഷേപകരുടെ ലാഭമെടുപ്പാണ് നിലവിൽ ആഗോളവിപണിയിൽ സ്വർണവിലയിൽ കുറയാൻ പ്രധാന കാരണം.
ഓരോ രാജ്യങ്ങളും ഡോളറിന് പകരം കരുതല്‍ ധനമായി സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണവില വന്‍തോതില്‍ വർദ്ധിച്ചത്. ഇനി രൂപയിലാണ് പ്രതീക്ഷ. രൂപ കുതിച്ചാൽ ഇന്ത്യയിൽ സ്വർണവില കുറഞ്ഞേക്കും. എന്നാൽ നിലവിൽ രൂപ തളർച്ചയിലാണ്. നിലവിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 91 രൂപയാണ്.
ALSO READ: സ്വര്‍ണം പറക്കും പുതുചരിത്രം പിറക്കും; 2026ല്‍ വില അല്‍പം കനത്തില്‍ തന്നെയാകും
ഇന്നത്തെ സ്വർണ – വെള്ളി നിരക്ക്
നിലവിൽ ഒരു പവന് 1,01,720 രൂപയാണ് വില. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും കൂടും. ഒരു ഗ്രാമിന് 12,715 രൂപയാണ് നൽകേണ്ട്. എന്നാൽ വെള്ളി വില ഇന്ന് ഇടിഞ്ഞിട്ടുണ്ട്. കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 251.90 രൂപയും കിലോഗ്രാമിന് 2,51,900 രൂപയുമാണ്.
ജനുവരി മാസത്തെ സ്വർണവില
ജനുവരി 1: 99,040
ജനുവരി 2: 99880
ജനുവരി 3: 99600
ജനുവരി 4: 99600
ജനുവരി 5: 100760 (രാവിലെ)
ജനുവരി 5: 101080 (ഉച്ചയ്ക്ക്)
ജനുവരി 5: 1,01,360 (വൈകിട്ട്)
ജനുവരി 6: 101800
ജനുവരി 7: 1,02,280 (രാവിലെ)
ജനുവരി 7: 101400 (വൈകിട്ട്)
ജനുവരി 8: 1,01,200
ജനുവരി 9: 1,01,720