Kerala Gold Rate: 81,000 ഉം കടന്ന് സ്വര്‍ണം, ഇന്നത്തെ വില ശരിക്കും നിങ്ങളെ ഞെട്ടിക്കും
September 10 Gold Price in Kerala: 10,000 രൂപയെന്ന നാഴികകല്ല് ഭേദിച്ച് കഴിഞ്ഞ ദിവസമാണ് സ്വര്‍ണം പുത്തന്‍ തേരോട്ടം ആരംഭിച്ചത്. ഇന്നും മഞ്ഞലോഹത്തിന് ആയിരങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്.
സര്‍വ്വകാല റെക്കോഡ് തീര്‍ത്ത് സ്വര്‍ണവില. സംസ്ഥാനത്ത് സ്വര്‍ണവില 81,000 രൂപയ്ക്കും മുകളിലായി. ഇനി പതിനായിരങ്ങള്‍ എറിഞ്ഞ് മാത്രം ഒരു ഗ്രാം സ്വര്‍ണം പോലും സ്വന്തമാക്കാം. 10,000 രൂപയെന്ന നാഴികകല്ല് ഭേദിച്ച് കഴിഞ്ഞ ദിവസമാണ് സ്വര്‍ണം പുത്തന്‍ തേരോട്ടം ആരംഭിച്ചത്. ഇന്നും മഞ്ഞലോഹത്തിന് ആയിരങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്.
കേരളത്തില്‍ സെപ്റ്റംബര്‍ 10 ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 81,040 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,130 രൂപയാണ് ഇന്നത്തെ വില. 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത്. 60 രൂപ ഒരു പവന്‍ സ്വര്‍ണത്തിനും വര്‍ധിച്ചു.
ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ ഇന്ന് നല്‍കേണ്ടത് 90,000 രൂപയോളമാണ്. ജിഎസ്ടി 3 ശതമാനം, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അഞ്ച് ശതമാനമെങ്കിലും പണികൂലിയും ചേര്‍ത്തുള്ള തുകയാണിത്. ആഭരണപ്രിയരെയും വിവാഹാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങിക്കാന്‍ ശ്രമിക്കുന്നവരെയാണ് ഈ വില വര്‍ധനവ് നിരാശരാക്കുന്നത്.




വില പോയതിങ്ങനെ
- 1925 : 13.75
- 1940 : 26.77
- 1950 : 72.75
- 1970 : 135.30
- 1980 : 975
- 1995 : 3,432
- 2000 : 3,212
- 2010 : 12,280
- 2015 : 19,760
- 2020 : 32,000
- 2023 : 44,000
- 2024 : 50,200
- 2025 : 81,040
Also Read: Kerala Gold Rate: എന്റെ മോനേ! 80,000ത്തില്‍ നിന്നും കുതിച്ച് സ്വര്‍ണം, ഒരു പവന് ഇനി 1 ലക്ഷം
വെള്ളി വില
വെള്ളി വിലയില്‍ ഇന്നത്തെ ദിവസം മാറ്റങ്ങളില്ല. കേരളത്തില്‍ ഒരു ഗ്രാം വെള്ളിയ്ക്ക് 140 രൂപയാണ് വില. കിലോഗ്രാമിന് 1,40,000 രൂപയും വിലയുണ്ട്.