AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇനിയെന്ത് വേണം! പൊന്നിന്‍ തിളക്കം കുറഞ്ഞ് തുടങ്ങി, അതെ വിലയിടിഞ്ഞു

Gold Price May 29th In Kerala: ഇന്നിപ്പോളിതാ സ്വര്‍ണത്തിന് വില കുറഞ്ഞു എന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെങ്കിലും രണ്ട് ദിവസമായി അനക്കമില്ലാതെ നിന്ന സ്വര്‍ണവില കുറഞ്ഞത് അല്‍പം ആശ്വാസം നല്‍കുന്നുണ്ട്.

Kerala Gold Rate: ഇനിയെന്ത് വേണം! പൊന്നിന്‍ തിളക്കം കുറഞ്ഞ് തുടങ്ങി, അതെ വിലയിടിഞ്ഞു
സ്വര്‍ണവില Image Credit source: PTI
shiji-mk
Shiji M K | Published: 29 May 2025 09:42 AM

സ്വര്‍ണം വാങ്ങിക്കാനല്ലെങ്കില്‍ പോലും വില കുറഞ്ഞു എന്ന് കേള്‍ക്കുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. മലയാളികളെ സംബന്ധിച്ച് സ്വര്‍ണത്തിനോടുള്ള ആര്‍ത്തി ഒരു കാലത്തും അവസാനിക്കില്ല. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണക്കടകളില്‍ എപ്പോഴും തിരക്ക് തന്നെ. കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയപ്പോള്‍ ആളുകളുടെ വാങ്ങല്‍ തോത് അല്‍പമൊന്ന് കുറഞ്ഞു എന്നതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചില്ല.

ഇന്നിപ്പോളിതാ സ്വര്‍ണത്തിന് വില കുറഞ്ഞു എന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെങ്കിലും രണ്ട് ദിവസമായി അനക്കമില്ലാതെ നിന്ന സ്വര്‍ണവില കുറഞ്ഞത് അല്‍പം ആശ്വാസം നല്‍കുന്നുണ്ട്.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,160 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 71,480 രൂപയില്‍ തുടര്‍ന്ന സ്വര്‍ണമാണ് ഇന്ന് ചെറുതായൊന്ന് താഴേക്കിറങ്ങിയത്. 320 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞത്.

Also Read: JP Morgan Gold Rate Prediction: ജെപി മോര്‍ഗന്റെ നാവ് പൊന്നാകുമോ? ഇപ്പോള്‍ വാങ്ങിയാല്‍ കൊള്ളാം, അടുത്ത ബ്രേക്കിടല്‍ 85,000 ത്തില്‍

8,895 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 40 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. 8,935 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വില. എന്തായാലും സ്വര്‍ണം ബുക്ക് ചെയ്യാനോ വാങ്ങിക്കാനോ ഉള്ളവര്‍ക്ക് ഇന്ന് തന്നെ അത് ചെയ്യാവുന്നതാണ്. ഇന്നത്തെ ദിവസം പതുങ്ങിയ സ്വര്‍ണം നാളെ തലപൊക്കില്ലെന്ന് ആര് കണ്ടു.