AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Voluntary Provident Fund: ശമ്പളം എത്രയായാലും വിഷയമല്ല! മികച്ച റിട്ടയര്‍മെന്റ് കോര്‍പ്പസിനായി വിപിഎഫ് ഉണ്ടല്ലോ

Best Investment Option For Retirement: ജോലിക്കാര്‍ക്ക് അവരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവെക്കാന്‍ സാധിക്കുകയാണെങ്കില്‍ മികച്ച സമ്പാദ്യം ഈ പദ്ധതി വഴി സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. നിങ്ങളുടെ അടിസ്ഥാന ശമ്പളം 25,000 രൂപയാണെങ്കില്‍ വിപിഎഫ് വഴി റിട്ടയര്‍മെന്റ് കോര്‍പ്പസ് എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് നോക്കാം.

Voluntary Provident Fund: ശമ്പളം എത്രയായാലും വിഷയമല്ല! മികച്ച റിട്ടയര്‍മെന്റ് കോര്‍പ്പസിനായി വിപിഎഫ് ഉണ്ടല്ലോ
Voluntary Provident FundImage Credit source: TV9 Network
shiji-mk
Shiji M K | Updated On: 28 May 2025 12:10 PM

വിരമിക്കുന്ന സമയത്ത് മികച്ച സമ്പാദ്യം ഉണ്ടായിരിക്കണം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അതിനായി ജോലിയുള്ള സമയത്ത് തന്നെ നിങ്ങള്‍ മികച്ച രീതിയില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. എവിടെ നിക്ഷേപം നടത്തുമെന്ന കാര്യത്തിലാണ് പലര്‍ക്കും ആശയക്കുഴപ്പമുള്ളത്. നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്ന മികച്ച പദ്ധതിയാണ് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് അഥവ വിപിഎഫ്.

ജോലിക്കാര്‍ക്ക് അവരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക മാറ്റിവെക്കാന്‍ സാധിക്കുകയാണെങ്കില്‍ മികച്ച സമ്പാദ്യം ഈ പദ്ധതി വഴി സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നതാണ്. നിങ്ങളുടെ അടിസ്ഥാന ശമ്പളം 25,000 രൂപയാണെങ്കില്‍ വിപിഎഫ് വഴി റിട്ടയര്‍മെന്റ് കോര്‍പ്പസ് എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന് നോക്കാം.

വിപിഎഫിലൂടെ ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 100 ശതമാനം വരെ നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. തൊഴിലുടമകളുടെ സംഭാവന ഇല്ലാത്തതിനാല്‍ തന്നെയാണ് നിങ്ങള്‍ക്ക് വലിയ തുക നിക്ഷേപിക്കാന്‍ കഴിയുന്നത്.

മാത്രമല്ല ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം നിക്ഷേപം നടത്തിയാല്‍ മതി. നിങ്ങള്‍ക്കിപ്പോള്‍ 25 വയസാണെന്ന് കരുതുക, അടിസ്ഥാന ശമ്പളം 25,000 രൂപയാണെങ്കില്‍ ഇതിന്റെ 20 ശതമാനമാണ് നിക്ഷേപിക്കേണ്ടത്.

Also Read: New 20 Rupees Note: പുതിയ 20 രൂപ നോട്ടുകള്‍ വരുന്നു; പഴയത് എന്ത് ചെയ്യണം?

പ്രതീക്ഷിക്കപ്പെടുന്ന വാര്‍ഷിക ശമ്പള വര്‍ധനവ് 5 ശതമാനമാണ്. അങ്ങനെയെങ്കില്‍ നിങ്ങളുടെ ആകെ നിക്ഷേപം 68,05,474 ലക്ഷം രൂപയാണ്. പലിശയായി മാത്രം 2,05,47,347 കോടി ലഭിക്കുന്നു. കാലാവധി കഴിയുമ്പോഴുള്ള ആകെ തുക 2,73,47,347 രൂപ.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.