AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PAN Card: നിങ്ങളുടെ പാന്‍ കാര്‍ഡ് അനുമതിയില്ലാതെ മാറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം

How To Protect PAN Card: നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലും വായ്പ എടുക്കുകയോ അല്ലെങ്കില്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതായോ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

PAN Card: നിങ്ങളുടെ പാന്‍ കാര്‍ഡ് അനുമതിയില്ലാതെ മാറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 25 May 2025 15:17 PM

ഇന്നത്തെ കാലത്ത് സാമ്പത്തിക കാര്യങ്ങള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവ പാന്‍ കാര്‍ഡ് അനിവാര്യമാണ്. ഒരാളുടെ ജീവിത്തില്‍ നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡിന്റെ പിന്തുണ ആവശ്യം തന്നെ. എന്നാല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടോ?

നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലും വായ്പ എടുക്കുകയോ അല്ലെങ്കില്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതായോ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ആദ്യം ചെയ്യേണ്ടത് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക എന്നതാണ്. ഇത് വഴി നിങ്ങളുടെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇടപാടുകളെ കുറിച്ച് വിവരം ലഭിക്കും.

ക്രെഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കാനായി സിബിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഹോം പേജിലുള്ള ഗെറ്റ് യുവര്‍ സിബില്‍ സ്‌കോര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. വെബ്‌സൈറ്റ് നിങ്ങളോട് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട് എങ്കില്‍ അത് നിരസിക്കാം.

ആദ്യമായാണ് നിങ്ങള്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത് എങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ജനന തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാം. ശേഷം യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉണ്ടാക്കാം.

Also Read: iPhone Production in India: ആപ്പിള്‍ ഇന്ത്യ വിടുമോ? ട്രംപ് പ്രഖ്യാപിച്ച 25% നികുതി നിലവില്‍ വന്നാല്‍ ഐഫോണുകളുടെ വില ഉയരുമോ?

ലോഗിന്‍ ചെയ്തതിന് ശേഷം പാന്‍ നമ്പര്‍ കൊടുക്കാം. അതിന് ശേഷം ഫോണിലേക്ക് ഒടിപി വരും. ഇത് നല്‍കി ഐഡന്റിറ്റി പരിശോധിക്കാം. ഒടിപി നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ സിബില്‍ സ്‌കോര്‍ കാണാനാകും. വായ്പകള്‍ പരിശോധിക്കുന്നതിന് ലോണ്‍ വിഭാഗം പരിശോധിക്കുക.

ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും വായ്പ എടുത്തിട്ടുണ്ടോ എന്ന കാര്യം വളരെ എളുപ്പത്തില്‍ പരിശോധിക്കാന്‍ സാധിക്കുന്നതാണ്.