5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: ഇനി കണ്ണീരൊന്നും വേണ്ട; പൊന്നിനെ തൊട്ടാല്‍ കൈ ശരിക്കും പൊള്ളും, സ്വര്‍ണവില ഉയരുന്നു

Gold Price on February 14th in Kerala: മൂവായിരം രൂപയ്ക്ക് അടുത്താണ് ഫെബ്രുവരി മാസത്തില്‍ മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണത്തിന്റെ വില പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനും രണ്ടിനും 61,960 സ്വര്‍ണ വ്യാപാരം നടന്നു. ഫെബ്രുവരി മൂന്നിലേക്ക് കടന്നതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണമെത്തിയത്. 61,640 രൂപയായിരുന്നു അന്നത്തെ വില.

Gold Rate: ഇനി കണ്ണീരൊന്നും വേണ്ട; പൊന്നിനെ തൊട്ടാല്‍ കൈ ശരിക്കും പൊള്ളും, സ്വര്‍ണവില ഉയരുന്നു
Represental Image Image Credit source: Freepik
shiji-mk
Shiji M K | Published: 14 Feb 2025 09:51 AM

ആശ്വാസം നല്‍കാതെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. സ്വര്‍ണവിലയില്‍ നേരിയ ഇടിവ് സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും എല്ലാത്തിനെയും തകര്‍ത്തുകൊണ്ടാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. വില ഇനിയും വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം 320 രൂപ ഉയര്‍ന്ന സ്വര്‍ണവില 64,840 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം 7,980 രൂപയായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,920 രൂപയിലെത്തി. 7,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

മൂവായിരം രൂപയ്ക്ക് അടുത്താണ് ഫെബ്രുവരി മാസത്തില്‍ മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഫെബ്രുവരി ഒന്നിന് 61,960 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണത്തിന്റെ വില പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനും രണ്ടിനും 61,960 സ്വര്‍ണ വ്യാപാരം നടന്നു. ഫെബ്രുവരി മൂന്നിലേക്ക് കടന്നതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണമെത്തിയത്. 61,640 രൂപയായിരുന്നു അന്നത്തെ വില.

എന്നാല്‍ പിന്നീട് ദിനംപ്രതി സ്വര്‍ണവില ഉയരുകയായിരുന്നു. ഫെബ്രുവരി നാലിന് 62,480 രൂപയും ഫെബ്രുവരി അഞ്ചിന് 63,240 രൂപയുമായിരുന്നു സ്വര്‍ണത്തിന്റെ വില. ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ 65,440 രൂപയിലാണ് സ്വര്‍ണം വിറ്റഴിഞ്ഞത്. ഫെബ്രുവരി എട്ടിനും ഫെബ്രുവരി ഒന്‍പതിനും 63,560 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.

ഫെബ്രുവരി 10 ആയപ്പോഴേക്ക് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു 63,840 രൂപയിലേക്കാണ് സ്വര്‍ണമെത്തിയത്. എന്നാല്‍ ഫെബ്രുവരി 11 അത്രയ്ക്ക് നിസാരമായ ദിവസമായിരുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് അന്നേ ദിവസം സ്വര്‍ണമെത്തിയത്. 64,480 രൂപയായിരുന്നു അന്നത്തെ വില.

എന്നാല്‍ ഫെബ്രുവരി 12 ആയപ്പോഴേക്ക് സ്വര്‍ണവില വീണ്ടും 63,000 ത്തിലേക്ക് തിരിച്ചെത്തി. 63,520 രൂപയായിരുന്നു അന്നത്തെ വില. ഫെബ്രുവരി 13ന് 63,840 രൂപയിലും സ്വര്‍ണ വ്യാപാരം നടന്നു.

Also Read: Gold Rate: പെണ്ണായാല്‍ പൊന്ന് വേണോ? സ്വര്‍ണ കുതിപ്പ് തുടരുന്നു, വില പിന്നെയും ഉയര്‍ന്നു

സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തുന്ന താരിഫ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.