Kerala Gold Rate Today: സ്വര്‍ണം ഇനി വേണോ? യുദ്ധം തീര്‍ന്നു, പൊന്ന് കുതിച്ചു; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on June 15 Monday: പണപ്പെരുപ്പത്തിന്റെ ആശങ്കകള്‍ ഇല്ലാതാകുന്നതോടെ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്കുകള്‍ എത്തും. പലിശ നിരക്ക് കുറയുകയോ അല്ലെങ്കിലും നിലവിലേത് പോലെ തുടരുകയോ ചെയ്താല്‍, ആ അവസരം മുതലെടുത്ത് സ്വര്‍ണം തിരികെ കയറും.

Kerala Gold Rate Today: സ്വര്‍ണം ഇനി വേണോ? യുദ്ധം തീര്‍ന്നു, പൊന്ന് കുതിച്ചു; ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

15 Jun 2026 | 09:32 AM

സ്വര്‍ണം ഇനി നോക്കേണ്ടാ, കുറഞ്ഞതെല്ലാം കൂട്ടി പൊന്ന് മുന്നേറുകയാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ച് ഇന്നത്തെ വിലയുമെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 1,800 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്, ഇതോടെ 1,111,20 ലേക്ക് നിരക്കെത്തി. ഒരു ഗ്രാമിന് 225 രൂപ ഉയര്‍ന്ന് 13,890 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇനിയുള്ള ദിവസങ്ങള്‍ അത്ര സന്തോഷം നല്‍കുന്നത് ആകില്ല. ഇറാനും യുഎസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് തീര്‍ത്ത് വരുന്ന വെള്ളിയാഴ്ചയോടെ അതായത് ജൂണ്‍ 19 ഓടെ സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ പോകുകയാണ്. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ കരാര്‍ സാധ്യമാകുമ്പോള്‍ സ്വര്‍ണാഭരണപ്രമികള്‍ക്ക് ഒട്ടും സന്തോഷം ഉണ്ടാകില്ല. കാരണം യുദ്ധം അവസാനിച്ചാല്‍ ക്രൂഡ് ഓയില്‍ വില സാധാരണ നിലയിലാകും, ഇതോടെ പണപ്പെരുപ്പ ആശങ്ക കുറയുകയും സ്വര്‍ണം പോലുള്ള ലോഹങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യുന്നതോടെ വില വീണ്ടും മറ്റൊരു റെക്കോര്‍ഡ് തീര്‍ക്കും.

പണപ്പെരുപ്പത്തിന്റെ ആശങ്കകള്‍ ഇല്ലാതാകുന്നതോടെ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്ര ബാങ്കുകള്‍ എത്തും. പലിശ നിരക്ക് കുറയുകയോ അല്ലെങ്കിലും നിലവിലേത് പോലെ തുടരുകയോ ചെയ്താല്‍, ആ അവസരം മുതലെടുത്ത് സ്വര്‍ണം തിരികെ കയറും.

എന്നാല്‍ കരാറില്‍ ഒപ്പുവെക്കുന്നതില്‍ നിന്ന് ട്രംപ് പിന്മാറുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയരും, ഇത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കും. ചിലപ്പോള്‍ 1 ലക്ഷത്തിന് താഴേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കരാര്‍ പൊളിഞ്ഞാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരും, ഇതിന് പിന്നാലെ ഡോളര്‍ ശക്തിപ്രാപിക്കും, സ്വര്‍ണം താഴോട്ടിറങ്ങും, ഇതാണ് രീതി.

യുദ്ധം സ്വര്‍ണത്തെ എങ്ങനെ ബാധിക്കുന്നു?

പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു, ഇത് ആഗോള പണപ്പെരുപ്പത്തിനാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകളും ശക്തമായി, ഇതായിരുന്നു പ്രധാനമായും ഫെബ്രുവരി മുതല്‍ സ്വര്‍ണവിലയില്‍ സംഭവിച്ച ചാഞ്ചാട്ടങ്ങള്‍ക്ക് കാരണം.

Also Read: Gold Rate Forecast: സ്വര്‍ണവില വീണ്ടും ഉന്നതങ്ങളിലേക്ക്; 6,000 ഡോളര്‍ ഈ വര്‍ഷം തന്നെ കടക്കും

യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കരുതുന്നത്. യുദ്ധവും മറ്റ് ആഗോള സംഭവവികാസങ്ങളും ഉണ്ടാകുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരും. ഇത് നിയന്ത്രിക്കാനായി കേന്ദ്ര ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താറുണ്ട്. പലിശ ഉയരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായും സ്വര്‍ണം ഉപേക്ഷിച്ച്, ഉയര്‍ന്ന നേട്ടം ലഭിക്കുന്ന മറ്റ് ആസ്തികളിലേക്ക് ചേക്കേറും. ഇതോടെ സ്വര്‍ണവില കുറയാന്‍ തുടങ്ങും.

യുദ്ധം അവസാനിപ്പിക്കാനായി സമാധാന ചര്‍ച്ചകളും മറ്റും നടക്കുകയോ അല്ലെങ്കില്‍ യുദ്ധം അവസാനിക്കുകയോ ചെയ്താല്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും പലിശ നിരക്ക് പഴയത് പോലെ തുടരാനും കാരണമാകുന്നത് സ്വര്‍ണത്തിന് നേട്ടം കൊണ്ടുവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വര്‍ണത്തിന്റെ മൂല്യം ഉയരുകയും വില റെക്കോഡുകള്‍ തീര്‍ക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നതാണ്.

നിലവില്‍ അത്തരമൊരു സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. യുദ്ധം അവസാനിക്കാന്‍ പോകുന്നു, ഇറാനും യുഎസും തമ്മില്‍ അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും പറഞ്ഞു. ഇതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്ന് മുന്നേറ്റമുണ്ടായി. ഇത് ലോകരാജ്യങ്ങളിലെല്ലാം പ്രതിഫലിക്കുകയാണ്.

English Summary

Gold prices in Kerala witnessed movement on June 15 following reports that the United States and Iran had reached a final agreement. The easing of geopolitical tensions in the Middle East influenced global safe-haven demand for gold, with the developments having a direct impact on domestic gold prices.

Follow Us
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്