Kerala Gold Rate: എന്റെ മക്കളേ ഇതെന്തൊരു കുതിപ്പ്; സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍
December 1 Gold and Silver Rate: ഒന്നാമത്തെ കാരണം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷയാണ്. ഈ മാസം പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനം ശക്തമാണ്.
ഡിസംബര്‍ ഒന്നിലേക്ക് കടന്നിരിക്കുന്നു, വെറുമൊരു മാസത്തിന്റെ ആരംഭം മാത്രമല്ലിത്, മറിച്ച് ആഗോളതലത്തില്‍ ഏറെ കോളിളക്കങ്ങള്‍ക്ക് വഴിവെച്ച സ്വര്‍ണത്തിന്റെ ഗതി നിശ്ചയിക്കുന്ന മാസം കൂടിയാണിത്. ഡിസംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ കണക്കുക്കൂട്ടുന്നു. ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേരുന്നതിന് വിവിധ ഘടകങ്ങളാണ് അവരെ പ്രേരിപ്പിക്കുന്നത്.
ഒന്നാമത്തെ കാരണം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷയാണ്. ഈ മാസം പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനം ശക്തമാണ്. പലിശ നിരക്ക് വീണ്ടും കുറയുകയാണെങ്കില്‍ സുരക്ഷിത മാര്‍ഗമായ സ്വര്‍ണത്തിലുള്ള നിക്ഷേപം ഉയരും. ഇത് ക്രമാതീതമായ വില വര്‍ധനവിനും വഴിയൊരുക്കും. പലിശ നിരക്ക് കുറഞ്ഞാല്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഗവണ്‍മെന്റ് കടപ്പത്രം എന്നിവയിലുള്ള നിക്ഷേപം കുറയും. ഇതോടെ ഗോള്‍ഡ് ഇടിഎഫ് പോലുള്ള ഉയര്‍ന്ന നേട്ടം നല്‍കുന്ന മാര്‍ഗങ്ങളിലേക്ക് ആളുകള്‍ മാറും.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്താത്തതും സ്വര്‍ണത്തിന് കരുത്ത് പകരുന്നുണ്ട്. വീണ്ടും ശക്തമായ യുദ്ധം ഉണ്ടാവുകയാണെങ്കിലുള്ള പ്രതിസന്ധികളെ മറികടക്കാന്‍ സ്വര്‍ണത്തെ കൂട്ടുപിടിക്കുന്നവരും ധാരാളം. നിക്ഷേമായി സ്വര്‍ണത്തിന്റെ ആവശ്യകത വളരെയധികം ഉയര്‍ന്നിരിക്കുന്നു.
Also Read: Kerala Gold Rate: സ്വര്‍ണവില 60,000 രൂപയിലേക്ക്? ഡിസംബര്‍ 1 ഓടെ സംഭവിക്കാന്‍ പോകുന്നത്
കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങിക്കൂട്ടലാണ് വില വര്‍ധനവിന് മറ്റൊരു കാരണം. കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും തീപോലെ സ്വര്‍ണവില കുതിച്ചുയരാന്‍ വഴിവെക്കും.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 95,680 രൂപയാണ് വില. കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന 95,200 രൂപയില്‍ നിന്ന് 480 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11,960 രൂപയുമാണ് ഇന്നത്തെ വില. 60 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്.
ഇന്നത്തെ വെള്ളിവില
കേരളത്തില്‍ ഇന്ന് വെള്ളിവില കുറഞ്ഞു, ഒരു ഗ്രാം വെള്ളിയ്ക്ക് 10 പൈസ കുറയാണ്. കുറഞ്ഞത് ഇതോടെ 191.90 വരെയെത്തി. ഒരു കിലോ വെള്ളിയ്ക്ക് ഇന്ന് 100 രൂപ കുറഞ്ഞ് 1,91,900 രൂപയിലുമെത്തി.



