Kerala Gold Rate: 90,000 ത്തിനരികെ; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, ചരിത്രവില തുടരുന്നു
Kerala Gold Price October 4 Saturday: കേരളത്തില്‍ ചരിത്രവിലയ്ക്ക് തുടക്കം കുറിച്ച മാസം കൂടിയാണ് ഒക്ടോബര്‍, അതേ നിരക്കില്‍ മുന്നോട്ട് പോകാനുള്ള പ്ലാനില്‍ തന്നെയാണ് നിലവില്‍ സ്വര്‍ണം.
കേരളത്തില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ ദിവസം രാവിലെ വില കുറഞ്ഞ സ്വര്‍ണം, ഉച്ചയ്ക്ക് ശേഷം വില ഉയര്‍ത്തി പ്രൗഢി വര്‍ധിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസമായ ഇന്ന് ഒക്ടോബര്‍ നാലിന് ശനിയാഴ്ച വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. കേരളത്തില്‍ ചരിത്രവിലയ്ക്ക് തുടക്കം കുറിച്ച മാസം കൂടിയാണ് ഒക്ടോബര്‍, അതേ നിരക്കില്‍ മുന്നോട്ട് പോകാനുള്ള പ്ലാനില്‍ തന്നെയാണ് നിലവില്‍ സ്വര്‍ണം.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 87,560 രൂപയാണ് വില. കഴിഞ്ഞ ദിവസം രാവിലെ 86,560 രൂപയും ഉച്ചയ്ക്ക് ശേഷം 86,920 രൂപയും വിലയുണ്ടായിരുന്നു. അവിടെ നിന്നം 640 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്.
ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 10,945 രൂപയാണ് വില. കഴിഞ്ഞ ദിവസം രാവിലെ 10,820 രൂപയും ഉച്ചയ്ക്ക് ശേഷം 10,865 രൂപയുമായും വില വര്‍ധിച്ചിരുന്നു.




ആഭരണവില
ഇന്നത്തെ നിരക്കില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ 95,000 രൂപയോളം നല്‍കണം. കാരണം പണികൂലി, ജിഎസ്ടി എന്നിവ ഉള്‍പ്പെടുത്തിയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന് 3 ശതമാനമാണ് ജിഎസ്ടി. 5 ശതമാനം മുതല്‍ പണികൂലിയും ആരംഭിക്കുന്നു.
Also Read: Gold Tax: പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍ എത്ര നികുതി അടയ്ക്കണം?
ഇനിയും വില ഉയരുമോ?
ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങളെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍ സ്വര്‍ണവിലയില്‍ നിരന്തരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കാര്യമായ ഇടിവ് സംഭവിക്കുമെന്ന പ്രതീക്ഷ സ്വര്‍ണവിലയില്‍ വേണ്ട. ഡോളറിന്റെ അസ്ഥിരതയും ഇന്ത്യന്‍ രൂപയുടെ ഇടിവുമെല്ലാം സ്വര്‍ണവില വര്‍ധിക്കുന്നതിന് ആക്കംക്കൂട്ടുന്നു.