Kerala Gold Rate: കണ്ണില്‍ പൊന്നീച്ച പറത്തി പൊന്നിന്‍വില, സ്വര്‍ണ വിലയില്‍ സര്‍വകാല റെക്കോഡ്
Kerala gold rate on 2025 September 22: ഇന്ന് പവന് 82,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 82,500 കടക്കുന്നത്. മുന്‍നിരക്കില്‍ നിന്ന് 320 രൂപ വര്‍ധിച്ചു. 82,240 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. സ്വഭാവികമായും ആനുപാതികമായ വര്‍ധനവ് ഗ്രാമിലും രേഖപ്പെടുത്തി

സ്വര്‍ണ വില
സ്വര്‍ണവിലയില്‍ സര്‍വകാല റെക്കോഡ്. ഇന്ന് പവന് 82,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 82,500 കടക്കുന്നത്. മുന്‍നിരക്കില്‍ നിന്ന് 320 രൂപ വര്‍ധിച്ചു. 82,240 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. സ്വഭാവികമായും ആനുപാതികമായ വര്‍ധനവ് ഗ്രാമിലും രേഖപ്പെടുത്തി. ഗ്രാമിന് 10,280 രൂപയാണ് നിലവിലെ നിരക്ക്. ഒരു ഗ്രാമിന് ഇന്ന് 10,320 രൂപയാണ് വില. വര്‍ധിച്ചത് 40 രൂപ. 10,280 ആയിരുന്നു മുന്‍നിരക്ക്. ഓരോ ദിവസവും റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് സ്വര്‍ണവിപണി. സ്വര്‍ണമോഹം വെടിയാന്‍ മനസിനെ പാകപ്പെടുത്തിയേ തീരൂ എന്ന അവസ്ഥയിലാണ് സാധാരണക്കാര്‍. വരും ദിവസങ്ങളിലും വലിയ കുറവുകളൊന്നും പ്രതീക്ഷിക്കുന്നില്ല. നിരക്ക് ഇനിയും കുതിച്ചുയരാന്‍ തന്നെയാണ് സാധ്യത.
അന്താരാഷ്ട്ര നിരക്കിലെ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. സെപ്തംബര്‍ 17ന് 81,920 രൂപയായിരുന്നു നിരക്ക്. എന്നാല്‍ ലാഭമെടുപ്പ് മൂലം 18ന് ഇത് 81,520 ആയി ഇടിഞ്ഞു. എന്നാല്‍ ഈ സന്തോഷത്തിന് അല്‍പായുസ് മാത്രമാണുണ്ടായിരുന്നത്.
സ്വര്‍ണപ്രേമികള്‍, വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാനിരുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇതിലും വലിയ തിരിച്ചടി ഇനി വരാനില്ല. പണിക്കൂലിയടക്കം നല്‍കേണ്ടി വരുമ്പോള്‍ ഒരു പവന് പോലും വന്‍ തുക നല്‍കണമെന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ.
Also Read: 24K Gold Rate: 99.9 ശതമാനം ശുദ്ധത, ഈ സ്വർണം നമ്മളുദ്ദേശിച്ച ആളല്ല; പവന് എത്ര?
ഇനി കുറയുമോ?
വില ഇനിയും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 6,600 ഡോളര്‍ സമീപഭാവിയില്‍ മറികടക്കുമെന്നാണ് ജെഫറീസ് ഇക്വിറ്റി സ്ട്രാറ്റജി ഗ്ലോബല്‍ ഹെഡ് ക്രിസ്റ്റഫര്‍ വുഡ് വിലയിരുത്തുന്നത്.