Kerala Gold Rate: നിലയുറയ്ക്കാതെ പൊന്ന്! കുതിപ്പ് മുന്നോട്ട് തന്നെ… ഇന്നത്തെ നിരക്ക്
Kerala Gold Prize: കഴിഞ്ഞ ദിവസത്തെക്കാൾ 920 രൂപയാണ് ഇന്ന് വർദ്ധിച്ചത്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 91200 രൂപയായിരുന്നു.

Gold Rate Today
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും കൂടി. കഴിഞ്ഞ ദിവസത്തെക്കാൾ 920 രൂപയാണ് ഇന്ന് വർദ്ധിച്ചത്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 91200 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 92120 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക് 11,515 ആണ്.
വെള്ളിയാഴ്ച ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക് 11400 രൂപയാണ്. വെള്ളിയാഴ്ച രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 11500 ആയിരുന്നു. പിന്നീട് ഉച്ചയായപ്പോൾ 100 രൂപ കുറഞ്ഞു. ഈ മാസത്തെ ഉയർന്ന നിരക്ക് 12,170 രൂപയായിരുന്നു. 10,820 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഒക്ടോബറിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഏറ്റവും കൂടിയ നിരക്ക് 97,360 രൂപയാണ്.86,560 രൂപയായിരുന്നു കുറഞ്ഞ നിരക്ക്.
ALSO READ: അപ്രതീക്ഷിത ഇടിവിൽ സ്വർണം; കൂടിയതെല്ലാം കുറച്ച് പൊന്നിന്റെ പടിയിറക്കം
ആഗോള വിപണിയിൽ ഈ വർഷം സ്വർണത്തിന് 57 ശതമാനം വർദ്ധനയാണ് ഉണ്ടായത്. 4381 ഡോളറാണ് ഈ വർഷത്തെ ഉയർന്ന സ്വർണ്ണ നിരക്ക്. ഒക്ടോബർ 21നാണ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണ്ണം രേഖപ്പെടുത്തിയത്. 97360 രൂപയായിരുന്നു സ്വർണ്ണത്തിന്റെ വില. ഈയാഴ്ച ചൊവ്വ ബുധൻ വ്യാഴം ദിവസങ്ങളിലായി നാല് തവണയാണ് സ്വർണ്ണത്തിന്റെ വില കുറഞ്ഞത്. മൊത്തം 5640 രൂപയുടെ ഇടിവായിരുന്നു സംഭവിച്ചത്.