Kerala Gold Rate: ഇന്നത്തെ സ്വര്‍ണവില; നിരക്കില്‍ ആശ്വാസം തേടി മലയാളികള്‍
One Pavan Gold Rate on May 2 Saturday: അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവുമാണ് ഒരുദിവസം ഒട്ടനവധി തവണ സ്വര്‍ണവില മാറുന്നതിന് വഴിയൊരുക്കിയത്. ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കുള്ള ഓട്ടത്തിലാണ് നിലവില്‍ ക്രൂഡ് ഓയില്‍. ഇതിന് പിന്നാലെ പണപ്പെരുപ്പ ഭീഷണിയും ശക്തമാകുന്നുണ്ട്.

മെയ് രണ്ടിലെ സ്വര്‍ണവില (പ്രതീകാത്മക ചിത്രം)
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം വലിയ ആശ്വാസം പകര്‍ന്നൊരു ദിവസമാണ് കടന്നുപോയത്. മെയ് ഒന്നിന് കേരളത്തില്‍ സ്വര്‍ണവിലയില്‍ നാല് തവണ മാറ്റം സംഭവിച്ചു. രാവിലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുമായി എത്തിയ പൊന്ന്, ഉച്ചയ്ക്ക് അല്‍പമൊന്ന് താഴോട്ടിറങ്ങി, എന്നാല്‍ വൈകീട്ടോടെ വീണ്ടും വില താഴ്ത്തി ഞെട്ടിക്കുകയായിരുന്നു. രാത്രി അല്‍പമൊന്ന് വില ഉയര്‍ത്തുകയും ചെയ്താണ് വ്യാപാരം അവസാനിപ്പിച്ചത്. 1,11,720, 1,10,280, 1,09,720, 1,10,440 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്കുകള്‍.
ഏപ്രില്‍ 30ന് ഉണ്ടായിരുന്ന വിലയേക്കാള്‍ 1,560 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. രാജ്യാന്തര വിലയില്‍ സംഭവിച്ച മാറ്റത്തിന്റെ ചുവടുപിടിച്ചായിരുന്നു കേരളത്തിലെ മാറ്റം. മൂന്നുതവണ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചതോടെ ജ്വല്ലറികളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും കൂടി.
അനുകൂലമായത് ഇറാന്‍ യുഎസ് സംഘര്‍ഷം
അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും യുദ്ധം ആരംഭിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവുമാണ് ഒരുദിവസം ഒട്ടനവധി തവണ സ്വര്‍ണവില മാറുന്നതിന് വഴിയൊരുക്കിയത്. ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കുള്ള ഓട്ടത്തിലാണ് നിലവില്‍ ക്രൂഡ് ഓയില്‍. ഇതിന് പിന്നാലെ പണപ്പെരുപ്പ ഭീഷണിയും ശക്തമാകുന്നുണ്ട്.
പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ഒഴുകും എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കാണുന്നില്ല. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് അതിന് കാരണം. പലിശ നിരക്ക് ഉയരുമ്പോള്‍ സ്വാഭാവികമായും നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് ബോണ്ടുകളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും തിരിയും.
കൂടുതല്‍ വരുമാനമുള്ള നിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നത് സാധാരണമാണ്. ഇതേതുടര്‍ന്ന് ഡോളറിന്റെ ശക്തി ഉയരുകയും ബോണ്ട് യീല്‍ഡുകള്‍ ഉയരുന്നതുവഴി സ്വര്‍ണവില സമ്മര്‍ദത്തിലാകുകയും ചെയ്‌തേക്കാം. ഡോളര്‍ ശക്തിപ്രാപിച്ചാല്‍ മറ്റ് കറന്‍സികളിലുള്ള ചെലവ് ഉയരും, ഇത് സ്വര്‍ണം വാങ്ങുന്നതിന്റെ ചെലവും വര്‍ധിപ്പിക്കും.
ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നു എന്ന സൂചനയും പുറത്തുവരുന്നുണ്ട്. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ സ്വര്‍ണവില താഴുന്നത് നിക്ഷേപകര്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് ചേക്കേറി എന്ന സൂചന നല്‍കുന്നു. അതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില താഴേക്ക് തന്നെ വരാനാണ് സാധ്യത കൂടുതല്‍.
സ്വര്‍ണ ഇറക്കുമതിയും താഴേക്ക്
ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി കഴിഞ്ഞ മാസം ഏകദേശം 15 ടണ്ണിലേക്ക് താഴ്ന്നിരിക്കുകയാണ്. കോവിഡ് കാലത്തെ അപേക്ഷിച്ച് ഈ കണക്കുകള്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തേക്ക് സ്വര്‍ണം കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ബാങ്കുകളാണ്. എന്നാല്‍ കസ്റ്റംസ് 3 ശതമാനം ഐജിഎസ്ടി നികുതി ആവശ്യപ്പെടുന്നത് ബാങ്കുകളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇതോടെ ബാങ്കുകള്‍ സ്വര്‍ണം ക്ലിയര്‍ ചെയ്യുന്നത് നിര്‍ത്തിവെച്ചു.
Also Read: Kerala Gold Rate: മെയ് ആദ്യം തന്നെ സ്വർണം വാങ്ങുന്നുണ്ടോ, വില പറയും കാര്യം!
മാത്രമല്ല, ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ രാജ്യത്തേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുള്ള ബാങ്കുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ ഇത്തവണ പട്ടിക എത്തയത് വളരെ വൈകിയാണ്, ഇതും ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചു.
ഇന്ത്യയില്‍ അക്ഷയ തൃതീയ ആഘോഷം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. സാധാരണയായി വലിയ അളവില്‍ സ്വര്‍ണവില്‍പന നടക്കുന്ന സമയം കൂടിയാണ്. എന്നാല്‍ ഇക്കാലയളവില്‍ ഇറക്കുമതിയിലും വില്‍പനയിലും കാര്യമായ ചലനങ്ങളുണ്ടായില്ല. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യക്കാര്‍.
English Summary
Gold prices in Kerala on May 2 showed slight fluctuations compared to the previous day. The rates for 22 carat and 24 carat gold reflect a minor change, indicating a stable to slightly declining trend in the market. Buyers and investors are closely watching price movements amid global market influences.