Gold Rate: ലക്ഷം തൊടാൻ സ്വർണം, കുറച്ചതെല്ലാം കൂട്ടി; ചങ്കായി വെള്ളിയും കൂടെ….

Kerala Gold Silver Rate: യുഎസിൽ തൊഴിലില്ലായ്മ നിരക്ക് 4 വർഷത്തെ ഉയരത്തിലെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യാന്തര സ്വർണവിലയിൽ ഉണ്ടായ കുതിപ്പാണ് കേരളത്തിലെ വിലയേയും ബാധിച്ചത്. മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ചേർത്താൽ വില ഒരു ലക്ഷത്തിന് മുകളിലാകുമെന്ന കാര്യത്തിൽ സംശയമില്ല..

Gold Rate: ലക്ഷം തൊടാൻ സ്വർണം, കുറച്ചതെല്ലാം കൂട്ടി; ചങ്കായി വെള്ളിയും കൂടെ....

Gold Rate

Updated On: 

18 Dec 2025 10:38 AM

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണം. കൂടിയും കുറഞ്ഞും വില പ്രവചനാതീതമാകുമ്പോൾ ഇനിയെന്ത് എന്ന ആശങ്കയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. അന്താരാഷ്ട്ര വിപണിയിൽ വില കൂടുന്നതും രൂപയുടെ തകർച്ചയും തിരിച്ചടിയായി. നിലവിൽ 98.000ത്തിന് മുകളിലാണ് ഒരു പവന് വില. വൈകാതെ തന്നെ വില ഒരു ലക്ഷം കവിഞ്ഞേക്കുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

ഡിസംബർ പതിനഞ്ചിന് ചരിത്രത്തിലെ ഏറ്റവും വലിയ വില വർദ്ധനവിനാണ് കേരളവിപണി സാക്ഷ്യം വഹിച്ചത്. ഒരു പവന് 99,280 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം കനത്ത ഇടിവും സംഭവിച്ചു, വില 98160 രൂപയായി താഴ്ന്നു. എന്നാൽ അടുത്ത ദിവസം വീണ്ടും കഥ മാറി, 98,640 രൂപയായി ഉയരുകയായിരുന്നു. യുഎസിൽ തൊഴിലില്ലായ്മ നിരക്ക് 4 വർഷത്തെ ഉയരത്തിലെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യാന്തര സ്വർണവിലയിൽ ഉണ്ടായ കുതിപ്പാണ് കേരളത്തിലെ വിലയേയും ബാധിച്ചത്.

ALSO READ: ഹൈ സ്പീഡില്‍ സ്വര്‍ണവും വെള്ളിയും; വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ?

 

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

 

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 98,640 രൂപയായിരുന്നു. ഒരു ​ഗ്രാമിന് 12,330 രൂപയുമായിരുന്നു നൽകേണ്ടത്. എന്നാൽ ഇന്ന് വീണ്ടും വില കൂട്ടിയിട്ടുണ്ട്. ഇന്ന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 98,880 രൂപയായി ഉയർന്നു. വിപണിവില 98,880 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ചേർത്താൽ വില ഒരു ലക്ഷത്തിന് മുകളിലാകുമെന്ന കാര്യത്തിൽ സംശയമില്ല.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് 10,113 രൂപയായി. 24 ഗ്രാം സ്വർണത്തിന് പവന് 13,484 രൂപയാണ് വില. സ്വർണത്തടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഇന്ത്യയിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 211 രൂപയും കിലോഗ്രാമിന് 2,11,000 രൂപയുമാണ്.

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ