AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today : ഇന്നത്തെ ലക്ഷാധിപതി ആര്? അറിയാം ഇന്നത്തെ അക്ഷയ ഭാ​ഗ്യക്കുറി ഫലം

Akshaya Lottery Result: 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സെെറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലമറിയാം.

Kerala Lottery Result Today : ഇന്നത്തെ ലക്ഷാധിപതി ആര്? അറിയാം ഇന്നത്തെ അക്ഷയ ഭാ​ഗ്യക്കുറി ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)
athira-ajithkumar
Athira CA | Published: 22 Sep 2024 11:03 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ എകെ 669-ൻ്റെ നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ലോട്ടറിയുടെ വില 40 രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സെെറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലമറിയാം.

തിരുവനന്തപുരം ബേക്കറി ജം‌​ഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിലാണ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ്. നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ വെെകിട്ട് മൂന്ന് മണി മുതൽ ലോട്ടറി വകുപ്പിന്റെ വെബ്സെെറ്റിലൂടെ അറിയാം. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറുള്ള 11 പേർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ ലോട്ടറി കടകളിൽ നിന്ന് പണം സ്വന്തമാക്കാം. നിശ്ചിത തുകയേക്കാൾ കൂടുതലാണെങ്കിൽ ബാങ്കുകളിലോ ലോട്ടറി ഓഫീസിലോ ടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖകളും ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റും രേഖകളും ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ അധികാരികൾക്ക് മുമ്പാകെ കാരണം എഴുതി നൽകണം.

സമ്മാനത്തുക

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
രണ്ടാം സമ്മാനം: 05 ലക്ഷം രൂപ
മൂന്നാം സമ്മാനം: 01 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സ‌മ്മാനംഛ 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ

ലോട്ടറി ഫലങ്ങൾ എങ്ങനെ പരിശോധിക്കാം

ഔദ്യോഗിക വെബ്സൈറ്റ് : ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com വഴി ഫലം പരിശോധിക്കാം

പത്രങ്ങൾ : മാതൃഭൂമി, മനോരമ ഉൾപ്പെടെയുള്ള പ്രാദേശിക മലയാള ദിനപത്രങ്ങളിൽ നറുക്കെടുപ്പിന്റെ പിറ്റേ ദിവസം ഫലം
പ്രസിദ്ധീകരിക്കും.

ഏജന്റുമാർ: ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റുമാരുടെയോ വിൽപ്പനക്കാരുടെയോ പക്കൽ നിന്ന് ഫലം അറിയാം.

ടെലിവിഷൻ: കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ചാനലുകളിൽ വെെകിട്ട് 3 മണി മുതൽ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു