Kerala Lottery Result: ഇന്നത്തെ 75 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്കൊപ്പം, സ്ത്രീശക്തി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വിശദീകരണം നൽകണം എന്നും ചട്ടമുണ്ട്.

Kerala Lottery Result: ഇന്നത്തെ 75 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്കൊപ്പം, സ്ത്രീശക്തി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി, വിൻ-വിൻ ലോട്ടറി ടിക്കറ്റുകൾ (Image Courtesy : Creative Touch Imaging Ltd./NurPhoto via Getty Images)

Updated On: 

15 Oct 2024 10:34 AM

തിരുവനന്തപുരം: ഏതാനും മണിക്കൂറുകൾക്കറിയാം ഇന്നത്തെ 75 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്കൊപ്പമെന്ന്. ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS-436 ലോട്ടറി ഫലം ഇന്ന് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ഗോർക്കി ഭവനിൽ വെച്ച് ഇന്ന് നറുക്കെടുപ്പ് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫലം അറിയാനാകും.

keralalottery.info എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ സ്ത്രീ നറുക്കെടുപ്പിന്റെ ഫലം ലഭ്യമാകും. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപയാണ് സമ്മാനം ലഭിക്കുക. 5000 രൂപയിൽ താഴെയാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ പണം ലഭിക്കാനായി സംസ്ഥാനത്തെ ഏത് ലോട്ടറി കടയിലും ടിക്കറ്റുമായി ചെന്നാൽ മതി എന്നതാണ് ചട്ടം.

5000 രൂപയിൽ കൂടുതലാണ് സമ്മാനമായി ലഭിക്കുന്നതെങ്കിൽ പണം കെെപ്പറ്റാൻ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയിൽ രേഖകളും ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ഹാജരാകണം എന്നതാണ് നടപടി. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ എന്നാണ് വിവരം. ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വിശദീകരണം നൽകണം എന്നും ചട്ടമുണ്ട്.

സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹമായ ടിക്കറ്റിന്റെ കോപ്പിയിൽ സെൽഫ് അറ്റസ്റ്റ് ചെയ്തത് അത്യാവശ്യമാണ്. ​ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സെെസ് ഫോട്ടോ, സമ്മാനത്തുക കെെപ്പറ്റാനുള്ള ഫോമും സ്റ്റാമ്പും, ആളെ തിരിച്ചറിയാനായി പാൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും രേഖ കെെവശമുണ്ടായിരിക്കണം എന്നും നിർബന്ധമുണ്ട്.

ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ ഭാ​ഗ്യക്കുറിയും ലോട്ടറി വകുപ്പ് ആഴ്ചയിൽ പുറത്തിറക്കാറുണ്ട്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിന് പുറമെ 7 ബംബർ ലോട്ടറികളും ഭാ​ഗ്യക്കുറി വകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്