Kerala Lottery Result : ഭാഗ്യദേവത കാരുണ്യം കാട്ടിയാൽ ഇന്ന് കിട്ടും 80 ലക്ഷം; കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ്

Kerala Lottery Result Today October 17th : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് കെഎൻ - 543 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിൻ്റെ വില 40 രൂപയാണ്.

Kerala Lottery Result : ഭാഗ്യദേവത കാരുണ്യം കാട്ടിയാൽ ഇന്ന് കിട്ടും 80 ലക്ഷം; കാരുണ്യ പ്ലസ് നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ്

വിൻ വിൻ W-789 ലോട്ടറി ഫലം (Image Credits: Gettyimages)

Published: 

17 Oct 2024 | 10:36 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. കാരുണ്യ പ്ലസ് KN-543 സീരീസിലുള്ള ടിക്കറ്റാണ് ഇന്ന് നറുക്കെടുക്കുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. രള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയം ഫലമറിയാം.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപമൂന്നാം സമ്മാനമായി ലഭിക്കും. 5000, 1000, 500, 100 എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിലെ സമ്മാനത്തുകകൾ. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പരിലെ മറ്റ് സീരീസിലുള്ള ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

Also Read : BSNL Offers: എന്ത് ചെയ്യാനാ, കൊടുത്താ ശീലം; കണ്ണഞ്ചിപ്പിക്കും പ്ലാനുമായി ബിഎസ്എൻഎൽ

ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്ത് ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് മാറ്റിവാങ്ങാം. 5000 രൂപയ്ക്ക് മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം. സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, അക്ഷയ, എന്നിങ്ങനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

Follow Us
ദാഹം പമ്പ കടക്കും! ഉന്മേഷത്തിന് ഒരു വെറൈറ്റി നാരങ്ങാവെള്ളം
മുട്ടയുടെ ഗുണം മുഴുവനായി കിട്ടാൻ ഇങ്ങനെ കഴിക്കണം
കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? യാഥാർത്ഥ്യമറിയാം
സഞ്ജന ഗണേശന്‍ ഒരു മത്സരത്തിലൂടെ സമ്പാദിക്കുന്നത് എത്ര?
മൊണാലിസ ഒടുവിൽ കേരളത്തിൽ വിവാഹിതയായി
അമ്മയും മക്കളും സുഖമായി ഇരിക്കുന്നു; കുനോ നാഷണല്‍ പാര്‍ക്കില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നമീബിയന്‍ ചീറ്റ 'ജ്വാല'
പൊതുനിരത്തിലെ ചെടികള്‍ നനയ്ക്കുന്ന യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌