Kerala Gold Rate: കേരളപ്പിറവി ദിനത്തില്‍ സന്തോഷം ഇരട്ടി; സ്വര്‍ണവില കുറഞ്ഞു

Gold Price Kerala November 1 Kerala Piravi: കഴിഞ്ഞ ദിവസം വീണ്ടും 90,000 ത്തിന് മുകളിലേക്ക് കുതിച്ച സ്വര്‍ണം എല്ലാവരെയും പേടിപ്പിച്ചിരുന്നു. എന്നാല്‍ ഒട്ടും ഭയപ്പെടേണ്ടതില്ല, താന്‍ താഴോട്ട് തന്നെ വരികയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സ്വര്‍ണം.

Kerala Gold Rate: കേരളപ്പിറവി ദിനത്തില്‍ സന്തോഷം ഇരട്ടി; സ്വര്‍ണവില കുറഞ്ഞു

Gold Rate

Updated On: 

01 Nov 2025 | 09:59 AM

ഇന്ന് നവംബര്‍ 1 ശനിയാഴ്ച കേരളപ്പിറവി ദിനം, സംസ്ഥാനം ഒന്നാകെ ആഘോഷങ്ങളില്‍ മുഴുകയാണ്. കേരളത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സന്തോഷിക്കാനുള്ള വകയുമായി സ്വര്‍ണവും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും 90,000 ത്തിന് മുകളിലേക്ക് കുതിച്ച സ്വര്‍ണം എല്ലാവരെയും പേടിപ്പിച്ചിരുന്നു. എന്നാല്‍ ഒട്ടും ഭയപ്പെടേണ്ടതില്ല, താന്‍ താഴോട്ട് തന്നെ വരികയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സ്വര്‍ണം.

ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 90,200 രൂപയാണ് വില. കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്വര്‍ണം വീണ്ടും 90,000ത്തിന് മുകളിലേക്ക് ഉയര്‍ന്നത്. ഒക്ടോബര്‍ 31ന് വൈകീട്ട് 90,400 രൂപയായിരുന്നു പവന്റെ വില. എന്നാല്‍ ഇന്ന് 200 രൂപ സ്വര്‍ണത്തിന് കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 11,300 രൂപയായിരുന്നു വില, എന്നാല്‍ ഇന്ന് 15 രൂപ കുറഞ്ഞ്, 11,275 രൂപയിലേക്ക് വിലയെത്തി.

സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

  • യുഎസ് പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍
  • രാജ്യാന്തര നയങ്ങള്‍, ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ മാറ്റങ്ങള്‍
  • ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍, രൂപുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ലോക നേതാക്കളുചെ വിവിധ പ്രഖ്യാപനങ്ങള്‍

Also Read: Gold Rate: എന്തൊരു പരീക്ഷണമാണ് പൊന്നേ, സ്വർണം വീണ്ടും 90,000 കടന്നു

കഴിഞ്ഞ ദിവസത്തെ വില

കഴിഞ്ഞ ദിവസം (ഒക്ടോബര്‍ 31) സ്വര്‍ണവില രണ്ട് തവണയാണ് ഉയര്‍ന്നത്. രാവിലെ പവന് 880 ഉയര്‍ന്നപ്പോള്‍ ഉച്ചയ്ക്ക് കൂടിയത് 440 രൂപയാണ്. അതോടെ സ്വര്‍ണവില 90,000 കടന്നു.

സ്വര്‍ണവില മാത്രം കൊടുത്താന്‍ ആഭരണം ലഭിക്കില്ലല്ലോ, വിലയ്ക്ക് പുറമെ 5 ശതമാനം മുതല്‍ ആരംഭിക്കുന്ന പണികൂലി, 3 ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും നല്‍കണം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ