5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Rice Price: അവിടെയും രക്ഷയില്ല..! റേഷനരിക്ക് വിലകൂടും; നാല് രൂപയിൽ നിന്ന് ആറാക്കും

Kerala Ration Rice Price Hike: കൂടാതെ പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ശുപാർശയിൽ സംസ്ഥാനത്തെ 3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മൂന്നംഗ വിദഗ്ധസമിതി മന്ത്രിക്ക് കൈമാറി.

Ration Rice Price: അവിടെയും രക്ഷയില്ല..! റേഷനരിക്ക് വിലകൂടും; നാല് രൂപയിൽ നിന്ന് ആറാക്കും
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 14 Mar 2025 11:07 AM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ അരിക്ക് വിലക്കൂട്ടാൻ ശുപാർശ. നീല റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വിലയിലാണ് മാറ്റം വരുത്താൻ നിർദ്ദേശം. നിലവിൽ നൽകി വരുന്ന നാല് രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശുപാർശ. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുന്നതിൻ്റെ ഭാ​ഗമായാണ് ഇപ്പോൾ അരി വില കൂട്ടാൻ ശുപാർശ നൽകിയിരിക്കുന്നത്.

കൂടാതെ പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ശുപാർശയിൽ സംസ്ഥാനത്തെ 3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മൂന്നംഗ വിദഗ്ധസമിതി മന്ത്രിക്ക് കൈമാറി. ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതി. പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശുപാർശയിലുണ്ട്.

സാധാരണ റേഷൻ കടയിലെ വിറ്റുവരവ് കൂടി കണക്കാക്കിയാണ് വ്യാപാരികൾക്ക് കമ്മിഷൻ നൽകുന്നത്. 18,000 രൂപ മിനിമം കമ്മിഷന് 70 ശതമാനം വിൽപന വേണമെന്നാണ് നിബന്ധന. 45 ക്വിന്റലിന് താഴെയാണ് വിൽപനയെങ്കിൽ ഈ കമ്മീഷൻ വ്യാപാരികൾക്ക് ലഭിക്കുകയുമില്ല.

റേഷൻ കാർഡ് മസ്റ്ററിംഗ് ഈ മാസം 31 വരെ

മുൻഗണന വിഭാഗത്തിലുള്ള പിങ്ക്, മഞ്ഞ കാർഡുടമകൾക്ക് മസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 31 വരെ. ഈ തീയതിക്കകം മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ അവരുടെ പേര് കാർഡിൽ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം.

റേഷൻ കട, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലെത്തി മസ്റ്ററിംഗ് പ്രക്രിയ നടത്താവുന്നതാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ ആദ്യം അക്ഷയ കേന്ദ്രത്തിലെത്തി പുതുക്കേണ്ടതാണ്. പിന്നീട് റേഷൻ കടയിലെത്തി മസ്റ്ററിംഗ് നടത്തണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.