Kerosene Distribution: മണ്ണെണ്ണ എത്തുന്നു; എല്ലാ കാര്‍ഡിനും ഈ മാസം മുതല്‍ വിതരണം
Ration Shop Kerosene Distribution: മഞ്ഞ് കാര്‍ഡിന് 1 ലിറ്റര്‍, പിങ്ക്, നീല, വെള്ള കാര്‍ഡിന് അര ലിറ്റര്‍ എന്നിങ്ങനെ അളവിലാണ് മണ്ണെണ്ണ വിതരണം ചെയ്യുക. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള വിഹിതമാണിത്. വൈദ്യൂതികരിക്കാത്ത വീടുകള്‍ക്ക് 6 ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും.

ഏറെ നാളായി നിലച്ച മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നും എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിതരണം ചെയ്യുന്നു. കേന്ദ്രം അനുവദിച്ച 5676 കിലോ ലിറ്ററില്‍ 5088 കിലോ ലിറ്റര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. ബാക്കി ജൂണില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കാനാണ് പദ്ധതിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഞ്ഞ് കാര്‍ഡിന് 1 ലിറ്റര്‍, പിങ്ക്, നീല, വെള്ള കാര്‍ഡിന് അര ലിറ്റര്‍ എന്നിങ്ങനെ അളവിലാണ് മണ്ണെണ്ണ വിതരണം ചെയ്യുക. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള വിഹിതമാണിത്. വൈദ്യൂതികരിക്കാത്ത വീടുകള്‍ക്ക് 6 ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും.
വൈദ്യൂതികരിക്കാത്ത വീടുകളാണെന്ന് രേഖപ്പെടുത്തിയ അനധികൃത റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് സംസ്ഥാന റേഷനിങ് കണ്‍ട്രോളര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മൊത്തവ്യാപാരികള്‍ക്ക് മണ്ണെണ്ണയ്ക്ക് അനുവാദം നല്‍കാനും താലൂക്ക് അടിസ്ഥാനത്തിനുള്ള വിതരണത്തിനും ഡിഎസ്ഒമാരെ ചുമതലപ്പെടുത്തി.
ഈ മാസം 29ന് മുമ്പ് എണ്ണ കമ്പനികളില്‍ നിന്ന് മണ്ണെണ്ണയെടുത്ത് 31ന് മുമ്പ് റേഷന്‍ കടകളില്‍ എത്തിക്കാനാണ് നിര്‍ദേശം. വിഹിതം പാഴാകുകയാണെങ്കില്‍ അത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ വീഴ്ചയായി കണക്കാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Also Read: April Month Ration Distribution: ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും; മെയ്യിലെ വിതരണം എപ്പോൾ?
അതേസമയം, മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും, പിങ്ക്, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ വിഹിതം കേരളം ഏറ്റെടുക്കാതെ പാഴാക്കി കളഞ്ഞതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.