5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Maruti Swift CNG: മൈലേജ് കേട്ടാൽ ആരും ഫ്ലാറ്റാകും, പെർഫോമൻസ് അതുക്കും മേലെ, സ്വിഫ്റ്റ് സിഎൻജി വേറെ ലെവൽ

Maruti Swift CNG Features and Price: സിഎൻജി പവർ മോഡലുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി, കഴിഞ്ഞ വർഷം 4.77 ലക്ഷം സിഎൻജി കാറുകൾ കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു.

Maruti Swift CNG: മൈലേജ് കേട്ടാൽ ആരും ഫ്ലാറ്റാകും, പെർഫോമൻസ് അതുക്കും മേലെ, സ്വിഫ്റ്റ് സിഎൻജി വേറെ ലെവൽ
Swift CNG | Credits: Maruti Website
Follow Us
arun-nair
Arun Nair | Published: 12 Sep 2024 18:53 PM

എന്തു കൊണ്ടാണ് പെട്രോളിൽ നിന്നും വ്യത്യസ്തമായി സിഎൻജി വാഹനങ്ങൾക്ക് ഇത്ര ആവശ്യക്കാർ എന്നതിന് ഒറ്റ ഉത്തരമേയുള്ളു അത് മൈലേജാണ്. എന്തായാലും 25 കി.മി-ന് മുകളിൽ ലഭിക്കുമെന്നത് ഏതൊരു സിഎൻജി എഞ്ചിനേയും വ്യത്യസ്തമാക്കുന്നു. അങ്ങനെ സിഎൻജി സീരിസിലേക്ക് സ്വിഫ്റ്റും കാലു വെക്കുകയാണ്. വ്യാഴാഴ്ച തന്നെ സ്വിഫ്റ്റിൻ്റെ സിഎൻജി ലോഞ്ച് ചെയ്തു. എന്തൊക്കെയാണ് സ്വിഫ്റ്റ് സിഎൻജിയുടെ സവിശേഷതകൾ എത്ര രൂപയ്ക്ക് ലഭ്യമാകും തുടങ്ങിയ വിവരങ്ങൾ കൂടി പരിശോധിക്കാം.

8.20 ലക്ഷം മുതൽ VXi, VXi (O), ZXi വേരിയൻ്റുകളിലായിരിക്കും സ്വിഫ്റ്റ് സിഎൻജി ലഭ്യമാകുന്നത്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയുടെ പതിനാലാമത്തെ സിഎൻജി വാഹനമാണ് സ്വിഫ്റ്റ് സിഎൻജി. 69.75 എച്ച്പി കരുത്തും 101.8 എൻഎം ടോർക്കും വാഹനത്തിനുണ്ടാവും (സിഎൻജിയിൽ). പഴയ മോഡലിനെ അപേക്ഷിച്ച് പവറിൽ കുറച്ച് കുറവുണ്ടെങ്കിലും ടോർക്ക് നേരിയ തോതിൽ കൂടുതലാണ്. 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ എത്തുന്ന വാഹനത്തിന് ഹ്യൂണ്ടായ്, ടാറ്റ മോഡലുകളിൽ കാണുന്ന ഇരട്ട സിലിണ്ടർ അല്ല. മലിനീകരണം നോക്കിയാൽ പുതിയ സ്വിഫ്റ്റ് സിഎൻജിയുടെ Co2 ലെവൽ പഴയ കാറിനെ അപേക്ഷിച്ച് ആറ് ശതമാനം കുറഞ്ഞിട്ടുണ്ട്. ബൂട്ട് സ്പേസിൽ തന്നെയാണ് വാഹനത്തിൻ്റെ സിഎൻജി സിലിണ്ടറുള്ളത്.

സ്വിഫ്റ്റ് സിഎൻജി വിഎക്സൈയിൽ ആറ് എയർബാഗുകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, പവർ വിൻഡോകൾ തുടങ്ങിയ സവിശേഷതകളുണ്ട്. അതേസമയം മിഡ്-ലെവൽ സ്വിഫ്റ്റ് വിഎക്‌സ്ഐയിൽ യരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും വാഹനത്തിനെ വ്യത്യസ്തമാക്കുന്നു. ഇത് കൂടാതെ മോഡലുകൾക്ക് അനുസരിച്ച് 15-ഇഞ്ച് അലോയ് വീലുകൾ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ വാഷർ വൈപ്പർ എന്നിവയും ഉണ്ടാവും. സിഎൻജി മോഡലിൻ്റെ ഇസെഡ് എക്സ് വേരയൻ്റാണ് ലൈനപ്പിലെ ഏറ്റവും വില കൂടിയ മോഡൽ 9.20 ലക്ഷമാണ് വില.

ആറ് ലക്ഷം സിഎൻജി കാറുകൾ

സിഎൻജി പവർ മോഡലുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി, ആറ് ലക്ഷം സിഎൻജി പവർഡ് പാസഞ്ചർ കാറുകളുടെയും എസ്‌യുവികളുടെയും വാർഷിക വിൽപ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 4.77 ലക്ഷം സിഎൻജി കാറുകൾ കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു.

Latest News