Medisep: മെഡിസെപ്പ് രണ്ടാംഘട്ടം, കാർഡിൽ തെറ്റുണ്ടെങ്കില്‍ ഉടന്‍

MEDISEP Phase 2: രണ്ടാംഘട്ടം മെഡിസെപ്പിൽ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. 41 സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100 ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.

Medisep: മെഡിസെപ്പ് രണ്ടാംഘട്ടം, കാർഡിൽ തെറ്റുണ്ടെങ്കില്‍ ഉടന്‍

പ്രതീകാത്മക ചിത്രം

Published: 

01 Feb 2026 | 10:54 AM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐഡി കാര്‍ഡ് www.medisep.kerala.gov.inൽ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പെന്‍ഷന്‍കാര്‍ക്ക് അവരുടെ മെഡിസെപ്പ് ഐ.ഡി യൂസര്‍ ഐ.ഡി യായും പിപിഒ നമ്പര്‍ പാസ്വേര്‍ഡായും ലോഗിന്‍ ചെയ്യാം.

എന്നാൽ മെഡിസെപ്പ് കാര്‍ഡില്‍ പേരില്ലായെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല. അതുകൊണ്ട് തന്നെ മെഡിസെപ്പ് ഐഡി കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ ഫെബ്രുവരി 25 നകം തിരുത്താവുന്നതാണ്. ട്രഷറി വഴി നേരിട്ട് പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ അതാത് ട്രഷറി മുഖേനയും ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും തിരുത്താം.

ALSO READ: കൂടുതൽ ആനുകൂല്യങ്ങളുമായി മെഡിസെപ്പ് 2.0; എന്ന് മുതൽ?

സമയ പരിധിക്കുശേഷം പ്രൊഫൈലില്‍ വരുത്തുന്ന തിരുത്തലുകള്‍ മെഡിസെപ് ഐഡി കാര്‍ഡില്‍ പ്രതിഫലിക്കുകയില്ലെന്നും ഫെബ്രുവരി 25 നുശേഷം ഡാറ്റയിലെ തെറ്റുകള്‍ തിരുത്തുന്നതിനോ ആശ്രിതരെ ഉള്‍പ്പെടുത്തുന്നതിനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

ജനുവരി 29ലെ സംസ്ഥാന ബജറ്റിലാണ് മെഡിസെപ്പ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടം മെഡിസെപ്പിൽ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. 41 സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100 ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും. പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമാക്കി.

വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി