SIP: 11,000 രൂപ അത്രയ്ക്ക് വലുതൊന്നുമല്ല; മാസം നിക്ഷേപിച്ചാല്‍ ഇങ്ങനെ വളരും
Mutual Fund SIP Growth: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ 12 ശതമാനം വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്യുന്നു. 12 ശതമാനം വാര്‍ഷിക വരുമാനം ലഭിച്ചാലുള്ള കണക്കുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

എസ്‌ഐപി
ദീര്‍ഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് ഒരു നിക്ഷേപകന് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. അവയിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. അച്ചടക്കമുള്ള സമീപനവും ദീര്‍ഘകാല നിക്ഷേപ തന്ത്രവും ഉപയോഗിച്ച്, വിരമിക്കല്‍ ആസൂത്രണം, വീട്, വിവാഹം, കുട്ടികളുടെ ഭാവി തുടങ്ങിയവയ്ക്കായി നിങ്ങള്‍ക്ക് മൂലധനം സൃഷ്ടിക്കാനാകും.
നിങ്ങളുടെ നിക്ഷേപത്തിന് മാത്രമല്ല, ആ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനും വരുമാനം ലഭിക്കുന്ന കോമ്പൗണ്ടിങ് വിദ്യയാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. പ്രതിമാസം 11,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ എത്ര വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 1 കോടി സമാഹരിക്കാന്‍ സാധിക്കുമെന്ന് നോക്കാം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ 12 ശതമാനം വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്യുന്നു. 12 ശതമാനം വാര്‍ഷിക വരുമാനം ലഭിച്ചാലുള്ള കണക്കുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
പ്രതിമാസ നിക്ഷേപം– 11,000 രൂപ
കാലാവധി– 20 വര്‍ഷം
ആകെ നിക്ഷേപം– 26.4 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന റിട്ടേണ്‍– 12 ശതമാനം
പ്രതീക്ഷിക്കുന്ന വരുമാനം– 83.5 ലക്ഷം രൂപ
മെച്യൂരിറ്റി കോര്‍പ്പസ്– 1.09 കോടി രൂപ
Also Read: SIP: 1.2 ലക്ഷം നിക്ഷേപിച്ചിട്ട് തിരികെ ലഭിച്ചത് 10,000! എസ്‌ഐപിയില്‍ ഇങ്ങനെ സംഭവിക്കുമോ?
എസ്‌ഐപിയില്‍ പ്രതിമാസം 11,000 രൂപ നിക്ഷേപിക്കുന്നത് പോലും രണ്ട് പതിറ്റാണ്ടിനുള്ളില്‍ കോടീശ്വരന്മാരാകാന്‍ നിങ്ങളെ അനുവദിക്കും. പ്രതിവര്‍ഷം 12 ശതമാനം വരുമാനം ലഭിച്ചാല്‍ 20 വര്‍ഷത്തിനുള്ളില്‍ 1 കോടി നേടിയെടുക്കാനാകും. ഇക്കാലയളവില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന ആകെ തുക 26.4 ലക്ഷം. ഇതിന് ലഭിക്കുന്ന നേട്ടം 83,50,627 രൂപ.