Mutual Funds: 20 വര്‍ഷ എസ്‌ഐപിക്ക് മള്‍ട്ടിക്യാപ് വേണോ അതോ ഫ്‌ളെക്‌സിക്യാപ് മ്യൂച്വല്‍ ഫണ്ട് മതിയോ?

Which Fund Wins for a 20 Year SIP Multicap vs Flexicap Explained: ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ശരിയായ മ്യൂച്വല്‍ ഫണ്ട് എങ്ങനെ കണ്ടെത്താം എന്നതാണ്. നേരത്തെ നിക്ഷേപം ആരംഭിച്ച് ദീര്‍ഘകാലത്തേക്ക് അത് നിലനിര്‍ത്തി കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ മനസിലാക്കുന്നുണ്ടെങ്കിലും, എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം.

Mutual Funds: 20 വര്‍ഷ എസ്‌ഐപിക്ക് മള്‍ട്ടിക്യാപ് വേണോ അതോ ഫ്‌ളെക്‌സിക്യാപ് മ്യൂച്വല്‍ ഫണ്ട് മതിയോ?

പ്രതീകാത്മക ചിത്രം

Published: 

10 Jun 2026 | 04:08 PM

എവിടെയെങ്കിലും പണം നിക്ഷേപിക്കണം, ഭാവിയിലേക്ക് എന്തെങ്കിലും കരുതിവെക്കണം എന്ന ചിന്ത ഭൂരിഭാഗം ആളുകള്‍ക്കുമുണ്ട്. എന്നാല്‍ എവിടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണം എന്നതിലാണ് ആശയക്കുഴപ്പം ഉയര്‍ന്ന നേട്ടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പരീക്ഷണം നടത്താനിറങ്ങുന്നവരുടെ എണ്ണത്തിലും നാള്‍ക്കുനാള്‍ വര്‍ധനവ് സംഭവിക്കുന്നു. എന്നാല്‍ കൃത്യമായ ധാരണയില്ലാതെയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആളുകളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും.

ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ശരിയായ മ്യൂച്വല്‍ ഫണ്ട് എങ്ങനെ കണ്ടെത്താം എന്നതാണ്. നേരത്തെ നിക്ഷേപം ആരംഭിച്ച് ദീര്‍ഘകാലത്തേക്ക് അത് നിലനിര്‍ത്തി കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ആളുകള്‍ മനസിലാക്കുന്നുണ്ടെങ്കിലും, എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം.

20 വര്‍ഷത്തേക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനാണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഫണ്ടും എത്ര രൂപ നിക്ഷേപം നടത്തണമെന്നും വിശദമായി നോക്കിയാലോ?

20 വര്‍ഷത്തേക്കുള്ള നിക്ഷേപം

ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ആളുകളുടെ മനസിലേക്ക് ആദ്യമെത്തുന്ന ഫണ്ടുകളാണ് മള്‍ട്ടിക്യാപ് ഫണ്ടും ഫ്‌ളെക്‌സിക്യാപ് ഫണ്ടും. എന്നാല്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെയാണ് ആളുകള്‍ നിക്ഷേപം ആരംഭിക്കുന്നത്. റിസ്‌ക്, വരുമാനം തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.

മള്‍ട്ടിക്യാപ്പ് ഫണ്ട് vs ഫ്‌ളെക്‌സിക്യാപ്പ് ഫണ്ട്

മള്‍ട്ടിക്യാപ് ഫണ്ടുകളും ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പല നിക്ഷേപകരും ബുദ്ധിമുട്ടുന്നുണ്ട്. ഇവ രണ്ട് വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ടുകളാണ്. മള്‍ട്ടിക്യാപ് ഫണ്ടുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. സെബി മാനദണ്ഡങ്ങള്‍ പ്രകാരം ഈ ഫണ്ടുകള്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനമെങ്കിലും നിക്ഷേപിക്കണം. അതായത്, മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ പരിഗണിക്കാതെ മൂന്ന് മാര്‍ക്കറ്റ് ക്യാപ് സെഗ്മെന്റുകളിലും പോര്‍ട്ട്‌ഫോളിയോയുടെ കുറഞ്ഞത് 775 ശതമാനം ഇവയില്‍ ഉണ്ടാകും.

Also Read: SIP vs SWP vs STP: എസ്‌ഐപിയേക്കാള്‍ നല്ലത് എസ്ടിപിയും എസ്ഡബ്ല്യുപിയുമാണോ? വിദഗ്ധര്‍ പറയുന്നു

ഫ്‌ളെക്‌സിക്യാപ് ഫണ്ട് മാനേജര്‍മാര്‍ക്ക് നല്ലതെന്ന് തോന്നുന്ന ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. മാര്‍ക്കറ്റ് അസ്ഥിരമാണെങ്കില്‍ ഫണ്ട് മാനേജര്‍ക്ക് ലാര്‍ജ് ക്യാപ് സ്റ്റോക്കുകളിലേക്കുള്ള എക്‌സ്‌പോഷര്‍ വര്‍ധിപ്പിക്കാനും പോര്‍ട്ട്‌ഫോളിയോയുടെ 70 മുതല്‍ 80 ശതമാനം വരെ അതിലേക്ക് മാറ്റാനും സാധിക്കും. മിഡ്ക്യാപ് അല്ലെങ്കില്‍ സ്‌മോള്‍ക്യാപ് സ്റ്റോക്കുകളില്‍ നല്ല അവസരങ്ങള്‍ വരുമ്പോള്‍ അവയിലേക്കുള്ള വിഹിതവും വര്‍ധിപ്പിക്കാനാകുന്നതാണ്.

ഏത് തിരഞ്ഞെടുക്കണം?

നിക്ഷേപകന് എത്രത്തോളം റിസ്‌ക്കെടുക്കാന്‍ സാധിക്കും എന്നതിന് അനുസരിച്ചാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്. പോര്‍ട്ട്‌ഫോളിയോ മൂല്യത്തിലെ ചാഞ്ചാട്ടവും താല്‍കാലിക ഏറ്റക്കുറച്ചിലുകളും ഇഷ്ടപ്പെടുന്ന നിക്ഷേപകര്‍ക്ക് മള്‍ട്ടിക്യാപ് ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളിലേക്കുള്ള എക്‌സ്‌പോഷര്‍ ദീര്‍ഘകാല വരുമാനം വര്‍ധിപ്പിക്കാന്‍ നല്ലതാണ്. എന്നാല്‍ ഇവിടെ അപകട സാധ്യതയുമുണ്ട്.

സുഗമമായ നിക്ഷേപവും ഫണ്ട് മാനേജര്‍മാരുടെ കൃത്യമായ ഇടപെടലുകളും ആവശ്യമായ നിക്ഷേപകര്‍ക്ക് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളാണ് നല്ലത്. ഇവിടെ മികച്ച ഇടപെടലുകളിലൂടെ നിങ്ങളുടെ പണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

For investors planning a 20-year SIP, choosing between multicap and flexicap mutual funds can significantly impact long-term returns and risk exposure. Experts say the decision depends on factors such as diversification needs, fund manager flexibility, and individual investment goals. Understanding the key differences can help investors make a more informed choice.

Follow Us
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
തൊണ്ടവേദനയും ചുമയും മാറ്റാൻ ഇഞ്ചി കൊണ്ടുള്ള സൂപ്പർ മരുന്ന്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും