​New gold loan rules: ഗോൾഡ് ലോൺ ഇനി പലിശ അടച്ചു പുതുക്കാൻ കഴിയില്ലേ? പുതിയ മാറ്റങ്ങൾ ഇവയെല്ലാം

Can’t Renew Swarna Panayam or loan using gold by Paying Interest Alone: പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി നിർത്തലാക്കി. തിരിച്ചടവിൽ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം. വായ്പ മുഴുവനായി തിരിച്ചടച്ചാൽ പണയം വെച്ച സ്വർണം അന്നുതന്നെ അല്ലെങ്കിൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകണം.

​New gold loan rules: ഗോൾഡ് ലോൺ ഇനി പലിശ അടച്ചു പുതുക്കാൻ കഴിയില്ലേ? പുതിയ മാറ്റങ്ങൾ ഇവയെല്ലാം

Gold Loan Emi

Published: 

03 Oct 2025 14:28 PM

കൊച്ചി: സ്വർണപണയമെടുത്ത ശേഷം വർഷങ്ങളോളം പലിശയടച്ചു പുതുക്കി വയ്ക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാധാരണക്കാർക്ക് തിരിച്ചടിയായി പുതിയ നിയമം വന്നിരിക്കുകയാണ്. സ്വർണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകൾ റിസർവ് ബാങ്ക് പുതുക്കിയിരിക്കുന്നു. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പയിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്‌കരണം എത്തിയിരിക്കുന്നത്. രണ്ട് ഘട്ടമായാണ് വ്യവസ്ഥകൾ പ്രാബല്യത്തിലാകുക. അതിൽ ഒന്നാം ഘട്ടം ഒക്ടോബർ ഒന്നിന് നിലവിൽ വന്നു കഴിഞ്ഞു. രണ്ടാംഘട്ടം 2026 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാകുമെന്നാണ് വിവരം.

 

ഒക്ടോബർ 1 മുതലുള്ള മാറ്റങ്ങൾ

 

  • ആഭരണങ്ങൾ, കോയിൻ, ഇടിഎഫ് എന്നിവ ഉൾപ്പടെ ഏത് രൂപത്തിലുള്ള സ്വർണം വാങ്ങുന്നതിനും ഇനി വായ്പ ലഭിക്കില്ല.
  • അസംസ്‌കൃത രൂപത്തിലുള്ള സ്വർണത്തിനോ വെള്ളിക്കോ വായ്പ നൽകാനാവില്ല.
  • സ്വർണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിർമാതാക്കൾക്കും പ്രവർത്തന മൂലധന വായ്പ അനുവദിക്കും. മുമ്പ് ഇത് ജ്വല്ലറികൾക്ക് മാത്രമായിരുന്നു.
  • ചെറു പട്ടണങ്ങളിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും സ്വർണ വായ്പ നൽകാൻ അനുമതിയുണ്ട്.
  • ഗോൾഡ് മെറ്റൽ ലോണിന്റെ തിരിച്ചടവ് കാലാവധി 270 ദിവസം വരെയാകാം. പുറംകരാർ അടിസ്ഥാനത്തിൽ ആഭരണങ്ങൾ നിർമിക്കുന്നവർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.

 

ഏപ്രിൽ 1 മുതലുള്ള മാറ്റങ്ങൾ

 

  • മുതലും പലിശയും ഉൾപ്പെടെയുള്ള തുക 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം.
  • പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി നിർത്തലാക്കി. തിരിച്ചടവിൽ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം.
  • വായ്പ മുഴുവനായി തിരിച്ചടച്ചാൽ പണയം വെച്ച സ്വർണം അന്നുതന്നെ അല്ലെങ്കിൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകണം.
  • തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ ദിവസത്തിനും ₹ 5,000 രൂപ വീതം പിഴ നൽകേണ്ടിവരും.

 

ALSO READ: ദീപാവലിക്ക് സ്വർണം വാങ്ങാനോ നിക്ഷേപിക്കാനോ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദു:ഖിക്കേണ്ട…

 

സുതാര്യത ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ

 

  • വായ്പയുടെ എല്ലാ നിബന്ധനകളും സ്വർണത്തിന്റെ മൂല്യനിർണയ വിശദാംശങ്ങളും വായ്പയെടുത്തയാൾ ആവശ്യപ്പെടുന്ന പ്രാദേശിക ഭാഷയിൽ നൽകണം. നിരക്ഷരരായ വായ്പക്കാർക്ക് സ്വതന്ത്ര സാക്ഷിയുടെ മുന്നിൽവെച്ച് നിബന്ധനകൾ വിശദീകരിച്ച് നൽകണം.
  • ഈട്, സ്വർണത്തിന്റെ മൂല്യനിർണയ രീതി, ലേല വ്യവസ്ഥ, സമയക്രമം, സ്വർണം തിരികെ നൽകുന്നതിനുള്ള സമയപരിധി എന്നിവ വായ്പാ കരാറിൽ വ്യക്തമായി രേഖപ്പെടുത്തണം.
  • 30 ദിവസത്തെ ശരാശരി വിലയോ തലേദിവസത്തെ വിലയോ (IBJA അല്ലെങ്കിൽ SEBI എക്‌സ്‌ചേഞ്ച് നിരക്കുകൾ പ്രകാരം) ഏതാണ് കുറവ്, ആ വില അനുസരിച്ചായിരിക്കും മൂല്യം നിശ്ചയിക്കുക. സ്വർണത്തിന്റെ തനത് മൂല്യം മാത്രമേ വായ്പക്കായി പരിഗണിക്കൂ (കല്ലുകൾ, രത്‌നം, പണിക്കൂലി എന്നിവ ഒഴിവാക്കും).

 

ലേല നടപടികൾ

 

  • ലേലം ചെയ്യുന്നതിന് മുമ്പ് വായ്പയെടുത്തയാൾക്ക് മുൻകൂർ അറിയിപ്പ് നൽകണം.
  • ലേലത്തിനുള്ള മിനിമം തുക വിപണി മൂല്യത്തിന്റെ 90 ശതമാനമായി നിശ്ചയിക്കണം. രണ്ട് ലേലങ്ങൾ പരാജയപ്പെട്ടാൽ വില 85 ശതമാനമായി കുറയ്ക്കാം.
  • ലേലത്തിൽനിന്ന് ലഭിക്കുന്ന അധിക തുക ഏഴ് ദിവസത്തിനുള്ളിൽ വായ്പയെടുത്തയാൾക്ക് തിരികെ നൽകണം.

 

ഗോൾഡ് മെറ്റൽ ലോൺ പദ്ധതി

 

ആഭരണ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 1998-ൽ ആരംഭിച്ച പദ്ധതിയാണിത്. പണത്തിനു പകരം സ്വർണം മൂലധനമായി നൽകുന്നു. കടമെടുത്ത സ്വർണം ഉപയോഗിച്ച് ആഭരണം നിർമ്മിക്കുകയും വിൽപനയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് വായ്പ തിരിച്ചടക്കുകയും ചെയ്യുന്നതാണ് രീതി. ഈ പദ്ധതിയുടെ പരിഷ്‌കരിച്ച കരട് രൂപരേഖയും ആർബിഐ പുറത്തിറക്കി. ഇത് കൂടുതൽ സുതാര്യത കൊണ്ടുവരാനും ജ്വല്ലറികൾക്ക് വായ്പ എളുപ്പത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും